തെരുവുനായയിൽ നിന്നും കുഞ്ഞിനെ രക്ഷിച്ചയാൾ വൈറൽ ആയി പക്ഷെ സത്യം അറിഞ്ഞപ്പോൾ പണിപാളി

in News 8,188 views

തെരുവുനായയുടെ വായിൽ നിന്ന് നവജാതശിശുവിനെ രക്ഷിച്ചെന്ന് അവകാശവാദം. നാട്ടുകാരുടെ മുന്നിൽ താരമായി മാറുകയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ. എന്നാൽ സംഭവത്തിൻ്റെ സത്യാവസ്ഥ മറ്റൊന്നാണ്. സത്യം പുറത്തായപ്പോൾ മൂക്കത്ത് വിരൽ വെച്ച് നാട്ടുകാർ. രണ്ടാമത്തെ ഭാര്യയിലുണ്ടായ കുട്ടിയുടെ വിവരം ആദ്യഭാര്യ അറിയാതിരിക്കാൻ ഓട്ടോറിക്ഷ ഡ്രൈവർ നുണ പറഞ്ഞതാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്തിലെ വേജാൽപിൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.

കഴിഞ്ഞദിവസമാണ് തെരുവ് നായയുടെ വായിൽ നിന്ന് നവജാതശിശുവിനെ രക്ഷിച്ചു എന്ന് പറഞ്ഞതിലൂടെ ഓട്ടോറിക്ഷ ഡ്രൈവർ വാർത്തകളിൽ നിറഞ്ഞത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ രക്ഷിച്ച് കൊണ്ടുവന്നതാണെന്ന് ഓട്ടോറിക്ഷ ഡ്രൈവർ ഷർഫുദീൻ ഷെയ്ക്ക് ആദ്യഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു. തെരുവുനായയുടെ വായിൽ നിന്നും രക്ഷിച്ചതാണെന്ന് ഭാര്യയെയും മൂത്ത സഹോദരനെയും വിശ്വസിച്ചതായി പോലീസ് പറയുന്നു. തുടർന്ന് കുട്ടിയെ പോലീസിനെ ഏൽപ്പിച്ചു. ആരോഗ്യ നില പരിശോധിക്കാൻ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ ഡ്രൈവറുടെ വാക്കുകളിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറംലോകമറിഞ്ഞത്.

ഷെയ്ക്ക് ഒരു വർഷം മുൻപാണ് വിവാഹം ചെയ്തത്. ഷെയ്ക്കിൻ്റെ രണ്ടാമത്തെ ഭാര്യയുമായുള്ള ബന്ധം ആദ്യ ഭാര്യ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. അതിനിടെയാണ് രണ്ടാമത്തെ ഭാര്യയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ആദ്യം ഒറ്റപ്പെട്ട സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. കുഞ്ഞിനെ ഉപേക്ഷിക്കാൻ പോകുന്നതിനിടെയാണ് കെട്ടിച്ചമച്ച കഥ മെനയാൻ ഷെയ്ക്ക് തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ സംരക്ഷണം ഉറപ്പു വരുത്താനാണ് കെട്ടിച്ചമച്ച കഥ മെനഞ്ഞതെന്ന് പോലീസ് പറയുന്നു. ആരോ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കിട്ടി എന്ന് പറഞ്ഞ് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചതെന്നും പൊലീസ് പറയുന്നുണ്ട്.
All rights reserved News Lovers.

Share this on...