കാലുകൾ തളർന്ന തൻ്റെ സുഹൃത്തിനെ ഓട്ടമത്സരത്തിൽ പങ്കെടുപ്പിക്കാൻ ഇവൻ ചെയ്തത് എന്താണെന്ന് കണ്ടോ.

in News 94 views

വീൽ ചെയറിൽ ഇരിക്കുന്ന തൻ്റെ സുഹൃത്തിനെ കായിക വിനോദത്തിൽ പങ്കെടുപ്പിക്കുന്ന ഒരു കുഞ്ഞു ബാലൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. വീൽചെയറിലുള്ള തൻ്റെ സഹപാഠിയെ വിനോദത്തിൽ പങ്കെടുക്കാൻ സഹായിക്കുകയാണ് സുഹൃത്ത്. കുറച്ച് വിദ്യാർത്ഥികൾ ഒരു കായിക വിനോദത്തിൽ പങ്കെടുക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഫിനിഷിംഗ് പോയിൻറിലെത്താൻ മത്സരിച്ച് ഓടിയതിനുശേഷം അവൻ തൻ്റെ ഭിന്നശേഷിക്കാരനായ സുഹൃത്തിന് അരികിലെത്തി. അതിന് ശേഷം അവനിരിക്കുന്ന വീൽചെയർ തള്ളിക്കൊണ്ടാണ് അവൻ ഓടിയത്.

തൻ്റെ സുഹൃത്തിനെയും ആ വിനോദത്തിൽ പങ്കെടുക്കാൻ സഹായിക്കുകയായിരുന്നു അവൻ. ആ ചെറിയ ബാലൻ്റെ സുഹൃത്തിനോടുള്ള സ്നേഹവും, അവൻ്റെ അവസ്ഥ മനസിലാക്കി അവനെ ചേർത്തുനിർത്താൻ തോന്നിയ മനസുമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തൻ്റെ സുഹൃത്തിന് ഇത്തരം വിനോദത്തോടുള്ള താൽപര്യം മനസിലാക്കി അവൻ്റെ മനസിൻ്റെ ഉള്ളറിഞ്ഞാണ് ആ സുഹൃത്ത് അവനെ പങ്കെടുപ്പിച്ചത്. ചേർത്തു നിൽക്കാൻ ഒരു നല്ല കൂട്ടുകാരൻ ഉണ്ടെങ്കിൽ ജീവിതം അത്രമേൽ മനോഹരം ആയിരിക്കും എന്ന് കാണിച്ചു തരുന്ന കുറച്ച് നിമിഷങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്.

All rights reserved News Lovers.

Share this on...