ഡോക്ടർ വന്ദനയുടെ അച്ഛൻ മോഹൻദാസിനോട് അവർ പറഞ്ഞത് ഇങ്ങനെ

in News 15,059 views

തിരയടങ്ങിയ സങ്കടക്കടൽ പോലെയായിരുന്നു ഇന്നലെ ഡോക്ടർ വന്ദനയുടെ വീട്. പുറമേ ശാന്തമാണെങ്കിലും ഏഴു കടലുകളുടെയും തിരകൾ ഉള്ളിൽ ഒറഞ്ഞതുപോലെ ഉള്ളുലഞ്ഞു. തളർന്നും ഡോക്ടർ വന്ദനയുടെ അച്ഛൻ കെ.ജി മോഹൻദാസും അമ്മ വസന്തകുമാരിയും കുടുംബാംഗങ്ങളും. ദൂരെ നാടുകളിൽ നിന്നു പോലും ആളുകൾ വന്നും പോയുമിരിക്കുന്നു. വസന്തകുമാരിയുടെ ഹൃദയഭേദകമായ നിലവിളി മാത്രം ഇടയ്ക്കിടെ ഉയർന്നു. കരഞ്ഞു തളർന്ന ഇടവേളകളിൽ ആ അമ്മ ഉറങ്ങുമ്പോൾ ഉണർത്താതിരിക്കാൻ മുട്ടുചിറ നമ്പിച്ചിറക്കാലയിൽ വീട് ശബ്ദം താഴ്ത്തി സംസാരിക്കുന്നു .

വീടിനു തൊട്ട് അരികിൽ ചിത എരിഞ്ഞു തീർന്ന മണ്ണിനു മുകളിൽ പച്ചയോല വിരിച്ചിട്ടുണ്ട്. ഈ വീടിൻ്റെ സ്വപ്നമാണ് ചിറകുകൾ കരിഞ്ഞ് അവിടെ ഉറങ്ങുന്നത്. ചിലർ അവിടെയെത്തി കൈകൂപ്പി മടങ്ങുന്നു. ഡോക്ടർ വന്ദന ദാസിൻ്റെ ദാരുണാന്ത്യം അറിഞ്ഞ് എത്തിയ പലർക്കും പിതാവ് മോഹൻദാസിൻ്റെ കണ്ണീരുറഞ്ഞ കണ്ണുകളിലേക്കു നോക്കാൻ പോലും കഴിഞ്ഞില്ല. ഇനി എന്തിനാണ് എൻ്റെ മകളെ ആർക്കെങ്കിലും തിരിച്ചു തരാൻ ആകുമോ, എന്ന അദ്ദേഹത്തിൻ്റെ ചോദ്യത്തിന് മറുപടി പറയാൻ ആകാതെ നിൽക്കുന്നു അരികിലുള്ളവർ.ചിലർ ആ അച്ഛൻ്റെ കൈകളിൽ അമർത്തിപ്പിടിക്കുക മാത്രം ചെയ്തു.

ഏകമകൻ ബൈക്കപകടത്തിൽ മരിച്ച ദമ്പതികൾ തിരുവനന്തപുരത്തുനിന്നും ഇന്നലെ ഈ വീട്ടിലെത്തിയിരുന്നു .തുടർന്ന് ജീവിതമുണ്ടെന്ന് പറയാനും, സ്വന്തം ജീവിതാനുഭവങ്ങൾ പറഞ്ഞ് ആശ്വസിപ്പിക്കാനുമാണ് അവരെത്തിയത്. നന്മയുടെ ചേരാതുകൾ എവിടെയൊക്കെയോ വെളിച്ചം പൊഴിയിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന വാക്കുകൾ. കൊച്ചിയിൽ നിന്നും വന്ന ഒരു അച്ഛനും അമ്മയും സ്വന്തം മകൻ മരിച്ച അനുഭവം പറഞ്ഞാണ് തുടങ്ങിയത് .ജീവിതത്തിൻ്റെ താളം തെറ്റിച്ച ആ സാഹചര്യങ്ങൾ കടന്ന് എങ്ങനെയാണ് മുന്നോട്ട് നീങ്ങിയത് എന്നാണ് അവർക്ക് പറയാനുണ്ടായിരുന്നത്.

മോഹൻദാസ് എല്ലാം കേട്ടിരുന്നു.ഇന്നലെ എത്തിയ രാഷ്ട്രീയനേതാക്കളോട് മാത്രം ആശുപത്രികളിലെ സുരക്ഷാ സംവിധാനത്തിലെ പിഴവുകളെ കുറിച്ച് പിതാവ് വേദനയോടെ പറഞ്ഞു. എൻ്റെ മകൾ അല്ലെങ്കിൽ മറ്റൊരാൾ മരിക്കുമായിരുന്നു .ഇനി ഒരാൾക്കും ഈ ദുരന്തം ഉണ്ടാകരുത്.മോഹൻദാസ് പറഞ്ഞുകൊണ്ടിരുന്നു. വൈകിട്ട് കോട്ടയത്തെ ആയുർവേദ ഡോക്ടർമാരുടെ സംഘം ആ വീട്ടിലെത്തി. സംഘത്തിലെ വനിത ഡോക്ടർമാർ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു.

എന്തുപറഞ്ഞ് ആശ്വസിപ്പിക്കും. ഒരു വനിത ഡോക്ടർ സ്വയം പറഞ്ഞു. രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ഈ തിരക്കുകൾ കുറയും. അപ്പോൾ ഈ പുളി അച്ഛനും അമ്മയും ഒറ്റയ്ക്ക് ആകരുത്. അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു കുടുംബസുഹൃത്ത് നെടുവീർപ്പോടെ പറഞ്ഞു. ആളുകൾ ആശ്വാസവാക്കുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ പ്രതീക്ഷകളിലേക്ക് ദമ്പതികളും വീടും ഉറങ്ങി ഉണരും എന്ന പ്രാർത്ഥനയിലാണ് എല്ലാ മനസ്സുകളും.

Share this on...