മലയാളികൾക്ക് ഏറ്റവും പ്രിയനായ നടൻ ആണ് ഇന്നസെന്റ്.അദ്ദേഹം ഇല്ലാത്ത മലയാള സിനിമ ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും മലയാളികൾക്ക് കഴിയില്ല.ഇപ്പോൾ ചികിത്സയിൽ കഴിയുന്ന നടനും മുൻ എംപിയും ആയ ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരം ആയി തുടരുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ് എന്നും പുറത്തു വരുന്ന റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു.ഒരാഴ്ച മുൻപാണ് ശാരീരിക ബുദ്ധിമുട്ടിനെ തുടർന്നു അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച സ്ഥിതി മോശം ആയതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു എന്നും റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു.അതെ സമയം അദ്ദേഹം അർബുദം എന്ന മഹാ രോഗത്തോട് പൊരുതി തിരികെ ജീവിതത്തിലേക്ക് എത്തിയ വ്യക്തിയാണ്.മനോ ധൈര്യം കൊണ്ടാണ് അദ്ദേഹം അർബുദം എന്ന രോഗത്തെ തോല്പിച്ചത്.എന്നാൽ അദ്ദേഹം വീണ്ടും അർബുദ രോഗത്തെ തുടർന്നാണ് ഹോസ്പിറ്റലിൽ ആയത് എന്നും റിപ്പോർട്ട് ഉണ്ട്.എങ്കിലും കൂടുതൽ വിവരം ഇതുവരെയും പുറത്തു വന്നിട്ടില്ല.എത്രയും വേഗം അദ്ദേഹം പൂർണ ആരോഗ്യത്തോടെ മലയാള സിനിമ ലോകത്തേക്ക് തിരികെ വരട്ടെ എന്ന പ്രാർത്ഥനയിലാണ് മലയാളികൾ.