ഗോപി സുന്ദറും, അമൃതയും ജീവിതത്തിലേക്ക്. കേക്ക് മുറിച്ച് അഭയ. ഇപ്പോൾ സമാധാനമുണ്ടെന്ന് വാക്കുകൾ.

in News 3,330 views

മലയാളത്തിൽ കൊട്ടിഘോഷിച്ച മറ്റൊരു ലിവിംഗ് ടുഗതർ കൂടി തകർന്നിരിക്കുന്നു. പത്തുവർഷത്തോളമായി ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ച ഗായിക അഭയ ഹിരണ്മയിയും, ഗോപീസുന്ദറുമാണ് വേർപിരിഞ്ഞത്. പക്ഷേ ഒട്ടും താമസിച്ചില്ല.ഗോപി താൻ അമൃതയുമൊന്നിച്ച് പ്രണയത്തിലാണെന്ന സൂചിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ആഴ്ചകൾക്ക് മുമ്പുവരെ എപ്പോഴും പരസ്പര സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയുമൊക്കെ പോസ്റ്റുകൾ പങ്കുവയ്ക്കുന്നവരായിരുന്നു അഭയയും ഗോപിയും. പലരും കരുതിയത് ഇവർ ഭാര്യഭർത്താക്കന്മാർ ആണ് എന്നു തന്നെയായിരുന്നു. പിറന്നാളിന് പരസ്പരമുള്ള ഇവരുടെ പോസ്റ്റുകളും ആഘോഷങ്ങളുടെ ചിത്രങ്ങളുമെല്ലാം പുറത്തെത്താറുണ്ട്.

എന്നാൽ സോഷ്യൽ മീഡിയ അക്കൗണ്ട്കളിൽ നിന്ന് ഇപ്പോൾ ഇവർ പരസ്പരം അൺഫോളോ ചെയ്യുകയും, ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു അഭയയുടെ പിറന്നാൾ. സുഹൃത്തുക്കൾക്കൊപ്പം ആണ് താരം പിറന്നാളാഘോഷിച്ചത്. അതിനാൽ തന്നെ നിരവധി പേർ ചോദ്യങ്ങളുമായി എത്തി. അതേസമയം ഇപ്പോൾ അഭയ പിറന്നാൾ ചിത്രങ്ങൾക്കൊപ്പം കുറിച്ച വാക്കുകളാണ് വൈറൽ ആയി മാറുന്നത്.’ എത്ര സംഭവബഹുലമായ വർഷം. ഇത് എനിക്ക് ഒരു റോളർ ഹോഴ്സ് റൈഡായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിരതയും സമാധാനവും ഉണ്ട്. അത് ഞാൻ ആസ്വദിക്കുകയാണ്.അത് എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോവുകയാണ്. ഈ പ്രോസസ് ഞാൻ ഇഷ്ടപ്പെടുന്നു.

ലോകത്തിൽ നിന്നും കിട്ടുന്ന സ്നേഹം എനിക്ക് വിശ്വസിക്കാവുന്നതിലുമപ്പുറം ആണ്. അത് വിനയത്തോടെ സ്വീകരിക്കുന്നു. ഇനിമേൽ കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനായും സംഗീതഞ്ജയായും തുടരാൻ ശ്രമിക്കുമെന്ന് വാക്കു തരുന്നു. ഈ വർഷം രണ്ടു കേക്കുകൾ മുറിക്കാനുള്ള അവസരം ലഭിച്ചു. എന്നെ പുഞ്ചിരിച്ച എല്ലാവർക്കും നന്ദി എന്നും അഭയ കുറിച്ചിട്ടുണ്ട്. അതേസമയം ഗോപിയേട്ടൻ വന്നോ എന്ന് കളിയാക്കിയ ആൾക്ക് ചുട്ട മറുപടിയാണ് അഭയ നൽകിയത്. വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റില്ല. എന്നാണ് അഭയ പോസ്റ്റ് ചെയ്ത ഉത്തരം.
All rights reserved News Lovers.

Share this on...