കാണാതായി 3 മാസത്തിനു ശേഷം പാലക്കാട്ടെ സൂര്യയെ കണ്ടെത്തി. ട്രെയിനിൽ കണ്ട ആൾ എത്തിച്ചത് മുബൈയിൽ.

in News 79 views

2018 രസ്ന എന്ന ഡിഗ്രി വിദ്യാർത്ഥിനിയെ കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായത്. നാളിതുവരെ രസ്ന കാണാമറയത്തു തുടരുകയാണ്. സമാനമായ അവസ്ഥയിൽ മൂന്നുമാസം മുമ്പ് മറ്റൊരു ഡിഗ്രി വിദ്യാർത്ഥിനിയെയും കാണാതായിരുന്നു. 2020 ഓഗസ്റ്റ് 30 നാണ് പാലക്കാട് ആലത്തൂർ പുതിയങ്കം തെലുങ്കു തറ രാധാകൃഷ്ണൻ്റെയും സുനിതയുടെയും മകൾ 20കാരി സൂര്യ കൃഷ്ണയെ കാണാതായത്. ഉച്ചയ്ക്ക് അച്ഛൻ ജോലിചെയ്യുന്ന കടയിലേക്ക് പോയതായിരുന്നു അവൾ. അച്ഛനെ കണ്ട് സമീപത്തെ ബുക്ക്സ്റ്റാളിൽ നിന്ന് പുസ്തകം വാങ്ങാൻ ആയിരുന്നു യാത്ര. വീട്ടിൽ നിന്നിറങ്ങിയപ്പോൾ രാധാകൃഷ്ണനെ സുനിത വിളിച്ചിരുന്നു. മകൾ ഇറങ്ങിയ കാര്യം അറിയിച്ചു. 15 മിനിറ്റിനുള്ളിൽ നടന്ന് എത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അവൾ എത്തിയില്ല. അച്ഛൻ വീട്ടിലേക്ക് വിളിച്ചപ്പോൾ അവിടെയും ഇല്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും സൂര്യ തിരിച്ചുവന്നില്ല.

വീടിനു സമീപത്തുള്ളവർ തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. തുടർന്ന് രാധാകൃഷ്ണൻ ആലത്തൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.പാലക്കാട്ടെ മേഴ്സി കോളേജിൽ ഇംഗ്ലീഷ് ബിരുദപഠനത്തിന് ചേർന്ന സൂര്യ ലോക് ഡൗൺകാരണം ഓൺലൈനായിട്ടായിരുന്നു പഠനം. ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ കോളേജിൽ പോയിരുന്നു ഉള്ളൂ. ആലത്തൂർ മേഖലയിലെ ഒരു സിസിടിവിയിൽ സൂര്യ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. പാതയോരത്ത് കൂടി ബാഗും തൂക്കി നടന്നുപോകുന്ന സൂര്യയുടെ വീഡിയോ വീട്ടുകാർ തിരിച്ചറിഞ്ഞു.

രണ്ട് ജോഡി വസ്ത്രങ്ങൾ മാത്രം ബാഗിൽ കരുതി മൊബൈലോ, എ ടി എം ഓ എടുക്കാതെ ആയിരുന്നു സൂര്യയുടെ യാത്ര. സ്വകാര്യസ്ഥാപനത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അതിനുശേഷം വിവരങ്ങൾ വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. ഇതിനു പിന്നാലെ ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയത്. ഇപ്പോഴിതാ മുംബൈയിൽനിന്നും സൂര്യയെ കണ്ടെത്തിയിരിക്കുകയാണ്. മുംബൈയിലെത്തി ഒരു തമിഴ് കുടുംബത്തോടൊപ്പം മൂന്നു മാസമായി താമസിച്ചിരുന്ന സൂര്യയെ കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘമാണ് കണ്ടെത്തിയത്. അനാഥ ആണെന്ന് പറഞ്ഞാണ് സൂര്യ ഇവിടെ ആരും അറിയാതെ താമസിച്ചത്.

തീവണ്ടിമാർഗം ആണ് സൂര്യ മുംബൈയിലെത്തിയത്. തീവണ്ടിയിൽ വെച്ച് ഒരാളെ പരിചയപ്പെട്ടിരുന്നു. അനാഥയാണെന്ന് ഇവരോട് പറഞ്ഞു. കയ്യിൽ തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ ഹോസ്പിറ്റലിൽ താമസം ശരിയാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് തമിഴ് കുടുംബത്തോടൊപ്പം അവരുടെ വീട്ടിൽ താമസം ആരംഭിച്ചത്. മൂന്നുമാസമായി ഇവരോടൊപ്പം സുരക്ഷിതമായി താമസിക്കുകയായിരുന്നു. മൊബൈൽ എടുക്കാത്തതിനാൽ ടവർ ലൊക്കേഷനിൽ വെച്ച് കുട്ടിയെ കണ്ടെത്തുന്നത് സാധ്യമായിരുന്നില്ല. എന്നാൽ കുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് നിരീക്ഷിച്ചിരുന്നു.

അടുത്തിടെ ഫെയ്സ് ബുക്കിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചതാണ് വഴിത്തിരിവായത്. ഇതോടെ സൈബർസെൽ പൊലീസിനെ വിവരമറിയിക്കുകയും മുംബൈയിലെത്തി പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കൂടെ താമസിപ്പിച്ച കുടുംബത്തിനു സൂര്യയെ പറ്റി യാതൊന്നും അറിയുമായിരുന്നില്ല. അനാഥയാണ് എന്നാണ് ഇവർ കരുതിയത്.
All rights reserved News Lovers.

Share this on...