കുടജാദ്രിയിലെ പുണ്യം തേടി ജീപ്പ് യാത്ര.. 35 രൂപയുടെ ഊണ് കഴിച്ച് മടക്കം.. ജയസൂര്യയും ഭാര്യയും മൂകാംബികയില്‍ എത്തിയപ്പോള്‍

in News 101 views

ഏത് കഥാപാത്രത്തെയും തൻ്റെ രീതിയിൽ മികച്ചതാക്കുന്ന നടനാണ് ജയസൂര്യ. ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡിൽ അവസാന നിമിഷം വരെ സാധ്യത പട്ടികയിൽ ഉണ്ടായിരുന്ന നടനാണ് അദ്ദേഹം. ഇപ്പോഴിതാ ജയസൂര്യയുടെ ഒരു വീഡിയോ വളരെയധികം വൈറലായി മാറുകയാണ്. ഓണക്കാലത്ത് കുടുംബത്തോടൊപ്പം മൂകാംബിക യാത്രയിലാണ് നടൻ ജയസൂര്യ. ഭാര്യ സരിത, മകൻ അദ്വൈത്, സഹോദരി ഭർത്താവ് സനൂപ്നമ്പ്യാർ എന്നിവരും താരത്തിനൊപ്പം ഉണ്ട്. ഇവരുടെയൊക്കെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മൂകാംബികയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തതോടെ ജയസൂര്യ മൂകാംബികയിൽ എത്തിയെന്ന് ആരാധകർ അറിഞ്ഞു. ജാതിമതഭേദമന്യേ പ്രാർത്ഥനാ ഹൃദയങ്ങൾ എത്തുന്ന പുണ്യഭൂമി. ആത്മാർത്ഥമായ നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റി തരുന്ന സന്നിധി. അറിവിൻ്റെ ഭൂമി, അറിവ് അറിവാകുന്നത് അനുഭവിക്കുമ്പോഴാണ്.

അനുഭൂതികളുടെ മൂകാംബിക. എന്നാണ് ജയസൂര്യ ഭാര്യ സരിതയോടൊപ്പവും, ബന്ധുക്കളോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചത്. എപ്പോഴും യാത്രകളെ ഇഷ്ടപ്പെടുന്ന താരമിപ്പോൾ മൂകാംബികയിൽ പോയിരിക്കുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ട് വൈറലായി. കുടജാദ്രിയിലേക്ക് യാത്രതിരിക്കുമ്പോൾ കാടുകൾക്കിടയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ജയസൂര്യ എന്ന് മുൻപും താരം പറഞ്ഞിട്ടുണ്ട്. പൈസയോ മറ്റ് കാര്യങ്ങളോ ഒന്നും അല്ല എന്നും, നമ്മൾ ജീവിക്കുന്ന മുമൻറുകൾ ആണ് ഏറ്റവും വലുത് എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. താരം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് വളരെയധികം ശ്രദ്ധിക്കപ്പെടുകയും, അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കഴിയുമ്പോൾ എല്ലാം യാത്ര പോകണം എന്നും, യാത്ര പോകാൻ സമയം കണ്ടെത്തുന്ന ഒരാൾ കൂടിയാണ് ഞാൻ എന്നും കൂടി ജയസൂര്യ അന്ന് കൂട്ടിച്ചേർത്തിരുന്നു. ഓർമ്മകളാണ് ഓരോ യാത്രയും തരുന്നത്. എൻ്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും വിലപ്പെട്ടത് എന്താണെന്ന് ചോദിച്ചാൽ പണത്തേക്കാൾ ഞാൻ വിലമതിക്കുന്നത് മൊമൻ്റ്സ്സാണ്. ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ ജീവിതം ആസ്വദിച്ചു തുടങ്ങേണ്ടത് എന്ന് പറയാറുണ്ട്. മണ്ടത്തരമാണ് അത്. 60 വയസ്സ് കഴിഞ്ഞാൽ ചിലപ്പോൾ ഒരു ലഡു പോലും കഴിക്കാൻ പറ്റില്ല. പിന്നെ ആണ് യാത്ര. അതുകൊണ്ട് ആരോഗ്യത്തോടെ ഇരിക്കുമ്പോൾ തീർച്ചയായും യാത്ര പോകണം. ജീവിതം ഇത്രയേ ഉള്ളൂ. അത് ആസ്വദിക്കുക.

എന്നാണ് യാത്രകളെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും,ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ജയസൂര്യ പറഞ്ഞ വാക്കുകൾ. തൻ്റെ ജീവിതത്തിൽ ഇതുവരെ പോയിട്ട് ഉള്ളതിൽ ഏറ്റവും മികച്ച യാത്ര എന്ന് ചോദിച്ചാൽ ജയസൂര്യ സരിതക്കൊപ്പം ഉള്ള ഓർമ്മകളാണ് കൂടുതലും പങ്കുവയ്ക്കാനുള്ളത്. ഞാനും സരിതയും കൂടി കൈലാസം പോയതാകും എന്നെ സംബന്ധിച്ച് എന്നും ഓർത്തിരിക്കുന്ന, പവിത്രമായ യാത്രയെന്നും, ഓർമ്മയുള്ള മനോഹരമായ യാത്രയെന്നും ജയസൂര്യ ഒരിക്കൽ പറഞ്ഞിരുന്നു. ഹിമാലയം പോവുക എന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. 19 പടിയിൽ കൂടുതൽ നടന്നും, എന്നെപ്പോലെ ബുദ്ധിമുട്ടിയൊന്നും ശീലം ഇല്ലാത്ത കുട്ടിയാണ്. അവളെ കൊണ്ട് ഹിമാലയത്തിൽ 14 കിലോമീറ്ററോളം കയറ്റം കയറുക എന്നത് ഒരു സാഹസികമായ അനുഭവമായിരുന്നു.എല്ലിൽ കുത്തുന്ന തണുപ്പും കാലാവസ്ഥയും. വേണ്ട ബാത്റൂം സൗകര്യങ്ങൾ പോലും ഇല്ല.

രണ്ടു ദിവസം നീണ്ട യാത്ര. സരിതയ്ക്ക് ആണെങ്കിൽ കാലുവേദന. അതിനിടയിൽ മഞ്ഞ് മലകൾ കടന്നു പോകണം. മഞ്ഞ് എന്ന് പറഞ്ഞാൽ സിനിമയിൽ നായകൻ നായികയുടെ മേലേക്ക് എടുത്തെറിയുന്ന മഞ്ഞല്ല. ചവുട്ടി കഴിഞ്ഞാൽ വഴുക്കും. ഒറ്റ പോക്കങ്ങ് പോവും. മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അത്. ഞങ്ങൾ സിനിമയിൽ കാണുന്ന മഞ്ഞല്ലേ ഉള്ളൂ. അതല്ലേ അവളും കണ്ടിട്ടുള്ളൂ. പക്ഷേ ശരിക്കും മഞ്ഞ് ഫീൽ ചെയ്തപ്പോഴാണ് അവൾക്കും അത് മനസ്സിലായത്. അങ്ങനെയാണ് യാത്രകൾ ഇഷ്ടപ്പെടുന്നതിനെക്കുറിച്ചും, യാത്ര പോയതിനെക്കുറിച്ചും, സരിതയുമായുള്ള ഒരു നല്ല യാത്രയെ കുറിച്ചും ജയസൂര്യ പങ്കുവച്ച ഒരു ഓർമ്മ.

Share this on...