ഒടുവിൽ വീട് എന്ന സ്വപ്നം നടത്താതെ ഷിജിൻ പോയി തന്റെ കൂട്ടുകാർക്കൊപ്പം

in News 70 views

മണിക്കൂറുകൾക്ക് മുൻപ് വരെ വിളിപ്പാടകലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആലപ്പുഴയിലെ അപകടത്തിൽ മ,രി,ച്ചു എന്ന വാർത്ത കേട്ടാണ് ആലത്തൂർ ഗ്രാമം ഞെട്ടിയുണർന്നത്, ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ മ,രി,ച്ച മനു, ഷിജിൻ ദാസ്, പ്രസാദ് എന്നിവരുടെ വീടുകൾ ആനാവൂർ ആലത്തൂർ ഗ്രാമത്തിലെ അര കിലോമീറ്റർ ചുറ്റളവിലാണ്. മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ നാട്ടുകാരും വീർപ്പുമുട്ടി. അവരുടെ കുടുംബങ്ങളുടെ അതിജീവനത്തിൻ്റെ പ്രതീക്ഷയായിരുന്നു മൂവരും. ഇന്നലെ വൈകിട്ട് 5:45ന് നെയ്യാറ്റിൻകര ഫയർസ്റ്റേഷന് മുന്നിൽ നിന്നും ഏറ്റുവാങ്ങിയ മൂന്ന് മൃതദേഹങ്ങളും വിലാപയാത്രയായി പെരിങ്കടവിള പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു.

മനുവിൻ്റെയും ഷിജിൻ ദാസിൻ്റെയും ശരീരങ്ങൾ ഇന്ന് സിഎസ്ഐ കാനക്കോട് സഭയിൽ എത്തിച്ചു.പ്രത്യേക പ്രാർത്ഥന ശുശ്രൂഷ നടത്തി. തുടർന്ന് ഏഴരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രസാദിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആനാവൂരിന് സമീപം ആലത്തൂർ കാപ്പക്കാട് കുളത്തിൽ കരയിൽ മോഹൻ്റെ അനിതയുടെയും മകൻ മനു എന്ന 24 വയസ്സുകാർ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത് ഏതാനും മാസം മുൻപാണ്. ഇടുക്കി ഗവൺമെൻ്റ് നഴ്സിംഗ് കോളേജിലെ വിദ്യാർഥിനിയായ സഹോദരി നീനുവിന് പനിയായതിനാൽ വീട്ടിൽ എത്തിക്കാനാണ് ശനിയാഴ്ച വൈകിട്ട് നാട്ടിലെത്തിയത്. ഞായറാഴ്ച തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങും വഴിയാണ് സുഹൃത്തുക്കളെ കണ്ടുമുട്ടിയത്. മനുവിനെ എറണാകുളത്ത് കൊണ്ടുവിടാനാണ് സുഹൃത്തുക്കൾ എല്ലാം കൂടി പുറപ്പെട്ടത്.

കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛനമ്മമാർ ഉപേക്ഷിച്ചു പോയ ആലത്തൂർ മച്ചകുന്ന് വേളയിൽ പുത്തൻവീട്ടിൽ ഷിജിൻ ദാസിനെയും സഹോദരി ഷിജിതയെയും വളർത്തിയത് അമ്മ ഷീജയുടെ മാതാവ് സ്വർണ്ണമ്മയാണ്. ഷീറ്റു മേഞ്ഞ ചെറിയൊരു വീട്ടിലാണ് താമസം. സഹോദരിയുടെ വിവാഹം കഴിഞ്ഞശേഷം ഷിജിൻ്റെ ഏറ്റവും വലിയ മോഹം അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിക്കുക എന്നതായിരുന്നു. വിഎസ് സി ക്യാൻറീനിലെ ജോലിയായിരുന്നു വരുമാനം. പെരിങ്കടവിള പഞ്ചായത്തിൻ്റെ സഹായത്തോടെ ഒരു വീട് ലഭിച്ചു. അതിൽ കോൺക്രീറ്റ് കഴിഞ്ഞു. വീട് പണി കഴിഞ്ഞ് പുതിയ വീട്ടിൽ താമസം ആരംഭിക്കാൻ കാത്തിരിക്കുന്നതിനിടയിലാണ് വിധി അപകടത്തിൻ്റെ രൂപത്തിൽ ഷിജിനെയും തട്ടിപ്പറന്ന് അകന്നത്. പുതുതായി നിർമ്മിക്കുന്ന വീടിൻ്റെ സമീപത്ത് തന്നെയാണ് ഷിജിന് കുഴിമാടം ഒരുക്കിയത്.

കാക്കാടം ദുരന്തത്തിൽ മരിച്ച ഷിജിൻെറയും മനുവിൻ്റെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ രക്ഷിതാക്കൾ എത്തിയത് കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. മനുവിൻ്റെ പിതാവ് മോഹനും, ഷിജിൻ്റെ പിതാവ് യേശുദാസും കൂലിപ്പണിക്കാരനാണ്. എറണാകുളത്തേക്കുള്ള യാത്രയ്ക്ക് മനു കൈയിൽ കരുതിയ ബാഗ് പോലീസിൻ്റെ കൈയിൽ നിന്ന് വാങ്ങിയപ്പോൾ അത് ചേർത്തുപിടിച്ചു മോഹനൻ പൊട്ടിക്കരഞ്ഞു. മകനെ ആംബുലൻസിൽ കിടത്തിയപ്പോൾ അടുത്തിരുന്ന യേശുദാസും വിങ്ങിപ്പൊട്ടി.

Share this on...