വിവാഹ ബന്ധം വേർപ്പെടുത്തിയിട്ടും ഭാര്യക്കും മക്കൾക്കും എതിരെ ഉള്ള അതിക്രമം തുടർന്ന് നടൻ വിജയ് കുമാർ ഇവർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി എന്ന കുറിപ്പും വീഡിയോയാണ് മകളും നടിയും ആയ അർത്ഥന പങ്കു വെച്ചത്.വിജയ് കുമാർ ജനൽ വഴി ഭീഷണിപ്പെടുത്തുകയും വീടിന്റെ മതിൽ ചാടി കടന്നു പോകുന്ന വീഡിയോയുമാണ് അർത്ഥന പങ്കു വെച്ചത്.വിജയ് കുമാർ തന്നെയും അമ്മയെയും സഹോദരിയെയും വധിക്കും എന്ന് ഭീഷണിപ്പെടുത്തിയത് ആയും പോലീസിൽ നൽകിയ കേസ് നില നിൽക്കുബോഴാണ് ഇത്തരത്തിൽ ഉള്ള അതിക്രമം നടത്തിയത് എന്നും അർത്ഥന പറയുന്നു.
തന്നെ അമ്മൂമ്മ കൊണ്ട് നടന്നു വിൽക്കുകയാണ് എന്നും സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയില്ല എങ്കിൽ നശിപ്പിക്കാൻ ഏത് അറ്റം വരെ പോകും എന്നുമാണ് വിജയ് കുമാർ ഭീഷണിപ്പെടുത്തിയത്.ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമ പ്രവർത്തകരെയും വിജയ് കുമാർ വീട്ടിൽ കയറി ചീത്ത വിളിച്ചു.ഇതിനു എതിരെ പോലീസിൽ പരാതി നൽകിയിട്ടും ഒരു സഹായവും ലഭിക്കാത്തതു കൊണ്ടാണ് സാമൂഹ്യ മാധ്യമത്തിൽ അതിന്റെ ലൈവ് വീഡിയോ നടി പങ്കു വെച്ചത്.ഞങ്ങൾ സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ടും ആരും ഒരു നടപടിയും സ്വീകരിക്കാത്തത് കൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.
എന്റെ പിതാവ് ആയ വിജയ് കുമാർ ആണ് ഈ വീഡിയോയിൽ ഉള്ളത്.ഞങ്ങളുടെ വസതിയിൽ അതിക്രമിച്ചു കയറിയ ശേഷം മതിൽ ചാടി കടന്നു തിരിച്ചു പോകുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്.എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹ മോചനം നേടിയവരാണ്.വർഷങ്ങൾ ആയി അയാൾ ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറുന്നുണ്ട്.അതിനു എതിരെ നിരവധി പോലീസ് കേസ് നൽകിയിട്ടുണ്ട് നടി പറയുന്നു.