തന്റെ ജീവിതം തകർത്ത് മാഷിനോട് വർഷങ്ങൾക്ക് ശേഷം ഈ വിദ്യാർത്ഥി ചെയ്ത പ്രതികാരം കണ്ടോ

in News 7,472 views

ഫാത്തിമ ഗോൾഡ് പാലസിൽ ആണ് സംഭവം. കടയിൽ നിന്നും ഒരു സ്വർണവള മോഷണം പോയിരിക്കുന്നു. മാനേജർ അനസ് അസ്കറിനെ അടുക്കൽ വന്ന് പറഞ്ഞു. ഒരു ഉമ്മയും മകളും സ്വർണം വാങ്ങാൻ കടയിൽ വന്നിരുന്നു. അവളുടെ കല്യാണം ആണ് അടുത്ത ആഴ്ച എന്നാണ് പറഞ്ഞത്. അവർ സ്വർണം നോക്കുന്നതിനിടയിൽ വളകളും നോക്കിയിരുന്നു. സിസിടിവി തൃശ്ശൂരിൽ നിന്നും ഒരു സംശയവും തോന്നുന്നില്ല. അസ്കർ ദൃശ്യങ്ങളൊന്നും കൂടി നോക്കിയിട്ട് അനസിനോട് ചോദിച്ചു. എന്നിട്ട് അവർ സ്വർണം ഒന്നും വാങ്ങാതെ ആണല്ലോ പോയത്. അനസ് പറഞ്ഞു അതെ. അവളുടെ ഉപ്പ ഒരു പഴയ മാഷ് ആണെന്ന പറഞ്ഞത്. രണ്ട് ലക്ഷം രൂപ വന്നു അവരുടെ സ്വർണം മുഴുവനും കൂട്ടിയപ്പോൾ.

അവരുടെ കയ്യിൽ ഒരു ലക്ഷം മാത്രമേ ഉള്ളൂ എന്നും. ആറു മാസം കഴിഞ്ഞ് ബാക്കി തരാം എന്നും പറഞ്ഞപ്പോൾ. അത്രയും അവധിക്ക് ഞാൻ സമ്മതിച്ചില്ല.സാറിന് കുറെ വിളിച്ചു. നിങ്ങൾ ഫോൺ എടുത്തില്ല.പണം തികയാത്തത് കൊണ്ട അവൻ ഒന്നും വാങ്ങാതെ പോയത്. അസ്കർ വീഡിയോ ദൃശ്യം ഒന്നുകൂടി നോക്കി. അവരുടെ നമ്പർ നിന്റെ കയ്യിൽ ഉണ്ടോ. അതെ ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. എങ്കിൽ നീ നാളെ അവരോട് വിളിച്ച്. 10 മണിക്ക് മുമ്പ് വളയും കൊണ്ട് വരാൻ പറയാം. അനസ് മെല്ലെ ചോദിച്ചു. സാറിന് എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ? അതെ ഉണ്ട് മൂന്നാമത്തെ വീഡിയോയിൽ ചെറിയൊരു സംശയം. പിറ്റേദിവസം 10 മണിക്ക് മുമ്പ് അവളും ഉമ്മയും ഉപ്പയും വന്നു.കടയിൽ എത്തിയപ്പോൾ ഉപ്പ മകളോട് ചോദിച്ചു. മോളെ നീ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ പറ.

ഇല്ല പാപ്പ എന്ന് പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. അപ്പോഴാണ് അനസ് വന്ന് പറഞ്ഞത്. നിങ്ങളെ സാർ വിളിക്കുന്നുണ്ട്. അയാൾ മെല്ലെ അസ്കറിന്റെ അടുത്തേക്ക് പോയി. അസ്കർ എഴുന്നേറ്റ് നിന്ന് അയാളെ സ്വീകരിച്ചു. കരയുന്ന കണ്ണുമായി അയാൾ പറഞ്ഞു. മോനേ. അങ്ങനെ വിളിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കണം. എനിക്ക് അങ്ങനെ വിളിക്കാൻ തോന്നുന്നു. എന്നെ എന്റെ ഉപ്പയും ഉമ്മയും കക്കാൻ പഠിപ്പിച്ചിട്ടില്ല. അത് തന്നെയാണ് ഞാൻ എന്റെ മക്കൾക്കും പഠിപ്പിച്ചത്. അവർ ഒരിക്കലും അത് ചെയ്യുകയില്ല. എങ്കിൽ മനുഷ്യനല്ലേ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ. നീ എന്നെ എന്ത് വേണമെങ്കിലും ചെയ്തോ, എന്റെ മോളെ ഒന്നും ചെയ്യരുത്,

