ഒരു ചിത്രം മാത്രമായി സാഗർ.സങ്കടം ഉള്ളിലൊതുക്കി മീനയുടെ ആദ്യ പ്രതികരണം.

in News 8,424 views

രണ്ടുദിവസം മുമ്പാണ് തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അ.ന്ത.രി.ച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ആയിരുന്നു അ.ന്ത്യം. വിദ്യാസാഗറിൻ്റെ വി.യോ.ഗ.ത്തിൽ തളർന്നിരിക്കുകയാണ് മീനയും മകൾ നൈനികയും. ഭർത്താവിൻ്റെ സംസ്കാരചടങ്ങുകൾ മറ്റാരെയും കൊണ്ട് ചെയ്യിക്കാതെ സ്വന്തമായാണ് മീന് ചെയ്തത്. സംസ്കാര ശേഷം ചിതാഭസ്മവും ഏറ്റുവാങ്ങിയ മീന ഇപ്പോഴും ഭ.ർ.ത്തൃ.വി.യോ.ഗ.ത്തിൻ്റെ നടുക്കത്തിലാണ്. കൂട്ടുകാരൊക്കെ ഒപ്പം ഉണ്ടെങ്കിലും മീനക്ക് കരച്ചിൽ തോരുന്നില്ല. 48 ആം വയസ്സിൽ ഭർത്താവ് തങ്ങളെ തനിച്ചാക്കി യാത്രയായെന്ന് മീനക്ക് വിശ്വസിക്കാനാകുന്നില്ല.

അതേസമയം ഇപ്പോൾ ഭർത്താവിൻ്റെ വി.യോ.ഗ.ത്തിൽ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. സമൂഹം മാധ്യമത്തിലൂടെയാണ് തൻ്റെ അവസ്ഥ മീന വ്യക്തമാക്കിയത്. ‘എൻ്റെ പ്രിയ ഭർത്താവ് വിദ്യാസാഗറിൻ്റെ വേർപാടിൽ ഞാൻ അതിയായ ദു:ഖത്തിലും വേദനയിലും ആണ്. ഈ പ്രത്യേക സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാവരോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.

ദുഷ്കരമായ ഈ സമയത്ത് ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകളോടും ഞാൻ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. എൻ്റെ ഭർത്താവിൻ്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ച മെഡിക്കൽ ടീമിനും, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മാധ്യമങ്ങൾ ,എൻ്റെ പ്രിയപ്പെട്ട ആരാധകർ എന്നിവർക്കും ഞാൻ നന്ദി പറയുന്നുവെന്ന് മീന കുറിച്ചു.’
All rights reserved News Lovers.

Share this on...