തന്റെ കുഞ്ഞ് മഴ നനയുന്നത് കണ്ടു കരഞ്ഞു ഈ അമ്മ ആന ഹൃദയഭേദകമായ കാഴ്ച വീഡിയോ വൈറൽ

in News 164 views

നമസ്കാരം മക്കൾക്ക് എന്നും അമ്മയുടെ സ്നേഹം ഒരു സംരക്ഷണം വലയമാണ്. മക്കൾക്ക് എന്തെങ്കിലും ഒരു ആപത്ത് സംഭവിച്ചു എന്ന് കേട്ടാൽ ആദ്യം പിടയുന്നത് ഒരു അമ്മ മനസ്സായിരിക്കും. കാരണം ഒരു പുക്കൾ കൊടി ബന്ധം എന്ന് പറയുന്നത് വളരെ അമൂല്യമാണ്. അതൊരു കുഞ്ഞിനും അമ്മയ്ക്കും തമ്മിൽ മനസ്സിലാകുന്ന ഒരു വലിയ ആഴമേറിയ വികാരമാണ്. ആ സ്നേഹത്തിനു മുന്നിൽ ആർക്കും ജയിച്ചു നിൽകാൻ കഴിയില്ല. ഓരോ നിമിഷവും മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കഴിച്ചുകൂട്ടുന്ന അമ്മയുടെ മനസ്സ് എന്നും കുഞ്ഞുങ്ങൾ എവിടെപ്പോയാലും തന്റെ അരികിൽ തിരിച്ചെത്തുന്നതുവരെ അസ്വസ്ഥം ആയിരിക്കും.

അത്തരത്തിൽ തന്റെ കുഞ്ഞിന് ആപത്തു സംഭവിച്ചപ്പോൾ ഒരു ആന നിരവധി വാഹനങ്ങൾ വഴിയിലൂടെ കടന്നുപോകുമ്പോൾ ഓരോ വാഹനത്തിന്റെ അരികിലും ചേർന്ന് സഹായം അഭ്യർത്ഥിക്കുകയാണ്.ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ഈ ‘അമ്മ ആന നിരവധി വാഹനങ്ങൾക്ക് മുന്നിൽ സഹായം അഭ്യർത്ഥിക്കുമ്പോഴും വാഹനങ്ങൾ നിർത്താതെ കടന്നുപോകുന്നു. അവരെല്ലാം ഭയന്നാണ് കടന്നു പോകുന്നത്. ഒരു ആന വാഹനത്തിന് അടുത്തേക്ക് വരുന്നു എന്ത് ചെയ്യണമെന്നറിയാതെ പെട്ടെന്ന് തന്നെ വാഹനം ഓടിച്ചു പോകുന്നു.

എന്നാൽ അതിനു തൊട്ടപ്പുറത്ത് ഒരു കുഴിയിൽ തന്റെ പിഞ്ചോമന കിടക്കുകയാണെന്ന സത്യമാണ് ഈ അമ്മ അവരോടെല്ലാം പറയാൻ ആഗ്രഹിച്ചത്. എന്നാൽ ആരും സഹായിക്കാൻ എത്തിയില്ല,ഒടുവിൽ മഴ പെയ്യാൻ തുടങ്ങി.ഈ ‘അമ്മ ഒടുവിലാ കുഴിയുടെ മുകളിലായി വന്നു കിടന്നു, തന്റെ പിഞ്ചോമന ഒരു തുള്ളി മഴ നനയരുത്. അതിനുവേണ്ടി മഴയെല്ലാം നനഞ്ഞ ഈ അമ്മ കുഴിയിലേക്ക് മെല്ലെ മെല്ലെ തല കുമ്പിട്ട് കുഞ്ഞിൻറെ മുകളിലായി കിടന്നു. അതേ സമയം ഇങ്ങനെ കിടന്ന സമയത്ത് ‘അമ്മ അതിൽ കുടുങ്ങിപ്പോയി പിന്നീട് എത്തിയ ആളുകൾ ഈ കാഴ്ച കാണുകയും ഈ അമ്മ ആനയെ വളരെ ബുദ്ധിമുട്ടി എടുത്തു മാറ്റുകയും ചെയ്തു. പിന്നീട് അവർ പരിശ്രമിച്ചു കുഞ്ഞാനയെ പുറത്തെടുക്കുകയും ചെയ്ത.

Share this on...