നടൻ ജഗദീഷിന്റെ ഭാര്യ രമ അ,ന്ത,രി,ച്ച,തു നാല് ദിവസം മുൻപ് ആയിരുന്നു ജഗദീഷിന്റെ വീട്ടിൽ ഉണ്ടായിരുന്ന വിയോഗത്തിൽ ആശ്വസിപ്പിച്ചു കൊണ്ട് സിനിമ ലോകം ഒന്നടങ്കം രംഗത്ത് വന്നിരുന്നു.ഇപ്പോ ഇതാ ഇന്ദ്രൻസിന്റെ വീട്ടിൽ നിന്നുമാണ് മറ്റൊരു ദുഃഖ വാർത്ത എത്തുന്നത്.ജീവിതത്തതിൽ എന്നും തന്റെ ജീവനും തണലുമാണ് എന്ന് താരം വിശേഷിപ്പിച്ച പെറ്റമ്മ ഗോമതിയാണ് അ,ന്ത,രി,ച്ച,ത്.തൊണ്ണൂറ് വയസ്സ് ആയിരുന്നു.ഇന്ന് പുലർച്ചെ ആയിരന്നു അ,ന്ത്യം കഴിഞ്ഞ ഏതാനും ദിവസം ആയി കൊണ്ട് സുഖം ഇല്ലാതെ കിടപ്പിൽ ആയ ഗോമതിയെ ഇന്നലെ രോഗം മൂർച്ഛിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അമ്മയുമായി ഏറെ ആത്മ ബന്ധം ഉള്ള താരം തന്റെ ഓർമ്മ കുറിപ്പ് പുസ്തകം ആയപ്പോൾ അത് സമർപ്പിച്ചത് അമ്മയ്ക്ക് ആയിരുന്നു.അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക് എന്നാണ് പുസ്തകം അമ്മക്ക് സമർപ്പിച്ചു കൊണ്ട് ഇന്ദ്രൻസ് കുറിച്ചത്.ഇപ്പോൾ ഇതാ താരം മുൻപ് അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.അമ്മയുടെ ശാപം കൊണ്ടാണ് ഹാസ്യ നടൻ ആയി മാറിയത് എന്നാണ് നടൻ നേരത്തെ പറഞ്ഞിരുന്നു.ആ കഥ ഇങ്ങനെ കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കൽ നേരം വൈകി വീട്ടിൽ കയറി ചെന്നു.അന്ന് അമ്മ പറഞ്ഞു, ‘കുളിക്കത്തുമില്ല, പഠിക്കത്തുമില്ല.. നിന്നെ കണ്ടിട്ട് നാട്ടുകാർ ചിരിക്കുമെന്ന്’.. അതങ്ങനെ തന്നെ സംഭവിച്ചു. സ്ക്രീനിൽ മുഖം തെളിയുമ്പോഴേ ആളുകള് ചിരിക്കാൻ തുടങ്ങി- ഇന്ദ്രൻസ് പറഞ്ഞു. അമ്മയുടെ കണ്ണീരിൽ നിന്നാണ് താൻ മലയാളികളുടെ ഇന്ദ്രൻസായി മാറിയത് എന്നാണ് താരം പറയുന്നത്.