ജീ,വ,നൊ,ടു,ക്കി,യ വ്‌ളോഗര്‍ റിഫയ്‌ക്കെതിരെ കടുത്ത വിമര്‍ശനം..; കഷ്ടം തന്നെ..

in News 36 views

ഇന്നലെയാണ് വ്ളോഗർ റിഫ മെഹ് നുവിനെ ദുബായിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റിഫാ വ്ലോഗറാണ്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, യാത്രകൾ എന്നിവയായിരുന്നു റിഫയുടെ വ്ലോഗുകളിലെ ഉള്ളടക്കങ്ങൾ. റിഫയ്ക്കൊപ്പം ഭർത്താവ് മെഹ് നുവും വ്ലോഗിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. സംഗീത ആൽബങ്ങളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട് .തിങ്കളാഴ്ച രാത്രി ബുർജ് ഖലീഫയ്ക്ക് മുന്നിൽ മെഹ് നുവിനൊപ്പം നിൽക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് റിഫയെ ഫ്ലാറ്റിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.

ഇതിനു പിന്നാലെ നിരവധി മതമൗലിക വാദികളാണ് റിഫയുടെ മ,ര,ണശേഷം അവരെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത് മതത്തിന് എതിരാണെന്നും, മതത്തിൻ്റെ നിയമങ്ങൾ അനുസരിക്കാതെ ജീവിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു ഗതി ഉണ്ടായത് എന്നുമാണ് മതമൗലികവാദികളുടെ വാദം. ഇസ്ലാം മതത്തിന് വിരുദ്ധമായി ജീവിക്കുന്നവരുടെ എല്ലാം ഗതി ഇത്തരത്തിൽ ആയിരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. സമൂഹമാധ്യമങ്ങളിൽ തുള്ളുന്ന സകല മുസ്ലിം പെണ്ണുങ്ങൾക്കും ഇതൊരു പാഠമാണ്. ഒരു പക്വതയും ഇല്ലാതെ ഇൻസ്റ്റാ ജീവിതം നയിക്കുന്ന കുറെയെണ്ണം,പുറമേ ഇവരെയൊക്കെ കാണുമ്പോൾ ഭയങ്കര ഹാപ്പി ലൈഫ് ആയിരിക്കും.

റിയൽ ലൈഫ് കണ്ണീരും. ഈമാനാണ് മക്കളെ പ്രധാനം. നമ്മുടെ മക്കളെയും ഭാര്യമാരെയും സൂക്ഷിക്കുക. ലോകം ഈശ്വരനാണ്. ജീവിതം അവിടെ തുടങ്ങുന്നേ ഉള്ളു എന്നോർക്കുക. നമ്മുടെ ഉമ്മത്തിന് പടച്ചോൻ ഈമാൻ നൽകട്ടെ എന്നിങ്ങനെയാണ് കമൻറുകളിൽ ഒന്ന്. പബ്ലിക് ഫിഗർ ആയിട്ട് ആടുമ്പോൾ പെണ്ണാണെന്ന് ഓർക്കണമെന്നും മതമൗലികവാദികൾ കമൻറ് ഇട്ടു. ഇപ്പോഴിതാ റിഫയുടെ മ,ര,ണ,ത്തോടനുബന്ധിച്ചുളള അധിക്ഷേപത്തിനെതിരെ ഡോക്ടർ ഷിംന അസീസിൻ്റെ കുറിപ്പാണ് വൈറൽ ആയി മാറുന്നത്. പെണ്ണായാൽ എന്ത് കോപ്രായം കാണിച്ചാലും സോഷ്യൽ മീഡിയയിൽ റീച് കിട്ടുമെന്നും, ഇൻസ്റ്റയിൽ തുള്ളുന്ന സകല മുസ്ലിം പെണ്ണുങ്ങൾക്കും ഇതൊരു പാഠമാണ് എന്നുള്ള കമൻറുകളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് ഷിംനഅസീസിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.

ഒരു മലയാളി വ്ളോഗർ 20 വയസ്സുകാരി മുസ്ലിം പെൺകുട്ടി ദുബായിൽ മ,രി,ച്ചു,വെന്ന വാർത്തകൾ കീഴിൽ വന്ന ചില കമൻറുകൾ ആണ് താഴെ കാണുന്നത്. കുട്ടിയെ മ,രി,ച്ച,നിലയിൽ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാര കുരു പൊട്ടി ഒലിച്ച് എന്തൊക്കെയാണ് വിളിച്ചു പറയുന്നത്. ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്. ഒരു വേദിയിൽ മൈക്ക് കെട്ടി സംസാരിക്കുന്നതു പോലെയാണ് സോഷ്യൽ മീഡിയയിൽ വലിയ വായിൽ കമൻറ് ഇടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ, അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ. എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യൽ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫസ്ട്രേഷൻ മ,രി,ച്ചു,പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്യ വാസം പറഞ്ഞല്ല തീർക്കേണ്ടത്. മ,ര,ണ,ത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം. മനുഷ്യൻ എപ്പോൾ നന്നാവാൻ ആണ് എന്നും ഷിംന ചോദിക്കുന്നു.

Share this on...