ടിക്കറ്റ് നൽകാൻ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ. ഒടുവിൽ നിരാശയോടെ മടക്കം.

in News 2,087 views

വിഷു ബംബർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി രൂപയ്ക്ക് അർഹമായ ലോട്ടറി ടിക്കറ്റുമായി ഡോക്ടർ പ്രദീപ്കുമാറും ബന്ധു രമേശനും എത്തിയെങ്കിലും അധികൃതർ ടിക്കറ്റ് സ്വീകരിച്ചില്ല. ഇന്നലെയാണ് കന്യകുമാരിക്കടുത്ത് മണവാള കുറച്ചു സ്വദേശികളായ ഇരുവരും ലോട്ടറി ഡയറക്ട്രേറ്റിൽ എത്തിയത്. ഏജൻസി കമ്മീഷനും നികുതിയും കഴിച്ച് ആറുകോടി 16 ലക്ഷം രൂപയാണ് ലഭിക്കുക. വില്യം തുറ സ്വദേശികളായ ജസീംദ രംഗിൻ ദമ്പതികളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ടിക്കറ്റ് വിറ്റത്. ഈ മാസം 15ന് രാവിലെ വിദേശത്തുനിന്ന് വന്ന രമേശൻ്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക്കാണ് ലോട്ടറി എടുത്തത് എന്ന് ഡോക്ടർ പ്രദീപ് പറഞ്ഞു .

കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെൻ്ററിൽ നിന്നും വിറ്റ എച്ച്ബി 72 79 90 എന്ന നമ്പറായിരുന്നു ഒന്നാം സമ്മാനം. 10 കോടി രൂപയുടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ബംബർ അടിച്ചവർ കാണിച്ചുവെങ്കിലും ലോട്ടറി അധികൃതർ ടിക്കറ്റ് സ്വീകരിച്ചില്ല.കേരളത്തിന് പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം ലോട്ടറിയുടെ ഒപ്പും സീലും ഉദ്യോഗപ്പേരും നോട്ട് സ്റ്റാമ്പും സമർപ്പിക്കണം. അതുകൊണ്ടായിരുന്നില്ല. അതിനാലാണ് സ്വീകരിക്കാതിരുന്നത്.

തിരിച്ചറിയൽ രേഖകൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യം വിശദീകരിച്ചുള്ള കത്തോ,കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോ കൂടി ഹാജരാക്കേണ്ടതുണ്ട്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും. 22നായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റുമായി ആരുമെത്താത്തതിനാൽ സമ്മാനം സർക്കാർ ലഭിക്കുമെന്ന തോന്നൽ വരെയുണ്ടായി. 90 ദിവസത്തിനകം ടിക്കറ്റുമായി ആരുമെത്തിയില്ലെങ്കിൽ സമ്മാനത്തുക സർക്കാരിന് കിട്ടുമെന്നാണ് നിയമം. അതേസമയം നറുക്കെടുപ്പിന് ശേഷം രണ്ടു ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചത് അറിഞ്ഞത്. ഒരു മരണവും, ആരോഗ്യപ്രശ്നങ്ങളും കാരണം എത്താൻ വൈകി എന്നാണ് ഡോക്ടറും കൂടെയുള്ള ആളും അറിയിച്ചത്.
All rights reserved News Lovers.

Share this on...