ഗർഭിണിയാണെന്ന് പോലും അറിയാതെയിരുന്ന വിദ്യാർത്ഥിനി. ഞെട്ടി കുടുംബവും സുഹൃത്തുക്കളും.

in News 216 views

യൂണിവേഴ്സിറ്റി വിദ്യാർഥിനി ടോയ്ലറ്റിൽ പ്രസവിച്ചു. കഴിഞ്ഞദിവസം ഇരുപതാം പിറന്നാൾ ആഘോഷിച്ച ജസ് ഡേവിസിന് താൻ ഗർഭിണിയാണെന്ന് പോലും അറിയില്ലായിരുന്നു. പെട്ടെന്നുണ്ടായ അസഖ്യഹ്യമായ വയറുവേദന തൻ്റെ ആർത്തവത്തിൻ്റെ ഭാഗമാണെന്നാണ് അവൾ കരുതിയത്. കഴിഞ്ഞദിവസം ഒരു പ്രമുഖ മാധ്യമം നൽകിയ റിപ്പോർട്ട് അനുസരിച്ച് യൂണിവേഴ്സിറ്റിയിൽ രണ്ടാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയാണ് ജസ് ഡേവിസിയ. എന്നാൽ ജസ് ഡേവിസിന് പ്രകടമായ ഗർഭ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടാതെ ഒരു ബേബിബംബും ഉണ്ടായിരുന്നില്ല.

തൻ്റെ ആർത്തവചക്രം എല്ലായിപ്പോഴും ക്രമരഹിതം ആയിരിക്കുമെന്ന് ജസ് ഡേവിസ് പറയുന്നു. അതിനാൽ തന്നെ ഒരുതരത്തിലുള്ള സംശയമുണ്ടായിരുന്നില്ല. ജൂൺ 11ന് വീട്ടിലെ ടോയ്‌ലറ്റിൽ വെച്ച് ആൺകുഞ്ഞിനാണ് ഇവർ ജൻമം നൽകിയത്. അവൻ ജനിക്കുമ്പോൾ അതെൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു. ഞാൻ ആദ്യം സ്വപ്നം കാണുകയാണോ എന്നാണ് കരുതിയത്. നവജാത ശിശു കരയുന്നതുവരെ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല എന്നും ജസ് ഡേവിസ് പറഞ്ഞു. ആദ്യത്തെ ഞെട്ടലിൽ നിന്നും കരകയറാനും, കുട്ടിയുമായി പൊരുത്തപ്പെടാനും കുറെ സമയമെടുത്തു. ഞാനിപ്പോൾ സന്തോഷവതിയാണെന്ന് യുവതി പറയുന്നു. ഇപ്പോൾ ഒരു ശിശു സംരക്ഷണ ആശുപത്രിയിലാണ് അമ്മയും കുഞ്ഞും.

ഏറ്റവും കൂളായിട്ടുള്ള കുട്ടിയാണ് അവൻ ഇവിടെ. അധികം കരച്ചിൽ ഒന്നും ഇല്ലെന്നു ഈ അമ്മ പറയുന്നു. ജൂൺ 11 ന് കഠിനമായ വേദനയുണ്ടായപ്പോൾ തൻ്റെ ആർത്തവത്തിൻ്റെ തുടക്കമാണെന്നാണ് കരുതിയത്. നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. കട്ടിലിൽ കിടക്കാൻ പോലും കഴിഞ്ഞില്ല. എൻ്റെ ജന്മദിനത്തിന് അന്ന് രാത്രി ഞാൻ എൻ്റെ വീട്ടിൽ ഒരു പാർട്ടി നടത്തേണ്ടതായിരുന്നു. അതിനാൽ എന്നെ തന്നെ സുഖപ്പെടുത്താൻ ഞാൻ കുളിക്കാൻ ബാത്റൂമിൽ കയറി.

തനിക്ക് ടോയ്ലറ്റിൽ പോകണമെന്ന് പെട്ടെന്ന് തോന്നിയതും, അങ്ങനെ ഇരുന്ന് തള്ളാൻ തുടങ്ങിയെന്നും, ഇരുപതു വയസ്സുകാരിയായ ജസ്ഡേവിസ് പറയുന്നു. ഒരു ഘട്ടത്തിലും ഞാൻ പ്രസവിക്കുകയാണെന്ന് ഞാൻ കരുതിയിരുന്നില്ല. വീട്ടിൽ തനിച്ചായിരുന്നു യുവതി ഈ സമയത്ത്. അവളുടെ ഉറ്റസുഹൃത്തായ ലിബിനെ ഉടൻതന്നെ ഫോണിൽ വിളിച്ചു. എന്നാൽ താൻ ടോയ്ലറ്റിൽ പ്രസവിച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ ഉറ്റസുഹൃത്ത് വിശ്വസിച്ചില്ല എന്നും ജസ്ഡേവിസ് പറയുന്നു. ഇതോടെ തൻ്റെ കുഞ്ഞിൻ്റ ചിത്രം എടുത്ത് സുഹൃത്തിന് അയച്ചു നൽകിയതിനു ശേഷമാണ് ആംബുലൻസ് വിളിക്കാൻ കൂട്ടുകാരിയെ ഉപദേശിച്ചത്.
All rights resevred News Lovers.

Share this on...