കേസ് പുതിയ വഴിത്തിരിവിലേക്ക് പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് – കിരണിന് അനുകൂലം

in News 32 views

വിസ്മയ കേസിൽ പ്രതി കിരണിൻ്റെ സഹോദരി കീർത്തി ഉൾപ്പെടെ മൂന്ന് സാക്ഷികൾ കൂടി കൂറുമാറി. കിരണിൻ്റെ വല്യച്ഛൻ്റെ മകനായ സെക്യൂരിറ്റി ജീവനക്കാരൻ അനിൽകുമാർ, അയാളുടെ ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരിയായ ബിന്ദു കുമാരി എന്നിവരുമാണ് കൂറുമാറിയത്. കിരണിൻ്റെ പിതാവ് സദാശിവൻപിള്ള ഉൾപ്പെടെ ഇതോടെ പ്രതിക്ക് അനുകൂലമായി കൂറ് മാറിയവർ നാലായി. താനും വിസ്മയയുമായി ആത്മ ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട കിരണും വിസ്മയയും തമ്മിൽ ഒരുത്ത,ർ,ക്ക,വും ഉണ്ടായിരുന്നില്ല എന്ന് മൊഴി നൽകിയതോടെ കീർത്തി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.കിരണിന് സ്ത്രീധനമായി കാർ നൽകിയിരുന്നുവെന്നും, അതേ ചൊല്ലി വിസ്മയയും കിരണും തമ്മിൽ വ,ഴ,ക്ക് ഉണ്ടായിരുന്നുവെന്നും ഇരുവരും പലപ്പോഴും രണ്ടു മുറികളിലാണ് ഉറങ്ങിയിരുന്നത് എന്നുമാണ് കീർത്തി നേരത്തെ അന്വേഷണ സംഘത്തിന് നൽകിയ മൊഴി .

2021ജൂൺ 13 ന് വിസ്മയ തനിക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു എന്നും താൻ ഡിലീറ്റ് ചെയ്തിരുന്നുവെന്നും മൊഴി നൽകി. ജൂൺ 6 ലെ 4 സന്ദേശങ്ങൾ വിസ്മയ തനിക്ക് അയച്ചതാണെന്ന് കീർത്തി പബ്ലിക് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്താരത്തിൽ മൊഴിനൽകിയിട്ടുണ്ട്. വിസ്മയയും കീർത്തിയും തമ്മിലുള്ള ഫോൺ സംഭാഷണവും കോടതിയിൽ കേൾപ്പിച്ചു. മ,ര,ണ,വിവരമറിഞ്ഞ് ആശുപത്രിയിൽ ചെന്നു കണ്ടപ്പോൾ ഇപ്പോൾ നിനക്ക് പെണ്ണും കാറുമൊക്കെ കിട്ടിയോടാ എന്ന് ചോദിച്ചിരുന്നു എന്നും അപ്പോൾ കിരൺ കൈമലർത്തി കാണിച്ചുവെന്നും, ക്രോസ് വിസ്താരത്തിൽ ബിന്ദുകുമാരി മൊഴിനൽകിയിരുന്നു.

വിസ്മയ കിടന്ന കട്ടിലിൽ തലയിണയുടെ അടിയിൽ നിന്നും കിട്ടിയ കടലാസ് താൻ പോലീസിൽ ഏൽപ്പിച്ചത് ആരോടും പറയാതിരുന്നത് കിരണിനൊപ്പം തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതിചേർക്കുമെന്ന് ഭയന്നാണെന്ന് പിതാവ് സദാശിവൻ പിള്ള എതിർ വിസ്താരത്തിൽ മൊഴിനൽകി. കുറിപ്പ് കിട്ടിയ കാര്യം പുറത്ത് പറയേണ്ടെന്ന്ആദ്യ അഭിഭാഷകൻ ആളൂർ പറഞ്ഞിരുന്നുവെന്ന് മൊഴി നൽകിയെങ്കിലും പേര് കോടതി രേഖപ്പെടുത്തിയില്ല. കേസിൻ്റെ വിചാരണ കൊല്ലം ഒന്നാം അഡീഷണൽ സ്പെഷൽ ജഡ്ജി കെ എൻ സുജിത്ത് മുൻപാകെ വിചാരണ അ,ന്തി,മഘട്ടത്തിലാണ്.

Share this on...