അവളുടെ ജീവിതം നശിപ്പിക്കരുത്, ഞാൻ ഒരു പഴയ 15 വർഷം മുമ്പ് റിട്ടേഡ് ആയ സ്കൂൾ അധ്യാപകനാണ്. ഇതുകേട്ട അസ്കർ ചോദിച്ചു നിങ്ങൾക്ക് എത്ര മക്കളാണ്. അയാൾ പറഞ്ഞു. ഇവളുടെ മൂത്തത് രണ്ട് ആൺകുട്ടികൾ ഉണ്ട്. അവരുടെ ഉമ്മ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. അവളുടെ രോഗം കാരണം ഞാൻ ശാരീരികമായും മാനസികമായും സാമ്പത്തികമായും വല്ലാതെ തളർന്നിരുന്നു. മറ്റൊരു വിവാഹം കഴിക്കാൻ നിന്നപ്പോൾ. മക്കൾ എതിർത്തു. രണ്ടാം വിവാഹത്തിൽ ഒരു കുഞ്ഞു കൂടി ഉണ്ടായപ്പോൾ. അവർ സ്വത്തോരി വെക്കണം എന്ന് പറഞ്ഞു. 10 സെന്റ് സ്ഥലവും വീടും അല്ലാത്ത എല്ലാം അവരെ എടുത്തു.

അവർ എന്നെ ഉപേക്ഷിച്ചു പോയി. ഇപ്പോൾ ഞാനും നിങ്ങളും ഈ മകളും മാത്രമേയുള്ളൂ. ആ വീട് പണയം വെച്ച് കിട്ടിയ കാശ് കൊണ്ടാണ്. ഞാൻ ഈ കല്യാണം നടത്താൻ ഉദ്ദേശിച്ചത്. ഇത് പറഞ്ഞയാൾ കരയാൻ തുടങ്ങി. അപ്പോൾ അസ്കർ ചോദിച്ചു നിങ്ങൾക്ക് റസാക്ക് മാഷ് അല്ലേ. അയാൾ പറഞ്ഞു അതെ നിനക്ക് എന്നെ അറിയോ. അസ്കര് പറഞ്ഞു അതെ അറിയാം, നിങ്ങൾക്ക് എന്നെ ഓർമയില്ലേ ഒന്നോർത്തു നോക്കൂ. പണ്ട് സ്കൂളിലേക്ക് എന്നും നേരം വൈകി വന്നിരുന്ന. കീറിയ കുപ്പായം ഇട്ട ഒരു അലിയെ ഓർമ്മയുണ്ടോ. ഇതും പറഞ്ഞ് അസ്കർ ഒരു ഫോൺകോളും ആയിപോയി. മാഷ് ചിന്തിക്കാൻ തുടങ്ങി.

അതെ അലി പണ്ട് കീറിയ കുപ്പായമിട്ട നടന്നിരുന്ന അലി. അവന്റെ ക്ലാസ്സിൽ നിന്നും ഒരു രൂപ മോഷണംപോയ അപ്പോൾ. അത് അളിയൻ എടുത്തത് എന്നും ഞാൻ കണ്ടു എന്നും പറഞ്ഞ കുട്ടിയുടെ വാക്ക് കേട്ട് ഞാൻ അലിയെ ഒരുപാട് തല്ലി. നാളെ ഒരു രൂപ ഇല്ലാതെ സ്കൂളിലേക്ക് വരരുത് എന്ന് പറഞ്ഞു. എന്നിട്ടും അവൻ പറഞ്ഞു പറയുന്നുണ്ടായിരുന്നു ഞാനല്ല എടുത്തത് എന്ന്.ഇത് ഇതോർത്ത് ഇരിക്കുമ്പോൾ അസ്കർ റൂമിലേക്ക് കയറി വന്നു. ഓർമ്മ കിട്ടിയോ? അലിയെ ഓർമ്മ കിട്ടി അല്ല നിന്റെ ആരാണ്. നിറപുഞ്ചിരിയോടെ അസ്കർ പറഞ്ഞു. ഞാൻ തന്നെയാണ് അലി. എന്റെ പേര് അലി അസ്കർ. എന്നിട്ട് ഹസ്കർ പറഞ്ഞു.

അന്ന് ചെയ്യാത്ത കുറ്റത്തിന് നിങ്ങളെന്നെ ഒരുപാട് തല്ലി. പണമില്ലാതെ ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞപ്പോൾ. പത്തു പൈസ പോലും ഗതിയില്ലാത്ത ഞാൻ. വീട്ടിൽ ചെന്നപ്പോൾ ഉമ്മയും ഒരുപാട് തല്ലി. പിന്നെ ഞാൻ നാടു കടന്നു. ദൂരെ ഒരു പ്രദേശത്ത് പോയി. ഒരു ഹോട്ടലിൽ ജോലി ചെയ്തു. എട്ടുവർഷത്തിനുശേഷം. ഗൾഫ് പോകണം എന്നാണ് എന്റെ ആഗ്രഹം. ഞാൻ കടയുടെ ഉടമയോട് പറഞ്ഞപ്പോൾ. അയാൾ എനിക്ക് പാസ്പോർട്ട് എടുത്തു തന്നു. ഗൾഫിലേക്ക് പോകുന്ന വിവരം പറയാൻ ഞാൻ വീട്ടിലേക്ക് ചെന്നു.

