കാവ്യയുടെ വീട്ടിൽ റെയ്ഡിന് സാധ്യത. മുങ്ങി കാവ്യയും അമ്മയും.

in News 45 views

കഴിഞ്ഞ ചൊവ്വാഴ്ച കോടതിയിൽ പോകുന്നതിന് മുൻപായി തന്നെ കാവ്യാ മാധവൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി എന്നുള്ള വാർത്തകൾ സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ഒക്കെ തന്നെ ഇടംപിടിച്ചിരുന്നു. മഞ്ജു പോയതുപോലെ ഇങ്ങനെയൊരു സാഹചര്യം വന്നപ്പോൾ കാവ്യയും ദിലീപിൻ്റെ അടുത്തു നിന്ന് രക്ഷപ്പെട്ടതാണോ എന്നാണ് എല്ലാപേരും ചോദ്യമായി ഉന്നയിച്ചിരുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കാവ്യയുടെ അച്ഛനുമമ്മയും ദിലീപിൻ്റെ പത്മ സരോവരത്തിൽ ഉണ്ടായിരുന്നു. മകളുടെ മാനസികാവസ്ഥ തകർന്നു നിൽക്കുന്ന ഈ ഒരു സാഹചര്യത്തിൽ താങ്ങും തണലുമായി നിൽക്കാനായിരുന്നു അച്ഛനും അമ്മയും വന്നത്. ഒടുവിൽ പിന്നീട് അച്ഛനും അമ്മയും മകളെയും കൊച്ചുമകളെയും കൊണ്ട് നീലേശ്വരത്തേക്ക് പോയി എന്നുള്ള വാർത്തകളും ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് കാവ്യ മുങ്ങിയതാണ് എന്നാണ് പറയപ്പെടുന്നത്. കാരണം കഴിഞ്ഞ ദിവസം ദിലീപിൻ്റെ കേ.സ്. പരിഗണിച്ചപ്പോൾ ഈ ഒരു കേസ് തിങ്കളാഴ്ചത്തേക്ക് വേണ്ടി മാറ്റി വെച്ചിരുന്നു.അങ്ങനെയൊരു സാഹചര്യത്തിൽ ഏതുസമയവും ഇനി വീട്ടിലും അതുപോലെ തന്നെ മറ്റുള്ള ഇടങ്ങളും റെയ്ഡും ചോദ്യംചെയ്യലും ഒക്കെ തന്നെ ഉണ്ടായിരിക്കും. ഒരു കൊച്ചുമകൾ കൂടി ഉള്ള സാഹചര്യത്തിൽ ഇനി കാവ്യയെ വീണ്ടും ചോദ്യം ചെയ്താൽ ഒരു പക്ഷേ പല കാര്യങ്ങളും വെളിയിൽ വരുമെന്നും കാവ്യയുടെ മാനസിക സ്ഥിതി തകർന്നുപോകും എന്ന് അച്ഛനും അമ്മയും പേടിച്ചിരിക്കാം. അതുകൊണ്ടുതന്നെ കാവ്യ പത്മസരോവരത്തിൽ നിന്നും മുങ്ങിയതാണ് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

കഴിഞ്ഞ ദിവസം ദിലീപിൻ്റെ വീട്ടിൽ ചോദ്യം ചെയ്യലിനായി പോലീസുകാർ എത്തിയിരുന്നു. ആ ഒരു സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസുകാരോട് ദിലീപ് സഹകരിച്ചില്ല. ദിലീപ് വീട്ടിൽ ഇല്ലായിരുന്നു ആ സമയത്ത്. പിന്നീട് ദിലീപിൻ്റെ വീട്ടിൻ്റെ മുറ്റത്ത് നോട്ടീസ് ഒട്ടിച്ചിട്ടാണ് പോലീസ് അവിടുന്ന് പോയത്. ഇങ്ങനെയുള്ള സാഹചര്യങ്ങൾക്ക് ഉണ്ടാകുമെന്ന് നേരത്തെ തന്നെ ഒരുപക്ഷേ കാവ്യ ഊഹിച്ചിരിക്കാം. അതുകൊണ്ടുതന്നെ ഇനിയും ചോദ്യം ചെയ്യലുകൾ നേരിടാൻ കഴിയാത്തതുകൊണ്ട് കാവ്യഅവിടെ നിന്നും പോയി എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

തിങ്കളാഴ്ചത്തേക്ക് ദിലീപിൻ്റെ കേസ് മാറ്റിവയ്ക്കുന്ന സാഹചര്യത്തിൽ ഇതിനിടയിൽ ഉള്ള സമയങ്ങൾ വളരെ നിർണായകം തന്നെയായിരുന്നു. കാവ്യ മാധവൻ്റെ മൊഴിയും അതുപോലെതന്നെ കാവ്യാ മാധവൻ്റ വീട്ടുകാരുടെ മൊഴിയുമൊക്കെ തന്നെ ഇനി വീണ്ടും എടുക്കാനുള്ള സാധ്യത കൂടുതലാണ്. അതേസമയം ഇനിയും കേസ് നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല എന്നും തിങ്കളാഴ്ച തന്നെ ഇതിലൊരു വിധി ഉണ്ടാക്കണമെന്നും കോടതി തന്നെ അറിയിച്ചിരിക്കുകയാണ്.
All rights reserved News Lovers.

Share this on...