ഒരുതുള്ളി വെള്ളംപോലും ലഭിക്കാതെ ബാബു കണ്ണീരോടെ പ്രാർത്ഥനയോടെ കേരളക്കര

in News 48 views

മലമ്പുഴ ചേറാട് മലയിടുക്കിൽ കുടുങ്ങിയ യുവാവ് ബാബുവിനു വേണ്ടി കേരളം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. മലയിലകപ്പെട്ട 30 മണിക്കൂറുകൾ പിന്നിടുമ്പോഴും ഇതുവരെ യുവാവിന് ഭക്ഷണമോ ഒരു തുള്ളി വെള്ളമോ എത്തിക്കാനായിട്ടില്ല.കാലിന് പരിക്കേറ്റ തിന്നാലും ഭക്ഷണം കഴിക്കാത്തതനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്ക ആണുള്ളത്. കഴിഞ്ഞ രാത്രിയിലെ കടുത്ത തണുപ്പും, പകൽ നേരത്തെ ചുട്ടുപൊള്ളുന്ന വെയിലും, വിശപ്പും ക്ഷീണവും ബാബുവിനെ തളർത്തി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഈ ഒരു രാത്രി കൂടി അതിജീവിക്കാൻ ബാബുവിന് സാധിക്കണേയെന്നാണ് രക്ഷാപ്രവർത്തകരും കുടുംബവും കൂട്ടുകാരും ഒരേപോലെ പ്രാർത്ഥിക്കുന്നത്.

രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി ബാംഗ്ലൂരുവിൽ നിന്നുള്ള സൈനിക സംഘവും, വില്ലിംങ് ടണ്ണിൽ നിന്നുള്ള സംഘവും പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പടെയുള്ള സംഘമാണ് ബാംഗ്ലൂരിൽനിന്ന് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. മതിയായ സുരക്ഷാ മുൻകരുതലുകൾ സ്ഥീകരിക്കാതെ മകൻ സാഹസിക യാത്ര നടത്തിയത് തെറ്റായി പോയെങ്കിൽ മകന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബാബുവിൻ്റെ മാതാവ് പ്രതികരിച്ചു. 30 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം ഫലവത്തായില്ല. വൈകുന്നേരത്തോടെ ചെറുപ്പക്കാരനെ രക്ഷപ്പെടുത്താൻ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. രക്ഷപ്പെടുത്താനായില്ലെങ്കിലും യുവാവിന് ആവശ്യത്തിന് വെള്ളവും ഭക്ഷണ വ്യ എത്തിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു.

പക്ഷേ ദൗർഭാഗ്യമെന്നോളം അത് നടന്നില്ല. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച സമയം ബാബു ശബ്ദമുയർത്തി പ്രതികരിച്ചിരുന്നു. എന്നാൽ രക്ഷാദൗത്യം ഫലം കാണാതെ ഉച്ചയോടെ സംഘം തിരിച്ചിറങ്ങിയപ്പോൾ ബാബു പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശബ്ദം കുറഞ്ഞു. മണിക്കൂറുകളായി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവശനിലയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണവും വെള്ളവും എത്തിക്കാൻ പറ്റിയ അവസ്ഥയിലല്ല ബാബുനിൽക്കുന്ന സ്ഥലം. മുകളിൽനിന്ന് എറിഞ്ഞു കൊടുക്കാനുള്ള സാധ്യത നോക്കിയിരുന്നെങ്കിലും ബാബു നിൽക്കുന്നത് മലയിടുക്കിൽ ആയതിനാൽ അത് കൈക്കലാക്കാൻ പറ്റില്ല.

അവസാനം ചെറിയ ഡ്രോൺ ഉപയോഗിച്ച് ബാബു നിൽക്കുന്ന സ്ഥലവും മറ്റും റേസ് ചെയ്യാൻ സാധിച്ചിരുന്നു. അല്പംകൂടി വലിപ്പമുള്ള ഭാരം താങ്ങാൻ കഴിയുന്ന ഡ്രോൺ ഉപയോഗിച്ച് വെള്ളമോ ഭക്ഷണമോ എത്തിക്കുന്നതിനെ കുറിച്ച് അധികൃതരും രക്ഷാപ്രവർത്തകരും ആലോചിച്ചേ ഇല്ല എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. ഹെലികോപ്റ്റർ എത്തിക്കുന്നതിനെ കുറിച്ച് അധികൃതർ ആലോചിച്ചത് പോലും ഇന്ന് ഉച്ചയ്ക്ക് ശേഷം ആണെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പ്രദേശവാസികൾ ഉൾപ്പെടെ ആരോപിക്കുന്നു.
All rights resererved News Lovers

Share this on...