കോട്ടയത്ത് പോലീസുകാരൻ്റെ വീടിനുനേരെ ‘മിന്നൽ മുരളി’ ചെയ്തത്. ചിരിക്കണോ കരയണോ എന്നറിയാതെ നാട്ടുകാർ.

in News 38 views

പുതുവത്സര തലേന്ന് പോലീസുകാരൻ്റെ വീടിന് നേരെ സാമൂഹികവിരുദ്ധരുടെ അക്രമണം. വീടിൻ്റെ ജനൽചില്ലകളും വാതിലും അടിച്ചുതകർത്തു. വാതിക്കൽ മലമൂത്രവിസർജനം നടത്തി. ചുമരിൽ മിന്നൽ മുരളി ഒർജിനൽ എന്നും എഴുതിയിട്ടുണ്ട്. കുമരകത്ത് ആണ് വീടിന് നേരെ ആക്രമണമുണ്ടായത്. ശൗചാലയം ഇവർ തല്ലിത്തകർത്തു. വീടാക്രമിച്ച ആ മിന്നൽ മുരളിയെ തേടുകയാണ് പോലീസ്. പോലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടാണ് ഇത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജി കുടുംബവും വെച്ചൂരാണ് ഇപ്പോൾ താമസം.

രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം സാമൂഹ്യ വിരുദ്ധരുടെ ആക്രമണം കാരണം വീടുന്നുണ്ടായിട്ടുണ്ടെന്നാണ് ഷാജി പറയുന്നത്. രണ്ടാഴ്ച മുൻപ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ വിലക്കിയിരുന്നു.കഴിഞ്ഞ രാത്രി കുമരകം പോലീസ് പരിശോധന നടത്തുമ്പോൾ ഇവിടെ മദ്യപാനികളെ കണ്ടെത്തുകയും ഓടിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ പ്രതികാരമാണ് വീടാക്രമണം എന്നാണ് പോലീസിൻ്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകൾ ഉണ്ടായിരുന്നുവെന്നും, പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം പോലീസ് പറയുന്നു.

Share this on...