കാമുകിക്ക് വേണ്ടി ഭർത്താവ് ചെയ്തു കൂട്ടിയത് ഒക്കെ കണ്ടു ഞെട്ടി ഭാര്യ – അവസാനം പണി പാളി

in News 6,186 views

കാമുകിയെ നഷ്ട്ടമാകാതിരിക്കാൻ സ്വന്തം ഭാര്യയുടെ ആഭരണങ്ങൾ കവർന്ന യുവാവ് അറസ്റ്റിൽ പൂനമലയിൽ താമസിക്കുന്ന ശേഖർ എന്ന 40 വയസ്സുകാരനാണ് പിടിയിലായത്.ശേഖറും ഭാര്യയും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു.ഇതിനെ തുടർന്ന് രണ്ടു വർഷം മുമ്പ് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.അടുത്തിടെ ഇവർ ഭർത്താവിൻറെ വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം എടുക്കുന്നതിനായി പൂനമലയിലെ വീട്ടിൽ എത്തി മുന്നൂറ് പവൻ സ്വർണ്ണമായിരുന്നു ഷെൽഫിൽ സൂക്ഷിച്ചിരുന്നത്.

ഇതിൽ ഇരുനൂറ് പവൻ സ്വർണ്ണം കാണാൻ ഉണ്ടായിരുന്നില്ല ഉടൻ ശേഖറിൻറെ ഭാര്യ സ്വർണ്ണം മോഷണം പോയതായി കാണിച്ച് പോലീസിൽ പരാതി നൽകി.സ്വർണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു പൊലീസിന് ശേഖർ മൊഴി നൽകിയത്.വിശദമായി അന്യോഷണത്തിലാണ് മോഷണത്തിന് തുമ്പുണ്ടായത്.ഭാര്യ പിണങ്ങി പോയതിന് പിന്നാലെ ശേഖറിന് പുതിയ കൂട്ടുകാരിയെ കിട്ടി 22 വയസ്സ് മാത്രം പ്രായമുള്ള സ്വാധി എന്ന യുവതിയെയാണ് ശേഖർ പ്രണയിച്ചത്.വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കാമുകിക്ക് സമ്മാനമായി നൽകി എന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചത്.കാമുകിക്ക് സ്വർണ്ണം വിറ്റ് പുതിയ കാർ വാങ്ങിയതായും ഇയാൾ അറിയിച്ചു നഷ്ട്ടമായ സ്വർണ്ണം വീണ്ടെടുക്കുന്നതിനായി പൂർണ്ണമല്ലി പോലീസ് വിശദമായ അന്യോഷണം തുടങ്ങിക്കഴിഞ്ഞു.

Share this on...