ഞാനും കുഞ്ഞും കരഞ്ഞു പറഞ്ഞിട്ടും അവൾ കേട്ടില്ല ഇപ്പോൾ സംഭവിച്ചത് കണ്ടോ

in News 275 views

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു വാർത്തയാണ് തമിഴ് സീരിയൽ താരമായ മഹാലക്ഷ്മിയും നിർമ്മാതാവ് ലിബ്ര രവീന്ദറും തമ്മിൽ വിവാഹിതരായി എന്ന വാർത്ത. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെ ഇതിൻ്റെ താഴെ വന്ന കമൻറുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെ മോശമായ കമൻറുകളിലൂടെ ആയിരുന്നു ഓരോരുത്തരും പ്രതികരിച്ചിരുന്നത്. രണ്ടുപേർ ഒരുമിച്ച് ഒരു ജീവിതം തുടങ്ങുന്ന സാഹചര്യത്തിൽ ബോഡി ഷെയ്മിങ്ങിൻ്റെ പേരിൽ ഇത്തരത്തിലുള്ള കമൻറുകൾ ഇടുന്നത് വളരെയധികം വേദന നൽകുന്നതാണെന്ന് ഒരുപക്ഷം പറയുകയും ചെയ്തിരുന്നു.

രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹം കൂടിയാണ്. മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ വ്യക്തിയാണ് മഹാലക്ഷ്മി. ഹരിചന്ദനത്തിലെ വില്ലത്തിയായ ഉണ്ണിമായയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ മുൻകാല ജീവിതമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അനിൽ എന്ന വ്യക്തിയുമായിട്ടായിരുന്നു താരം ആദ്യം വിവാഹം കഴിച്ചിരുന്നത്.ഈ വിവാഹബന്ധത്തിൽ താരത്തിന് ഒരു മകൻ കൂടിയുണ്ട്. അനിൽ എന്ന കരഞ്ഞ് പറഞ്ഞിട്ടും വിവാഹമോചനത്തിലേക്ക് തന്നെയായിരുന്നു മഹാലക്ഷ്മി നീങ്ങിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിന് കാരണം സീരിയൽ രംഗത്ത് തന്നെയുള്ള മറ്റൊരു താരവുമായി മഹാലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് താരത്തിൻ്റെ ഭാര്യ തന്നെ തുറന്നു പറയുകയായിരുന്നു.

മഹാലക്ഷ്മിക്കൊപ്പം അഭിനയിച്ച ഈശ്വർ എന്ന നടനുമായി മഹാലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് ഈശ്വരിൻ്റെ ഭാര്യ ജയശ്രീ തന്നെയാണ് പറഞ്ഞത്.ജയശ്രീ ഇത് പറഞ്ഞുകൊണ്ട് മഹാലക്ഷ്മിക്കെതിരെ രംഗത്തുവരികയും ചെയ്തു. ഈ വിവരം മഹാലക്ഷ്മിയുടെ മുൻ ഭർത്താവായ അനിലിനെയും ജയശ്രീ അറിയിച്ചിരുന്നു. എന്നാൽ മറ്റുള്ളവർ പറയുന്നതൊന്നും താൻ വിശ്വസിക്കില്ല എന്ന ഒരു നിലപാടായിരുന്നു ഭർത്താവായ അനിലിന്. സംഭവം വലിയ തോതിൽ വിവാദമായതോടെ അനിലും ജയശ്രീയും തമ്മിലാണ് ബന്ധമെന്നത്തി മഹാലക്ഷ്മി. അതോടെ അനിലിനെ ഉപേക്ഷിച്ച് മഹാലക്ഷ്മി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.

പണമാണ് അനിലിൻ്റെ ജീവിതം എന്നായിരുന്നു ഉപേക്ഷിക്കാനുള്ള കാരണമായി മഹാലക്ഷ്മി പറഞ്ഞിരുന്നത്. മഹാലക്ഷ്മിയോട് തിരികെ വരണമെന്നും രണ്ട് ലക്ഷം രൂപയോളം പ്രതിമാസ വരുമാനമുള്ള താൻ, ഭാര്യയെയും കുഞ്ഞിനെയും പൊന്നുപോലെ നോക്കാം എന്നും അനിൽ കരഞ്ഞു പറഞ്ഞു.എന്നാൽ ഒന്നിനും വഴങ്ങാതിരുന്ന മഹാലക്ഷ്മി വിവാഹമോചനം നേടുകയായിരുന്നു. രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ മഹാലക്ഷ്മി വിവാഹിതയായിരിക്കുന്നത്. സോഷ്യൽ സജീവസാന്നിധ്യമായ മഹാലക്ഷ്മി തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് മുന്നിൽ എത്തിക്കാറുണ്ട്. വിവാഹിതയായ വിശേഷവും താരം തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. എന്നാൽ വളരെ മോശം കമൻറുകൾ ആയിരുന്നു ചിത്രങ്ങൾക്ക് താഴെ വന്നിരുന്നത്.

Share this on...