ദിലീപ് പാവമാണ്. ഒരിക്കലും തെറ്റ് ചെയ്യില്ല. നടി എന്തിനാണ് രാത്രി ഒറ്റയ്ക്ക് പോയത്.

in News 1,457 views

നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി മുതിർന്ന നടൻ മധു.ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, മറിച്ചൊരു വാർത്ത വരാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും മധു പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിനു സംസാരിക്കുന്നതിനിടയിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള വിവാദപ്രസ്താവന ആണ് മധുവിൻ്റേത്. രാത്രിയായാൽ ആരും പരിചയമില്ലാത്തവരുടെ കൂടെ വാഹനത്തിൽ പോകാറില്ല.

പഴയ നടിമാർ പോലും രാത്രിയിൽ അപരിചിതരോടൊപ്പം സഞ്ചരിക്കാറില്ല എന്നും മധു പറഞ്ഞു. ആക്രമിക്കപ്പെട്ട നടി വണ്ടിയിൽ കയറുമ്പോൾ വീട്ടുകാരെങ്കിലും ശ്രദ്ധിക്കേണ്ടത് ആയിരുന്നുവെന്നും, ആരെയെങ്കിലും കൂടെ അയക്കേണ്ടതായിരുന്നുവെന്നും മധു കുറ്റപ്പെടുത്തി. നമ്മുടെ വീട്ടിലെ കാര്യമെടുക്കാം. വീട്ടിലെ കൊച്ചുകുട്ടികളെയോ, യുവതികളെയോ, പ്രായമായവരെയോ ആയിക്കൊള്ളട്ടെ സദ്യ കഴിഞ്ഞ് പരിചയമില്ലാത്ത ഒരാളുടെ കൂടെ കാറിൽ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞയക്കുമോ.

ഇല്ലല്ലോ? നടി ആയിക്കോട്ടെ, ഐപിഎസ് കാരി ആയിക്കോട്ടെ, പോലീസുകാരി ആയിക്കോട്ടെ, ആരും ആയിക്കോട്ടെ ആണുങ്ങൾ പോലും അങ്ങനെ പോകാറില്ല. വെള്ളമെടുത്തു കൊടുക്കാൻ ഒരാളെ കൂടെ കൊണ്ടുപോകും. ഞാനെപ്പോഴും ആലോചിക്കാറുണ്ട്. ഈശ്വരാ! ഈ കുട്ടി അന്ന് വണ്ടിയിൽ കയറുമ്പോൾ വീട്ടുകാർ ഒറ്റയ്ക്ക് അയക്കാതെ ആരെയെങ്കിലും ഒരാളെ കൂടെ അയച്ചിരുന്നുവെങ്കിൽ ടിവിയിൽ ഇങ്ങനെ കാണേണ്ട ഗതികേട് എനിക്ക് വരുമായിരുന്നോ എന്ന് ഞാൻ ആലോചിക്കും. അല്ലാതെ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല.സത്യം തനിക്കറിയില്ലെന്നും മധു പറഞ്ഞു.

All rights reserved News Lovers.

Share this on...