‘ഞങ്ങള്‍ മരിച്ചാല്‍ മക്കള്‍ക്ക് ആരാണ്’.. നെഞ്ചുനീറ്റുന്ന ചോദ്യം.. ഈ താരദമ്പതികള്‍ക്ക് സംഭവിച്ചത്.!

in News 599 views

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരദമ്പതികൾ ആയി മാറിയവരാണ് നിതയും പ്രോമിയും. ശ്വേതാമേനോൻ അവതാരകയായി എത്തിയ മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെ തന്നെ ആരാധകരെ നേടിയ നിത- പ്രോമി ദമ്പതികൾ ഇന്ന് സിനിമയിലും സജീവമാണ്. ഇരുവരും ഒന്നിച്ച് മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ വരെ അഭിനയിച്ചു. നിത പൃഥ്വിരാജ് ,മമ്മൂട്ടി ,മോഹൻലാൽ തുടങ്ങിയവർക്കൊപ്പം എല്ലാം ഇതിനോടകം സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു. വെറുതെയല്ല ഭാര്യയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ ദമ്പതികളായി മാറിയ നിതയും പ്രോമി കുര്യാക്കോസും. റിയാലിറ്റി ഷോയ്ക്ക് ശേഷം തങ്ങളുടെ ജീവിതത്തിൽ മരണത്തെ മുഖാമുഖം കണ്ട ഒരു അനുഭവം പങ്കുവെച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.അടുത്തിടെ സ്വാസിക വിജയ് അവതാരകയായി എത്തിയ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയത് ഇരുവരും ആയിരുന്നു. പരിപാടിയിൽ സിനിമ വിശേഷങ്ങളും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങളും പങ്കുവെച്ചപ്പോഴാണ് ഇരുവരും മരണത്തിൽ നിന്നും കരകയറിയ അനുഭവം പ്രേക്ഷകരും അറിഞ്ഞത്. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം ലഭിക്കുന്ന സന്തോഷത്തിൽ ജീവിതം വളരെ സുഖകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കവെയാണ് ഒട്ടും പ്രതീക്ഷിക്കാത്ത ചിലത് സംഭവിച്ചത്.

കൊറിസ്കാലത്തായിരുന്നു അത്. വീട്ടിൽ പ്രോമിയും രണ്ടു മക്കളുമാണുള്ളത്. സന്തോഷത്തോടെ പോകുന്ന ജീവിതത്തിൽ പെട്ടെന്ന് ഒരു ദിവസം നാലുപേരും നാലിടത്തേക്കായി വേർപിരിഞ്ഞു. കൊവിഡ് സമയത്ത് നിതയും പ്രോമിയും ആശുപത്രിയിൽ. മക്കളിൽ ഒരാൾക്ക് കൊവിഡ് പോസറ്റീവ്. ഒരാൾ വീടിൻ്റെ താഴത്തെ നിലയിലും രോഗം ബാധിച്ചയാൾ മുകളിലത്തെ നിലയിലും. ആരും അടുത്തില്ലാതെയായിരുന്നു അവരും കഴിഞ്ഞത്. ആശുപത്രിയിൽ പ്രോമി യുടെ അവസ്ഥ വളരെയധികം ഗുരുതരമായിരുന്നു. ആദ്യം കൊവിസ് വന്നത് പ്രോമിക്ക് ആണ്. പിന്നീട് നിതയ്ക്ക് വന്നു. കൊവിഡ് ന്യൂമോണിയയായി. പ്രോമി 45 ദിവസത്തോളം ആശുപത്രിയിൽ കിടന്നു.അതിൽ 25 ദിവസവും ഐസിയുവിൽ ആയിരുന്നു. 20 ദിവസം ഓക്സിജൻ്റെ സഹായത്തോടെ നിതയും ആശുപത്രിയിലായിരുന്നു. പ്രോമിയുടെ അവസ്ഥ കുറച്ചുകൂടി സീരിയസ് ആയപ്പോൾ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. നാല് പേർക്കും പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.നിതയും, പ്രോമിയും ആശുപത്രിയിൽ നിന്ന് തിരിച്ചു വരാൻ പറ്റുമോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് കഴിഞ്ഞത്. രണ്ടുപേരും പോയാൽ മക്കളുടെ അവസ്ഥ എന്തായിരിക്കും, അവർ തനിച്ചല്ല എന്നതായിരുന്നു നിതയുടെ ഏറ്റവും വലിയ വേദന. അങ്ങനെ മൂത്ത മകനോട് പറയാനുള്ള കാര്യങ്ങൾ എല്ലാം നിത ഫോണിൽ ടൈപ്പ് ചെയ്തു വരെ വച്ചിരുന്നു. നിതയ്ക്ക് പ്രോമിയെ കാണാൻ സാധിക്കില്ല.

