ജീവിതം രക്ഷിച്ചവര്‍ക്കു Yusuf Ali നല്‍കിയത് ഇതൊക്കെ; സമ്മാനപ്പൊതി തുറന്നപ്പോള്‍ അമ്പരപ്പുമാറാതെ ബിജി

in News 29 views

കഴിഞ്ഞദിവസമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൊച്ചിയിലെത്തിയത്. ഹെലികോപ്റ്റർ അ,പ,ക,ടം ഉണ്ടായപ്പോൾ തന്നെ രക്ഷിക്കാനെത്തിയ കുടുംബത്തെ കാണാൻ ആയിരുന്നു അദ്ദേഹം കൊച്ചിയിലെത്തിയത്. തന്നെ സഹായിച്ച കുടുംബത്തിന് നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി പറഞ്ഞു. കണ്ണുനിറഞ്ഞും,വാക്കുകൾ ഇടറിയും, രാജേഷിനെയും ബിജിയെയും കെട്ടിപ്പിടിച്ചുമാണ് യൂസഫലി നന്ദി പ്രകടിപ്പിച്ചത്.ബിജിക്കും കുടുംബത്തിനും സമ്മാങ്ങളും ആയാണ് യൂസഫലി കുമ്പളത്തെ വീട്ടിലെത്തിയത്. ഇപ്പോൾ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആണ് പുറത്തെത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് വ്യവസായപ്രമുഖനും മലയാളികളുടെ അഭിമാനവുമായ എം എ യൂസഫലിക്ക് ഹെലികോപ്റ്റർ അ,പ,ക,ടം ഉണ്ടായത്.

കടവന്ത്രയിൽ നിന്ന് പനങ്കാട്ടേക്കുള്ള യാത്ര മദ്ധ്യേ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ ചതുപ്പ് നിലത്തിൽ ക്രാ,ഷ് ലാൻറ് ചെയ്യുകയായിരുന്നു. മഴ ഉണ്ടായിരുന്ന ആ ദിവസം രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു. വീഴ്ചയിൽ യൂസഫലിക്ക് ഗുരു,,ത,ര പ,രി,ക്കേ,റ്റു. എങ്കിലും ഏതോ ഒരു ഹെലികോപ്റ്റർ അടുത്ത് ഇഡിച്ചിറങ്ങിയത് കണ്ട് സമീപത്തെ വീട്ടിലെ രാജേഷ് ഖന്നയും, ഭാര്യ ബിജിയുമാണ് ഓടിയെത്തിയത്. ആശുപത്രിയിലെത്തിക്കും മുമ്പ് പ്രാഥമിക ശുശ്രൂഷ നൽകിയത് വനിതാ പൊലീസുകാരി കൂടിയായ ബിജിയായിരുന്നു. ഇവരുടെ വീട്ടിലാണ് ആംബുലൻസ് എത്തുംവരെ യൂസഫലി കഴിച്ചുകൂട്ടിയതും.

സംഭവം നടന്ന് 8 മാസത്തിനപ്പുറം ഇവരെ കണ്ട് നന്ദി അറിയിക്കാനാണ് ഇപ്പോൾ യൂസഫലി എത്തിയത്. സഹായിക്കാൻ ഓടിയെത്തിയ കുടുംബത്തിന് കൈനിറയെ സമ്മാനങ്ങളാണ് അദ്ദേഹം നൽകിയത്. ഹെലികോപ്റ്റർ അ,പ,ക,ടം ഉണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് ഇവരാണ്. ഞാനാരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവർക്ക് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാകില്ല എന്നാണ് യൂസഫലി പറഞ്ഞത്. രാജേഷിന് രണ്ടരലക്ഷം രൂപയുടെ ചെക്കും, വാച്ചും.

ഭാര്യ ബിജിക്ക് 10 പവൻ്റ മാലയും 2 ലക്ഷം രൂപയുടെ ചെക്കുമാണ് അദ്ദേഹം സമ്മാനിച്ചത്. ഒരു വയസ്സുള്ള മകൻ ദേവദർശിന് മിഠായിപ്പൊതികളും യൂസഫലി സമ്മാനിച്ചു. രാജേഷിൻ്റെ പിതൃ സഹോദരന് മകൾ വിദ്യയുടെ വിവാഹത്തിന് സ്വർണ്ണമാല സമ്മാനമായി നൽകാനും ജീവനക്കാർക്ക് നിർദേശംനൽകി.അ,പ,ക,ടം നടന്ന സ്ഥലം സന്ദർശിച്ച യൂസഫലി പിന്നീട് ആ സ്ഥലത്തിൻ്റെ ഉടമസ്ഥൻ പീറ്റർ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദിപറയുകയും, അവർക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അവിടെനിന്ന് മടങ്ങുന്നതിനിടെയിലാണ് കാഞ്ഞിരമറ്റം സ്വദേശിനി ആമിന കയ്യിലെ തുണ്ട് കടലാസിൽ കുറിച്ച സങ്കടവുമായി അദ്ദേഹത്തെ കാണാൻ എത്തിയത്. അഞ്ച് ലക്ഷം രൂപ വായ്പ തിരിച്ചടക്കാനാകാതെ വീടിൻ്റെ ജപ്തി ഭീഷണിയിൽ വിഷമിക്കുന്ന ആമിനയ്ക്ക് ജപ്തി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ച് ശേഷമാണ് എം എ യൂസഫലി മടങ്ങിയത്.

Share this on...