ദിലീപിന് എതിരെ വീണ്ടും തെളിവുകൾ പുറത്ത് – ഞെട്ടിക്കുന്ന വിവരങ്ങൾ

in News 25 views

നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട കേസിൽ ദിലീപിന് കുരുക്കായി മാറിയേക്കാവുന്ന നിരവധി വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇതിൽ ഏറ്റവും പ്രധാനം സംവിധായകനും ദിലീപിൻ്റെ മുൻസുഹൃത്തുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകൾ ആയിരുന്നു. ദിലീപിൻ്റേതെന്ന് പേരിൽ ചില ശബ്ദ സന്ദേശങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. കേസിൽ ജാമ്യം നേടി ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ നടിയെ ആ,ക്ര,മി,ക്കു,ന്ന ദൃശ്യങ്ങൾ ദിലീപിൻ്റെ കൈകളിലെത്തി എന്നായിരുന്നു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ.ഈ ദൃശ്യങ്ങൾ ഒരു ഉന്നതൻ ദിലീപിൻ്റെ ആലുവയിലെ വസതിയിൽ എത്തിച്ചു നൽകിയതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടിരുന്നു.

റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ വെളിപ്പെടുത്തലുകൾ.ദിലീപിന് നൽകിയ വിഐപി ആലുവയിലെ രാഷ്ട്രീയ നേതാവെന്ന സൂചനകൾ. ബാലചന്ദ്രൻ്റെ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ ആ ഉന്നതൻ ആര് എന്ന ചോദ്യം സമൂഹമാധ്യമങ്ങളിലും ശക്തമായിരുന്നു. ഇപ്പോഴിതാ ദൃശ്യങ്ങൾ കേസിലെ പ്രതിപട്ടികയിൽ ഉള്ള നടൻ ദിലീപിന് നൽകി വിഐപി ആലുവയിലെ രാഷ്ട്രീയ നേതാവെന്ന സൂചനകൾ പുറത്തുവന്നിരിക്കുകയാണ്. റിപ്പോർട്ടർ ടിവിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യങ്ങൾ എത്തിച്ചു നൽകിയ ആളുടെ പേരും, വിവരമൊന്നും അറിയില്ല. എന്നാൽ കണ്ടാൽ അറിയും എന്ന് ബാലചന്ദ്രകുമാർ നേരത്തെ റിപ്പോർട്ടർ ടിവി യോട് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഈ രാഷ്ട്രീയനേതാവും നടനുമായി വളരെ നാളായി അടുന്ന സൗഹൃദമുള്ള ആളായിരുന്നു എന്നാണ് സൂചന എന്നും റിപ്പോർട്ടർ അവകാൾപ്പെടുന്നു. സംഭവത്തിന് പിന്നാലെ ഈ രാഷ്ട്രീയ നേതാവും ദിലീപും ഒരുമിച്ച് യുഎഇയിലേക്ക് യാത്ര തിരിച്ചിരുന്നു. ഈ സംഭവത്തിൻ്റെ കേസിൻ്റ ആദ്യഘട്ടത്തിൽ തന്നെ അന്വേഷണം നടത്തിയിരുന്നു. ഈ ഉന്നതനും ദിലീപുമായി പലതവണ ഫോണിൽ സംസാരിച്ചിരുന്നുവെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹത്തിൻ്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. തൻ്റെ സിം ദുബായിൽ വച്ച് നഷ്ടപ്പെട്ടു എന്നായിരുന്നു അന്ന് ചോദ്യംചെയ്യലിൽ ഈ ഉന്നതൻ നൽകിയ മൊഴി.ഉന്നതൻ്റെ ഫോൺ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

ഈ ഘട്ടത്തിൽ തന്നെ അന്വേഷണത്തിൽ കാര്യമായ ഉന്നത ഇടപെടലുകൾ ഉണ്ടായിരുന്നതായും സൂചനകളുണ്ട്. നടിയെ ആ,ക്ര,മി,ച്ച ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിക്കാതിരിക്കാൻ അന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നടിയെ ആ,ക്ര,മി,ച്ച ദൃശ്യങ്ങൾ ദിലീപിൻ്റെ സുഹൃത്തായ അഭിഭാഷകൻ്റെ കൈകളിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാൽ അഭിഭാഷകൻ്റെ വസതിയിലെ പരിശോധന വൈകിപ്പിക്കാൻ പോലീസ് ഉന്നതർ ഇടപെട്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ഉന്നതനെക്കുറിച്ച് കൂടുതൽ വ്യക്തമായ അന്വേഷണം നടത്താനാണ് പൊലീസിൻ്റ നീക്കം.വി ഐ പി യുടെ ശബ്ദരേഖ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. ബാലചന്ദ്രകുമാറിൻ്റെ മൊഴി വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പ്രാധാന്യമുണ്ടെന്ന വിശ്വാസത്തിൽ തന്നെയാണ് പോലീസ്.അതുകൊണ്ട് തന്നെയാണ് ഈ ശബ്ദ സന്ദേശങ്ങളുടെ വിശ്വാസത പരിശോധിക്കുന്നത്.

Share this on...