ദിലീപിൻ്റെ തനി സ്വഭാവം കണ്ടു ഞെട്ടി കോടതി. ഇത് ശരിയല്ല എന്ന് കോടതി. സ്വകാര്യതയിൽ കയറാൻ അനുവദിക്കില്ല.

in News 27 views

വ.ധ.ഗൂ.ഢാ.ലോ.ച.ന.ക്കേ.സി.ൽ ദിലീപിൻ്റെ മൊബൈൽഫോണുകൾ ഹൈക്കോടതിക്ക് കൈമാറാൻ തയ്യാറാണോയെന്ന് സിംഗിൾബെഞ്ച്. എന്നാൽ സ്വകാര്യതയുടെ ലംഘനവും, തെറ്റായ കീഴ്‌വഴക്കം ആയിരിക്കും എന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഈ നിർദ്ദേശം നിരസിച്ചു. ദിലീപിനെയും, കൂ.ട്ടു.പ്ര.തി.ക.ളു.ടെയും മൊബൈൽ ഫോണുകൾ കൈമാറാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നൽകിയ ഉപഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.ഹർജിയിൽ നാളെ വിശദമായി വാദം കേൾക്കും.വ.ദ. .ഗൂ.ഢാ.ലോ.ച.ന കേ.സി.ലെ. നിർണ്ണായക തെളിവായ മൊബൈൽ ഫോണുകൾ അന്വേഷണസംഘത്തിന് കൈമാറാൻ ദിലീപിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ ഈ ആവശ്യത്തെ എതിർത്ത ദിലീപ് അന്വേഷണസംഘത്തിൻ്റെ ആവശ്യം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന നിലപാടെടുത്തു. തൻ്റെ ഫോണിലെ ഡാറ്റ ശേഖരിക്കാനാണ് അന്വേഷണസംഘത്തിൻ്റെ ശ്രമം. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങൾ വീണ്ടെടുക്കാനും, ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് കൈമാറിയിരിക്കുകയാണ്.പരിശോധനാ ഫലം കോടതിക്ക് കൈമാറാൻ തയ്യാറാണെന്നും ദിലീപ് വ്യക്തമാക്കി.തൻ്റെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകളാണ് ഫോണിലുള്ളത്. എന്നാൽ ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും,

അ.റ.സ്റ്റി.ൽ നിന്നുള്ള സംരക്ഷണം കേസ് അന്വേഷണത്തെ ബാധിക്കുന്നതായും പ്രോസിക്യൂഷൻ നിലപാടെടുത്തു. ഒട്ടേറെ നിർണ്ണായക വിവരങ്ങൾ ഈ ഫോണുകളിലുണ്ട്. സ്വന്തം നിലയ്ക്ക് ഫോറൻസിക് പരിശോധ നടത്തി ഫലം കൈമാറണമെന്ന് പ്ര.തി.ഭാ.ഗം പറയുന്നത് കേട്ടുകേൾവി പോലുമില്ലാത്തതാണ്. ബാലചന്ദ്രകുമാറിൻ്റെ ആരോപണം വന്നത് പിന്നാലെ പ്രതികൾ ഒന്നിച്ച് ഫോൺ മാറ്റിയത് ഗൂ.ഢാ.ലോ.ച.ന.യ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.കേസന്വേഷണത്തിന് ഫോണുകൾ കൈമാറാത്തത് ശരിയായില്ലെന്ന് നിരീക്ഷിച്ച കോടതി ഫോറൻസിക് വിദഗ്ദനെ ഉപയോഗിച്ച് ഫോണിൽ കൃത്രിമത്വം നടത്താനുള്ള സാധ്യതയും ഉയർത്തിക്കാട്ടി.

ഇരുകൂട്ടരുടെയും ആശങ്കകൾ പരിഹരിക്കാൻ ഫോണുകൾ അടിയന്തരമായി കോടതിക്ക് കൈമാറാമെന്ന നിർദ്ദേശവും ജസ്റ്റിസ് പി ഗോപിനാഥ് മുന്നോട്ടുവച്ചു. തുടർ നടപടികൾ വിശദമായ വാദത്തിന് സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. പ്രോസിക്യൂഷൻ ഈ നിലപാടിനെ സ്വാഗതം ചെയ്തെങ്കിലും ദിലീപ് എതിർത്തു. ജാമ്യാപേക്ഷയിൽ ഇത്തരമൊരു നിർദ്ദേശം നൽകാൻ കോടതിക്ക് ആവില്ലെന്ന് ചൂണ്ടിക്കാട്ടിയ ദിലീപ് കോടതി നടപടി സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി ഉത്തരവുകളുടെ ലംഗനമാണെന്ന നിലപാടെടുത്തു.ഇതോടെ കോടതി കേസ് വിശദമായി വാദം കേൾക്കുന്നതിന് ശനിയാഴ്ച 11 മണിയിലേക്ക് മാറ്റി.
All rights reserved News Lovers.

Share this on...