എന്നാൽ ഉമ്മ എന്നോ മരണപ്പെട്ടിരുന്നു. പെങ്ങളെ അന്വേഷിച്ചപ്പോൾ അവൾ ഒരു യത്തീംഖാനയിൽ ആണെന്ന് അറിഞ്ഞു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. കരയുന്ന കണ്ണോടെ അവളെന്നോട് പറഞ്ഞു. മോൻ കട്ടത് അറിഞ്ഞു ഉമ്മ എന്നും കരയാറുണ്ട് ആയിരുന്നു. കരഞ്ഞുകരഞ്ഞ് ഉമ്മ മരണപ്പെട്ടു. ദുഃഖത്തോടെ ഞാൻ ഗൾഫിലേക്ക് പോയി. അവിടെയും ഒരു ഹോട്ടൽ ജോലി തന്നെ കിട്ടി. ഒരു വർഷം കൊണ്ട് ആ ഹോട്ടലിൽ എന്നതായി. ആ ഹോട്ടലിൽ ഞാൻ ഉമ്മയുടെ പേരിട്ടു ഫാത്തിമ. മാത്രമല്ല അതിന്റെ കീഴിൽ നാല് ഹോട്ടലും രണ്ട് സൂപ്പർമാർക്കറ്റും ഉണ്ടായി. മറ്റുള്ളവരുടെ വീട്ടിൽ ജോലി ചെയ്ത് ജീവിച്ചിരുന്ന.

എന്റെ ഉമ്മ ഇത് കാണണം എന്ന് ഞാൻ ആശിച്ചിരുന്നു. എന്നാൽ ചെയ്യാത്ത കുറ്റത്തിന് എന്നെ ഓർത്തു ഇത്രയേറെ കരഞ്ഞ. അമ്മയെ ഓർക്കുമ്പോൾ എന്നും കണ്ണ് നിറയാറുണ്ട്. എന്നിട്ട് അസ്കർ പറഞ്ഞു. മാഷ് എങ്കിലും ഒന്ന് മനസ്സിലാക്കണം. ഞാനല്ല എന്ന പൈസ കട്ടത്. കരയുന്ന കണ്ണോടെ മാഷ് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. ചെയ്ത തെറ്റിന് പശ്ചാത്തപിച്ച് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്നിട്ട് അസ്കർ അനസിനോട് പറഞ്ഞു. അവർക്ക് വേണ്ട ആഭരണങ്ങൾ എല്ലാം എടുത്തു കൊടുത്തു.

അൽപസമയത്തിനുശേഷം ഉമ്മയും മകളും റൂമിലേക്ക് വന്നു. ആഭരണങ്ങളെല്ലാം എടുത്തു. ആമകൾ അസ്കർ എന്നോട് പറഞ്ഞു. ഞാൻ ഇക്കാക്ക എന്ന് വിളിച്ചോട്ടെ. എനിക്ക് രണ്ട് ഇക്കാക്ക മാരുണ്ട്. എന്റെ ജന്മതോടെ അവർ ഞങ്ങളുടെ ശത്രുക്കളായി. ഇക്കാക്ക എന്റെ കല്യാണത്തിന് വരണം. എനിക്ക് നിങ്ങൾ അല്ലാതെ ഒരു കാക്ക ഇല്ല. ഉപ്പ എന്നോട് നിങ്ങളുടെ കഥകൾ പറഞ്ഞപ്പോൾ. നിങ്ങൾ എനിക്ക് കാക്കയായി കിട്ടാത്തത് ഒരുപാട് ഖേദിച്ചു. അസ്കർ പറഞ്ഞു. ഞാൻ കല്യാണത്തിന് വരും. മോളുടെ പേര് എന്താണ്.

അവൾ പറഞ്ഞു സജിന. അതെ. ഞാൻ സജനയുടെ ഒരു കാക്കയായി വരും. മാഷിന്റെ ഒരു മകനായി ഒരു ശിഷ്യനായി. മാഷ് പറഞ്ഞു മോൻ എന്നോട് ക്ഷമിക്കണം. ഹസ്കർ പറഞ്ഞു. സാരമില്ല. നിങ്ങൾ കാരണം ഞാൻ നാടുവിടേണ്ടി വന്നത്. അതുകൊണ്ട് ഇപ്പോൾ നല്ല നിലയിൽ എത്തി. അന്ന് ഞാൻ സ്കൂളിൽ പഠിചിരിക്കുകയാണെങ്കിൽ. താനെന്ന് വല്ല കൂലിപ്പണിക്കാരനും ആയേനെ. ഇതും പറഞ്ഞു സന്തോഷത്തോടെ, ആ കുടുംബം വീട്ടിലേക്ക് മടങ്ങി. ചിലപ്പോൾ ഒരു സാങ്കൽപ്പിക കഥ ആയിരിക്കാം. എങ്കിലും ഒന്ന് മനസ്സിലാക്കണം. സത്യാവസ്ഥ മനസ്സിലാക്കാതെ ഒരാളെയും ശിക്ഷിക്കരുത്.

Share this on...