ഒരു ലക്ഷം രൂപയുടെ കളിപ്പാട്ടം വേണമെന്ന് മകൻ. നവ്യയുടെ മറുപടി കേട്ടോ. ഇതാണ് അമ്മ.

in News 2,556 views

നന്ദനം എന്ന ചലച്ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടാത്ത മലയാളി പ്രേക്ഷകർ ഇല്ല. ബാലാമണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് നവ്യ നായർ. മലയാളിത്തനിമയുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടംപിടിച്ച ഒരു നായിക കൂടി ആണ് താരം. താൻ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ ഒക്കെ തന്നെ തൻ്റേതായ അഭിനയ ഒന്നിനൊന്നു മികച്ചുറ്റതാക്കാൻ താരത്തിന് കഴിഞ്ഞിട്ടുമുണ്ട്. കുറച്ചു നാളത്തെ ഇടവേളക്കുശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ വലിയ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.തൻ്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന താരത്തിൻ്റെ ഭർത്താവും മകനും അടങ്ങുന്ന കുടുംബം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരകുടുംബം തന്നെയാണ്.

തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ നവ്യാനായർ പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതും. ഇന്നത്തെ കാലത്തെ കുട്ടികൾക്ക് കിട്ടുന്ന പ്രിവിലേജിനെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള നവ്യാനായരുടെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. തൻ്റെ മകനെയും കൊണ്ട് ഒരു ഇലക്ട്രോണിക് ഷോപ്പിൽ പോയപ്പോൾ ഉള്ള അനുഭവം തുറന്നുപറയുകയാണ് താരമിപ്പോൾ. ഇലക്ട്രോണിക് ഷോപ്പിൽ എത്തിയപ്പോൾ മകൻ ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഉപകരണം ചൂണ്ടിക്കാട്ടി തനിക്ക് അത് വേണമെന്നും, എന്തിനാണ് എന്ന് ചോദിച്ചപ്പോൾ പുതിയ കുറച്ച് ഗെയിമുകൾ ഡൗൺലോഡ് ചെയ്യാൻ ആണ് എന്നുമുള്ള മകൻ്റെ മറുപടിയും,

കളിച്ചു കഴിഞ്ഞ ഗെയിമുകൾ ഡിലീറ്റ് ചെയ്തിട്ട് പകരം പുതിയ ഗെയിമുകൾ ഡൗൺലോഡ് ചെയ്താൽ പോരെ എന്ന് താൻ ചോദിച്ചപ്പോൾ എങ്കിൽ അത് മതി എന്നുമാണ് മകൻ മറുപടി പറഞ്ഞത്. ഇന്നത്തെ കാലത്തെ കുട്ടികൾ പൈസയ്ക്കും, കിട്ടുന്ന അവസരങ്ങൾക്കൊന്നും ഒരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന് താരം പറയുന്നു. ഇന്ന് ഒരുപാട് അവസരങ്ങൾ ഉള്ളതുകൊണ്ട് തന്നെ കുട്ടികൾക്ക് സ്വന്തമായി ചിന്തിക്കാനുള്ള അവസരങ്ങളില്ല. വല്ലപ്പോഴുമൊക്കെ ഗാന്ധിഭവൻ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് താൻ മകനോട് പറയാറുണ്ട്. സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും, നമുക്ക് കിട്ടുന്ന അവസരങ്ങളെ കുറിച്ചുമൊക്കെ ഉള്ള പൂർണ ബോധത്തോടുകൂടി വേണം ജീവിക്കാൻ എന്നും താൻ മകനെ ഉപദേശിക്കാറുണ്ടെന്നും നവ്യ നായർ പറയുന്നു.
All rights reserved News Lovers.

Share this on...