ചായവിറ്റ് ലോകം ചുറ്റിയ വിജയന്‍ അ,ന്ത,രി,ച്ചു.. ജീവിതവഴിയില്‍ തനിച്ചായ മോഹന.. സഹിക്കാനാകില്ല ഇത്

in News 43 views

ചായക്കടയിലെ വരുമാനം കൊണ്ട് ലോകസഞ്ചാരം നടത്തിയ ശ്രദ്ധേയരായ ദമ്പതികളാണ് മോഹനയും വിജയനും. കടവന്ത്ര ഗാന്ധിനഗറിൽ ബാലാജി ടീ ഷോപ്പിന് ചായക്കട നടത്തി ലഭിച്ച വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചാണ് മോഹനയും വിജയനും ലോകം കണ്ടത്. നിരവധി ആരാധകരും ഇവർക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജീവിതയാത്രയിൽ മോഹനയെ തനിച്ചാക്കി വി,ട പറഞ്ഞിരിക്കുകയാണ് വിജയൻ.76 വയസ്സായിരുന്നു വിജയന് .ഭാര്യയ്ക്കൊപ്പം മുപ്പതോളം
രാജ്യങ്ങൾ വിജയൻ സന്ദർശിച്ചിട്ടുണ്ട്. ഹൃ,ദ,യാ,ഘാ,ത,ത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അ,ന്ത്യം.

പിതാവിനൊപ്പം ചെറുപ്പത്തിൽ നടത്തിയിട്ടുള്ള ചെറു യാത്രകളിൽ നിന്നാണ് വിജയൻ വളർന്നപ്പോൾ രാജ്യത്തിൻ്റെ പല ഭാഗത്തേക്കും സ്വന്തമായി യാത്രചെയ്തത്. യാത്ര ഹരം ആയതോടെ രാജ്യത്തിനുള്ളിൽ തന്നെയായിരുന്നു ആദ്യകാല യാത്രകൾ. തനിച്ചു പോകാമായിരുന്നിട്ടും എല്ലായിടത്തേക്കും ഭാര്യയെയും കൂട്ടിയാണ് വിജയൻ യാത്ര ചെയ്തത്. 2007-ൽ ഈജിപ്തിലേക്ക് ആയിരുന്നു ആദ്യയാത്ര. ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിൽ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തിൽ നിന്നും 300 രൂപ പ്രതിദിനം മാറ്റിവെച്ചായിരുന്നു വിജയൻ്റെയും ഭാര്യ മോഹനയുടെയും ലോക യാത്രകൾ. ചായക്കടയിലെ സമ്പാദ്യവും ചിട്ടിപിടിച്ചു കിട്ടിയ പണവും, ചിലപ്പോൾ കെഎസ്എഫ്ഇൽ നിന്നെടുത്ത വായ്പ കളുമായി അവർ ലോകസഞ്ചാരത്തിന് ഇറങ്ങുമായിരുന്നു.

തിരികെ വന്ന് ആ കടം വീട്ടാനായി അധ്വാനിക്കും. ആ കടം വീട്ടി കഴിഞ്ഞാൽ പിന്നീട് അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പുകളാണ്. കോഫി ഷോപ്പിൽ മറ്റു ജോലിക്കാരെയൊന്നും നിർത്താതെ എല്ലാ ജോലികളും ഈ ദമ്പതികൾ തനിച്ചു തന്നെയാണ് ചെയ്തിരുന്നത്.

ജീവിതം തന്നെ യാത്രകൾ ആക്കി മാറ്റിയ ഇരുവരും കഴിഞ്ഞ 16 വർഷം കൊണ്ട് 26 രാജ്യങ്ങൾ സന്ദർശിച്ചു. ഇതിനിടെയാണ് ഇവരുടെ യാത്ര പ്രേമം മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. ഇപ്പോഴിതാ റഷ്യൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ് വിജയൻ വിടവാങ്ങിയത്. ഒക്ടോബർ 21നാണ് ദമ്പതികളായ വിജയും മോഹനയും റഷ്യയിലേക്ക് പോയത്. യാത്രയ്ക്ക് മുൻപ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇരുവരെയും കടയിലെത്തി കണ്ടിരുന്നു. ചായ കടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് ഉണ്ടായതോടെയാണ് റഷ്യയിലേക്ക് ഇവർക്ക് യാത്ര നടത്താൻ ആയത്.

Share this on...