കാഴ്ച കിട്ടിയോ.പ്രചരിച്ച വാർത്തയെ കുറിച്ച് വൈക്കം വിജയലക്ഷ്മി ലൈവിൽ എത്തി പറഞ്ഞത്.

in News 34 views

ഇരുട്ടുവീണ ജീവിതത്തിൽ വൈക്കം വിജയലക്ഷ്മിക്ക് സംഗീതമായിരുന്നു വെളിച്ചം. സംഗീതം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ വിജയലക്ഷ്മി കേൾക്കാൻ കേരളക്കര മാത്രമല്ല അന്യനാട്ടിൽ നിന്നു വരെ സഹൃദയരെത്തി. ഈയടുത്തായി വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ഉടൻ ലഭിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചില ഓൺലൈൻ പോർട്ടലുകളും യൂട്യൂബ് ചാനലുകളും വാർത്ത ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തന്നെ നിഷേധിച്ച് വിജയലക്ഷ്മി തന്നെ രംഗത്തെത്തുകയാണ്. വിജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ.സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ലഘു വീഡിയോയിലൂടെയാണ് സത്യാവസ്ഥ പങ്കുവെച്ചത്.

‘വാർത്തകൾക്ക് പിന്നാലെ തനിക്ക് നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്നും തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുത് എന്നും വിജയലക്ഷ്മി പറഞ്ഞു. യൂട്യൂബിൽ ഒരു വാർത്ത കണ്ട് ധാരാളമാളുകൾ വിളിക്കുന്നുണ്ട്. പക്ഷേ ആ വാർത്ത ശരിയല്ല. എനിക്ക് കണ്ണിന് കാഴ്ച കിട്ടിയിട്ടില്ല. ആ വാർത്തയിൽ അവർ തനിക്ക് പൂർണമായും കണ്ണിന് കാഴ്ച കിട്ടി എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്. തനിക്ക് അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിൻ്റെ നേരിയ പുരോഗതിയുണ്ട്. കൂടുതൽ വെളിച്ചം കണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ച പൂർണമായും കിട്ടിയിട്ടില്ല. അടുത്തവർഷം അമേരിക്കയിൽ പോയി ബാക്കി ചികിത്സകൾ കൂടി നടത്തിയ ശേഷം മാത്രമേ കാഴ്ച ലഭിക്കുകയുള്ളൂ. ആരോ തെറ്റിദ്ധാരണയുടെ പുറത്തായിരിക്കും തനിക്ക് കാഴ്ച ലഭിച്ചു എന്ന വാർത്ത കൊടുത്തത്. ആ വാർത്ത ആരും വിശ്വസിക്കരുത് ‘. വൈക്കം വിജയലക്ഷ്മി വീഡിയോയിലൂടെ പറയുന്നു.

Share this on...