ട്രെയിന്റെ ബോഗി പോലെ ഇന്‍ഫെക്ഷന്‍… ഇനിയും കിടത്തല്ലേ എന്റെ അയ്യപ്പസ്വാമി… നടി ശിവാനി ഭായിയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

in News 41 views

മലയാളസിനിമാപ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശിവാനി ഭായ്. ഗുരു എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായാണ് താരം മലയാള സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു അഭിനേത്രി അതോടൊപ്പം തന്നെ താരം ഒരു മോഡൽ കൂടിയാണ്. അർബുദരോഗത്തിന് ചികിത്സയിലാണ് നിലവിൽ താരം. സോഷ്യൽ മീഡിയയിലൂടെ ക്യാ ൻ സറുമായിബന്ധപ്പെട്ടുള്ള പോരാട്ടത്തെക്കുറിച്ചെല്ലാം താരം വിവരിക്കാറുണ്ട്. വളരെ പോസിറ്റീവ് ആയിട്ടാണ് താരം തുറന്നു പറയാനുള്ളത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് ശിവാനിയുടെ പുതിയ ഒരു പോസ്റ്റ് ആണ്. ശിവാനിയുടെ പോസ്റ്റ് ഇങ്ങനെ. കഴിഞ്ഞ എട്ടു മാസം കൂടുതൽ സമയവും കിടക്കയിലായിരുന്നു. ക്ഷീണമായിരുന്നു എപ്പോഴും. പ്രതിരോധശേഷി കുറവായതുകൊണ്ട് ട്രെയിനിൻ്റെ ബോഗി പോലെ ഇൻഫക്ഷൻസ് വന്നുകൊണ്ടിരുന്നു. നാക്കിന് മാത്രം കുഴപ്പം ഇല്ലാത്തതുകൊണ്ട് ആരേലും വിളിച്ചാൽ നീറിപ്പുകഞ്ഞിരുന്നാലും സെഞ്ച്വറി അടിച്ചവൻ്റെ ആത്മവിശ്വാസത്തിൽ ഡയലോഗടിക്കും. ഇതൊക്കെ എന്ത്. നിസ്സാരം. ആശ്വസിപ്പിക്കാൻ വിളിച്ച ആളിനെ ശ്ശൊ,വിളിക്കേണ്ടായിരുന്നു എന്ന് തോന്നുന്ന വിധത്തിൽ സംസാരിച്ചൊതുക്കും. എന്നും ജനലിലൂടെ വൈകുന്നേരം നടക്കാൻ പോകുന്ന വരെ അസൂയയോടെ നോക്കി കിടക്കുമായിരുന്നു. നെഞ്ചുവേദന ഉള്ളതുകൊണ്ട് ഈ നാട് നടത്തമൊക്കെ എനിക്ക് വലിയ പ്രയാസമായിരുന്നു.

ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ഇനിയും കിടന്നാൽ ശരിയാവില്ല എന്ന് തോന്നി. ഇന്ന് കിടപ്പ് അവസാനിപ്പിച്ചു. വൈകുന്നേരം കുറച്ചു നടന്നു. സ്വർഗം കിട്ടിയ സന്തോഷം. മുന്നോട്ട് ഒരുപാട് ദൂരം സഞ്ചരിക്കാൻ ഇതെൻ്റെ ആദ്യത്തെ ചുവടാണെന്ന് തോന്നുന്നു. ഇനിയും കിടത്തല്ലേ എന്നെ അയ്യപ്പസ്വാമി എന്ന് ശിവാനി ഫേസ്ബുക്കിലൂടെ കുറച്ചിരിക്കുകയാണ്.താരത്തിൻ്റെ ഈ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. രോഗശാന്തി തരുന്ന ആരാധകരും സുഹൃത്തുക്കളുമെല്ലാം ഇപ്പോൾ എത്തിയിട്ടുമുണ്ട്.

കോവിഡ് മുക്ത ആയതിന് പിന്നാലെയാണ് ക്യാൻസറിനെ കുറിച്ച് അറിയുന്നതെന്നും ശിവാനി ഒരു വേള തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് നടി വളരെ കൂൾ ആയിട്ടും രസകരമായിട്ടു മാരുന്നു ക്യാൻസർ തനിക്ക് ബാധിച്ചതിനെ കുറിച്ച് പറഞ്ഞത്. അന്നത്തെ താരത്തിൻ്റെ വാക്ക് ജങ്ങനെ ആയിരുന്നു. അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസ്സാരമായ ഓടിച്ചു വന്ന് ജയിച്ചു എന്ന ഭാവത്തിൽ നിൽക്കുമ്പോഴാണ് ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്. കൊറോണ പോയപ്പോൾ ദാ വന്നിരിക്കുന്നു ക്യാ ൻസർ. എന്നെ സംബന്ധിച്ചിടത്തോളം ക്യാൻസർ എന്ന് വെച്ചാൽ എന്നെയോ, എനിക്ക് പരിചയമുള്ളവർ കോ വരാത്ത ഒരു അസുഖം മാത്രം ആയിരുന്നു. ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു.

അറിഞ്ഞ് ആദ്യ ഒരു അരമണിക്കൂർ ഞെട്ടലിതെ അതിജീവിച്ച് അതിനെ ഞാൻ നേരിട്ട് തുടങ്ങി. ഇ ന് എൻ്റെ രണ്ടാമത്തെ കീമോ ആണ്. 6 എണ്ണം കൂടി ബാക്കിയുണ്ട്. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതലാണെന്ന് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത്. ഇന്നലെ മുതൽ അത് കൊഴിഞ്ഞ് തുടങ്ങിയിരിക്കുന്നു. മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ച വരെ എനിക്ക് ഒന്ന് പ്രത്യേകം കാണണം. എന്നോട്ടത് വേണ്ടായിരുന്നു ആശാനേ എന്നുമാണ് അന്ന് കുറിച്ചത്.

അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യത്തിലൂടെ ക്യാമറയെ ആദ്യമായി അഭിമുഖീകരിച്ച ശിവാനി മമ്മൂട്ടിയുടെ സഹോദരിയുടെ അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തി. രണ്ടായിരത്തിഒൻപതിൽ തൻ്റെ മൂന്നാമത്തെ മലയാളചിത്രമായ രഹസ്യ പോലീസ് എന്ന സിനിമയിൽ ജയറാമിൻ്റെ നായികയായി അഭിനയിച്ചു.ഈ ചിത്രം ബോക്സ് ഓഫീസിൽ യാതൊരു ചലനം ഉണ്ടാക്കിയില്ലെങ്കിലും ഭാഗ്യവശാൽ ശിവാനിയെന്ന നടി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അവരുടെ രണ്ടാമത്തെ ചിത്രം സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച ‘ബുള്ളറ്റ്’ ആയിരുന്നു.

ചിത്രത്തിലെ രണ്ടാം നായികയായ വർഷയുടെ വേഷത്തിലാണ് ശിവാനി അഭിനയിച്ചത്. ആനന്ദം, ആരംഭം, നാൻക എന്നിവ താരത്തിൻ്റെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരൻ്റെ ഭാര്യയാണ് ശിവാനി.ഇഷാൻ പുത്ര എസ് പി പരമേശ്വരൻ എന്ന മകൻ കൂടി താരത്തിനുണ്ട്. തിരുവന്തപുരം സ്വദേശിയായ ശിവാനി ടെലിവിഷൻ പരിപാടികളിലൂടെയാണ് സിനിമയിലേക്ക് വന്നത്. താരം ഇപ്പോൾ ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരുന്നത്.

Share this on...