തനിക്ക് സംഭവിച്ചത് പറഞ്ഞ് നടൻ.ആശ്വാസവാക്കുകളുമായി ആരാധകർ.

in News 70 views

ചെറുതെങ്കിലും യുദ്ധസമാനമായ ഒരു സാഹചര്യത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ് നടനും ബീനാൻ്റണിയുടെ ഭർത്താവുമായ മനോജ് കുമാർ. നേരം ഇരുട്ടി വെളുത്തപ്പോൾ തൻ്റെ ഷെയ്പ്പ് പോലും മാറ്റിയ ബെൽസ് പൾസിയയെ കുറിച്ച് യൂട്യൂബ് വീഡിയോയിൽ മനോജ് തമാശയായാണ് കുറിച്ചതെങ്കിലും ആരാധകർ അത് വേദനയോടെയാണ് കേട്ടത്. തൻ്റെ മുഖം കണ്ട് പരിചയിച്ചവർക്ക് ഈ പുതിയ ഒരു വിഷമം ഉണ്ടാകും എന്ന് മനോജ് പറഞ്ഞപ്പോൾ ആ വേദന ഇരട്ടിയായി. ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ള തുടർ ചികിത്സകളിലൂടെ മനോജ് പഴയ മനോജായി തിരികെ വരാനൊരുങ്ങുമ്പോൾ ആശങ്കപ്പെട്ട ആരാധകരെ ആശ്വസിപ്പിച്ച് ഭാര്യ ബീന ആൻറണി വരികയാണ്. നവംബർ 28ന് രാത്രി തൻ്റെ പ്രിയപ്പെട്ടവന് സംഭവിച്ച പരീക്ഷയെക്കുറിച്ച് ബീന ആൻറണി മനസ്സുതുറക്കുന്നു. തൻ്റെ ലെഫ്റ്റ് മീശയുടെ ചുണ്ടിന് അരികിൽ എന്തോ വല്ലാത്ത ഒരു ഫീലിംഗ് ആണ്. മനുവന്ന് അങ്ങനെയാണ് തന്നോട് പറഞ്ഞത്. എന്തുപറ്റിയെന്ന് ആരായി പോലും അദ്ദേഹത്തിന് കൃത്യമായി പറയാൻ കഴിയുന്നില്ല.

സാരമില്ലെന്ന് ആശ്വസിപ്പിച്ച് അന്ന് ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേൽക്കുമ്പോഴും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ഞാനെൻ്റെ ജോലികളിലേക്ക് കടന്നു. ചായ ഉണ്ടാക്കാൻ ആയി ഞാൻ അടുക്കളയിലേക്ക്. എന്നെ വിളിച്ചു അടുക്കളയിൽ എത്തിയപ്പോൾ തലേന്ന് രാത്രിയിൽ എത്തിയ പ്രശ്നം രൂക്ഷമായതായി. ഇക്കുറി സംഗതി ഇത്തിരി സീരിയസ് ആയിരുന്നു. പല്ല് തേച്ചിട്ട് വെള്ളം വായിൽ കൊണ്ട് വെള്ളം തുപ്പിയപ്പോൾ സൈഡ് വഴി ഒഴുകി പോയെന്ന് മനു പറഞ്ഞു. അപ്പോൾ ഞാനും അല്പം ടെൻഷനായി. പക്ഷേ ടെൻഷൻ പുറത്ത് കാട്ടിയില്ല. എന്നാൽ ആകും വിധം സമാധാനിപ്പിച്ചു .അപ്പോഴും ഞാൻ മനുവിൻ്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. വാനമുക്ക് ആശുപത്രിയിൽ വരെ പോകാം എന്ന് പറയുമ്പോഴാണ് ആ മാറ്റം ഞാൻ ശ്രദ്ധിക്കുന്നത്. മനുവിൻ്റെ മുഖം ഒരു വശത്തേക്ക് കോടിപ്പോയിരിക്കുന്നു.

ആശുപത്രിയിലേക്ക് പോകാനുള്ള ധൃതിയിൽ എപ്പോഴോ ഡോക്ടർ കൂടിയായ മനുവിനെ അച്ഛൻ്റെ അനിയനെ വിളിച്ചു. കുഞ്ഞച്ച നോട് സംസാരിക്കുമ്പോഴും അത് സ്ട്രോക്കായിരിക്കുമെന്ന ടെൻഷൻ ആയിരുന്നു എനിക്കും മനുവിനും. മീഡിയയിലൂടെ വിശദമായി തന്നെ കുഞ്ഞച്ചൻ പരിശോധിച്ചു.മുഖം സൈഡിലേക്ക് തിരിച്ചു ചിരിക്കാനും പറഞ്ഞു. പരിശോധന തുടർന്നു. പേടിക്കണ്ടട ഇത് സ്ട്രോക്ക് അല്ല. ബെൽസ് പൾസി ആണെന്ന് എന്നേരം അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ തന്നെ നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകാനൊരുങ്ങി. അന്ന് ഞായറാഴ്ചയായിരുന്നു. കൊച്ചിയിലെ പല ആശുപത്രിയിലും പ്രത്യേക ഡോക്ടർമാരില്ല.ഒടുവിൽ വൈറ്റിലയിലെ വെൽക്കെയർ ആശുപത്രിയിലേക്ക് പോയി. എംആർഐ ഉൾപ്പെടെയുള്ള പരിശോധനകൾ പിന്നാലെയെത്തി.

കുഞ്ഞച്ചൻ പറഞ്ഞത് ഡോക്ടർമാർ ഉറപ്പിക്കുകയായിരുന്നു. ഭയക്കേണ്ട കാര്യമില്ലെന്നും ട്രീറ്റ്മെൻറ് ചെയ്ത് മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ പകുതി ആശ്വാസമായി. ഏറ്റവും സങ്കടപ്പെട്ടത് മകൻ ആരോമൽ മനോജാണ്. പപ്പയ്ക്ക് എന്താ പറ്റിയതെന്ന് വിഷമത്തോടെ ചോദിച്ചു. അപ്പോഴും മനുവിൻ്റെ മുന്നിൽ ഞങ്ങൾ എല്ലാം വിഷമങ്ങളും മാറ്റിവച്ച് ആത്മവിശ്വാസം പകർന്നു.പക്ഷേ ഞാനും അവനും മാത്രമായി നിമിഷം വല്ലാതെ വേദനിച്ചു. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പുരോഗമിക്കുകയാണ്. പഴയതുപോലെ മനു തിരിച്ചുവരും എന്ന് തന്നെയാണ് പ്രതീക്ഷ. എല്ലാവരും പ്രാർത്ഥിക്കണമെന്ന് ബീന ആൻറണി പറഞ്ഞു നിർത്തി.
All rights reserved News Lovers.

Share this on...