കുട്ടികൾ ഉറക്കേ കരഞ്ഞു ബസ് തനിയെ നീങ്ങി ഡ്രൈവർ ഉണ്ടായിരുന്നില്ല പക്ഷെ സംഭവിച്ചത്

in News 44 views

അഞ്ചാം ക്ലാസുകാരന്റെ ധീരതയില്‍ ഒഴിവായത് വന്‍ ദുരന്തം. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ സ്‌കൂള്‍ ബസാണ് ഇറക്കത്തില്‍ ഡ്രൈവര്‍ ഇല്ലാതെ തനിയെ മുന്നോട്ട് നീങ്ങിയത്. തുടര്‍ന്ന്, അഞ്ചാം ക്ലാസുകാരന്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ഈ സമയം ബസില്‍ നിറയെ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം. വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകുന്നതിനു വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ സിലുണ്ടായിരുന്നില്ല. ഈ സമയത്താണു ഗിയര്‍ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്. നേരെ മുന്‍പില്‍ ഇറക്കമാണ്. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി കരയാന്‍ തുടങ്ങി.

എന്നാല്‍ അഞ്ചാം ക്ലാസുകാരന്റെ സമയോചിതമായ ഇടപെടല്‍ ബസ് നിര്‍ത്തി. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നാട്ടിലെ ചര്‍ച്ചാവിഷയമായി മാറിയ ആദിത്യന്‍ രാജേഷ്. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍. ആദിത്യന്റെ അമ്മാവന്‍ ടോറസ് ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവന്റെ കൂടെ ആദിത്യന്‍ ലോറിയില്‍ പോകാറുണ്ട്. ഡ്രൈവിങ് സംവിധാനത്തെക്കുറിച്ചുള്ള ആദിത്യന്റെ അറിവ് ആണ് വന്‍ അപകടം ഒഴിവാകാന്‍ കാരണമായത്.

സ്‌കൂളിന്റെ മുന്നിലുള്ള റോഡിലായിരുന്നു സംഭവം. ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. ഗിയർ പതിയെ തെന്നിമാറി ബസ് പതുക്കെ നീങ്ങി. ഇതോടെ പേടിച്ച് കുട്ടികൾ കരയാൻ തുടങ്ങി. ഉടൻ ആദിത്യൻ ഡ്രൈവറുടെ സീറ്റിൽ ചാടിക്കയറി ബ്രേക്ക് ചവിട്ടുകയായിരുന്നു. ശ്രീഭൂതപുരം വാരിശേരി രാജേഷ്- മീര ദമ്പതികളുടെ മകനാണ് ആദിത്യൻ. കുട്ടിയുടെ അമ്മാവൻ ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവനൊപ്പം ആദിത്യനും ലോറിയിൽ പോകാറുണ്ട്. അങ്ങനെയാണ് ബ്രേക്ക് ചവിട്ടി വണ്ടി നിർത്തുന്നത് കാണുന്നത്.
All rights reserved News Lovers.

Share this on...