ഒന്നും സംസാരിക്കാതെ ആരെയും തിരിച്ചറിയാതെ കിടന്നത് 95 ദിവസങ്ങൾ’ ഉറക്കം പോലുമില്ലാതെ മീന പരിചരിച്ചു

in News 170 views

തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും ബാംഗ്ലൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറുമായ വിദ്യാസാഗർ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ അ.ന്ത.രിച്ചത്.അകാലത്തിൽ മീനയെയും മകൾ നൈനികയെയും തനിച്ചാക്കിയുള്ള വിദ്യാസാഗറിൻ്റെ വിടവാങ്ങൽ പ്രിയപ്പെട്ടവർക്ക് വേദനാനിർഭരമായ ഒരു അനുഭവമാണ്. വർഷങ്ങളായി ശ്വാസകോശസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗർ എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന് കോവിഡ് ബാധിച്ചു. അതോടെ രോഗം ഗുരുതരമായി. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുൻപാണ് വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളായി.തുടർന്ന് മ.ര.ണം സംഭവിക്കുകയായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.

വെൻറിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ പോലും നിലനിർത്തിയിരുന്നത്. ഇപ്പോഴിതാ വിദ്യാസാഗറിൻ്റെ രോഗവിവരങ്ങൾ
വ്യക്തമാക്കി തമിഴ്നാട് ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യം പറഞ്ഞതാണ് ഏറെ ശ്രദ്ധ നേടുന്നത്. വിദ്യാസാഗർ 95 ദിവസങ്ങളായി ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാസാഗർ 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ എക്മോ ചികിത്സയിലായിരുന്നു. ഹൃദയവും, ശ്വാസകോശവും തകരാറിലായി. ഇവ രണ്ടും മാറ്റിവയ്ക്കാനുള്ള കാത്തിരിപ്പിലുമായിരുന്നു. അനുയോജ്യമായ ദാതാവിനെ കണ്ടെത്താൻ പരമാവധി ശ്രമിച്ചു.അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്ത് ഉടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി.

എന്നാൽരക്ത ഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാൽ ഫലമുണ്ടായില്ല. അതിനിടയിലാണ് അദ്ദേഹത്തിൻ്റെ മ.ര.ണം സംഭവിച്ചത്. മന്ത്രി ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 2009 ജൂലൈയിലാണ് മീനയും,വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന ഒരു മകളുമുണ്ട്. തെരി എന്ന സിനിമയിൽ വിജയിയുടെ മകളുടെ വേഷത്തിൽ നൈനിക അഭിനയിച്ചിരുന്നു. അതേസമയം വിദ്യാസാഗർ മ.രി.ച്ച.ത് കൊവിഡ് കാരണമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ മീനയുടെ സൃഹുത്തും നടിയുമായ ഖുശ്ബുവും രംഗത്തെത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖംമൂർഛിച്ചതിനെ തുടർന്നാണ് വിദ്യാസാഗർ മ.രി.ച്ച.തെന്ന് വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ അല്പം കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും താരം ട്വീറ്റ് ചെയ്തിരുന്നു.

കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ വാർത്തകൾ കൊടുക്കണം എന്നാണ് മാധ്യമങ്ങളോട് വളരെ താഴ്മയായി അഭ്യർത്ഥിക്കുന്നു. മൂന്നുമാസം മുൻപാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന് കോവിഡ് ബാധിച്ചത്. കൊവിഡ് കാരണം ശ്വാസകോശത്തിൻ്റെ അവസ്ഥ മോശം ആയിരുന്നു. പക്ഷേ ഇപ്പോൾ സാഗർ മ.രി.ച്ച.ത് കോവിഡ് ബാധിതനായല്ല. കൊവിഡ് ബാധിച്ചാണ് വിദ്യാസാഗർ നമ്മെ വിട്ടു പോയതെന്ന് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുതെന്ന് ഞാൻ അപേക്ഷിക്കുകയാണ്. അതേ, നമ്മൾ ജാഗ്രത പാലിക്കുക തന്നെ വേണം. പക്ഷേ അത് തെറ്റായ സന്ദേശം പകർന്നുകൊണ്ട് ആകരുതെന്ന് ഖുശ്ബുവിൻ്റെ ട്വീറ്റ് ഉണ്ടായിരുന്നു.
All rights resevred News Lovers.

Share this on...