പക്ഷേ ഡോക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. പ്രോമിയുടെ അവസ്ഥ എന്താണെന്ന് ചോദിക്കുമ്പോൾ നമുക്ക് നോക്കാം, പ്രാർത്ഥിക്കാം എന്നാണ് ഡോക്ടർമാർ പറഞ്ഞത്.അത്രത്തോളം സീരിയസ് ആയിരുന്നു. ന്യൂമോണിയ ലെൻസിനെ ബാധിച്ചു. എല്ലാം ദ്രവിച്ച് തുടങ്ങിയിരുന്നു. ചെറിയ ഒരു ചുമ പോലും പ്രോമിയുടെ ശരീരത്തിന് താങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഒരു ഉറപ്പും പറയാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. അപ്പോഴത്തെ മാനസികാവസ്ഥ ആയിരുന്നു അതിഭീകരം. നമുക്ക് എല്ലാവരുമുണ്ട്, പക്ഷേ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. പെട്ടെന്ന് ആരും ഇല്ലാതായത് പോലെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ ആയിരുന്നു ആ ദിവസങ്ങൾ.ആ ബെഡിൽ കിടക്കുമ്പോൾ ആകെ കാണുന്നത് മുഴുവൻ മൂടിക്കെട്ടി വരുന്ന ഡോക്ടർമാരെയും, നഴ്സിനെയും മാത്രമാണ്. അപ്പോഴാണ് അവർ മാലാഖമാരാണ് എന്ന് ശരിക്കും തോന്നിപ്പോകുന്നത്. അതിനെ അതിജീവിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് നിത പ്രോമി പറയുന്നു. പ്രോമിയുടെ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ നിതയുടെ അവസ്ഥയും മോശമായി വരികയായിരുന്നു. നിതയും, പ്രോമിയും ഒന്നിച്ചു മരിക്കുമോ എന്നായിരുന്നു ഒരു ഘട്ടത്തിൽ പേടിച്ചിരുന്നത്. ദിവസങ്ങളോളം ബെഡിൽ കിടന്ന പ്രോമിക്ക് പിന്നെ എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു.

പിന്നീട് ഫിസിയോതെറാപ്പി ചെയ്താണ് എല്ലാം ശരിയായി വന്നത്. ആ കാലത്ത് നിന്നൊക്കെ അതിജീവിക്കാൻ സാധിച്ചത് ഏറ്റവും വലിയ കാര്യമായി കാണുന്നുവെന്ന് നിതയും പ്രോമിയും ഇത്രയും ഭൂമി ഒരേ സ്വരത്തിൽ പറയുന്നു. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യയിലെ ഒരു മത്സരാർത്ഥി ആയിരുന്നു നിത- പ്രോമി ദമ്പതികൾ. ഇതേ സീസണിലെ മിക്ക ദമ്പതികളും പിന്നീട് മിനി സ്ക്രീനിലെ താരങ്ങളായി മാറിക്കഴിഞ്ഞു. പിന്നീട് ചാനലിലെ അവതാരികയായി മാറുകയായിരുന്നു നിത. മാറ്റിനി, പുള്ളിക്കാരൻ സ്റ്റാറാ, അച്ചായൻസ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിൽ ഭർത്താവ് പ്രോമിയും നിതയും ഒരുമിച്ച് ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട്.

Share this on...