ഗോപി സുന്ദറിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചു അമൃതയുടെ കുറിപ്പ് വൈറൽ.

in News 597 views

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. നല്ലൊരു ഗായിക എന്നതിലുപരി നടൻ ബാലയുടെ ഭാര്യ എന്ന നിലയിലും വലിയൊരു സെലിബ്രിറ്റി തന്നെയായിരുന്നു അമൃതാ സുരേഷ്. അമൃതയുടെയും ബാലയുടെയും വിവാഹ വിശേഷങ്ങ വിവാഹമോചന വിശേഷങ്ങളുമൊക്കെ തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിവാഹമോചനത്തിനുശേഷം അമൃത മകളോടൊപ്പം കഴിയുകയും ബാലാ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വിവാഹമോചനത്തിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ അമൃതയുടെ വിശേഷങ്ങളൊക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ അമൃതയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. സംഗീതസംവിധായകനായ ഗോപി സുന്ദറും, അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഗോപിസുന്ദറാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നിട്ട ഘാതങ്ങൾ മനസിൽ കുറിച്ച അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്. എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗോപി സുന്ദറിനും, അമൃതയ്ക്കും ആശംസകൾ നേർന്നു കൊണ്ട് ഒട്ടേറെ ആളുകളാണ് ഈ ഒരു പോസ്റ്റിനു താഴെ കമൻറ് ചെയ്തിരിക്കുന്നത്.

കാരണം ഈ ഒരു ഫോട്ടോയിൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള സൂചനകളാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ കമൻ്റുകൾ. ഇരുവരും പ്രണയത്തിലാണോ എന്നും, അതോ വിവാഹം കഴിഞ്ഞോ ഇല്ലെങ്കിൽ വിവാഹം കഴിഞ്ഞു എന്നുള്ള തരത്തിലുള്ള കമൻറുകൾ ഒക്കെ തന്നെയാണ് പ്രേക്ഷകർ ഈ ഒരു ചിത്രത്തിന് താഴെ പങ്കുവച്ചിരിക്കുന്നത്. ഈ ഒരു ചിത്രത്തിലോ അല്ലെങ്കിൽ ഈ ഒരു കമ്മൻ്റിനോ ഇതുവരെയും ഒരു മറുപടിയും ഗോപീസുന്ദറും അമൃതയും കൊടുത്തിട്ടുമില്ല. അവരുടെ മറുപടി ക്കുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകരും.
All rights reserved News Lovers.

Share this on...