ഒടുവിൽ ഫുഡ് ഓര്ഡർ ചെയ്ത ആളുടെ കണ്ണുകൾ നിറഞ്ഞു – വീഡിയോ വൈറൽ

in News 8,069 views

ഒടുവിൽ ഫുഡ് ഓര്ഡർ ചെയ്ത ആളുടെ കണ്ണുകൾ നിറഞ്ഞു – വീഡിയോ വൈറൽ ഫുഡ് ഡെലിവറി ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്നയാൾ ഡെലിവറിക്ക് വേണ്ടി വന്ന ഏഴു വയസ്സുകാരനെ കണ്ട് അമ്പരന്നു.കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വെളിപ്പെട്ടത് സങ്കടപ്പെടുത്തുന്ന വിവരങ്ങൾ കുട്ടിയുടെ വീഡിയോ എടുത്ത യുവാവ് അത് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ വിവാദമാവുകയും ചെയ്തിരിക്കുകയാണ്.

ഫുഡ് ഡെലിവറി ആപ്പിൽ ജോലി ചെയ്തിരുന്ന പിതാവിന് അപകടം പറ്റിയതോടെയാണ് ഏഴു വയസ്സുകാരനായ കുട്ടി ജോലിക്കിറങ്ങിയത്.തുടർന്ന് ഏഴു വയസുളള കുട്ടി രാത്രി പതിനൊന്ന് മണിയോടെ സൈക്കിൾ ചവിട്ടി ജോലി ചെയ്യുകയായിരുന്നു.രാഹുൽ മിത്തൽ എന്നയാളാണ് ഭക്ഷണവുമായി തൻ്റെ വീട്ടിൽ എത്തിയ കുട്ടിയുടെ വീഡിയോ ചിത്രീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.രാവിലെ സ്‌കൂളിൽ പോകുന്ന കുട്ടി വൈകുന്നേരം തിരിച്ചു വന്ന ശേഷം ആണ് ആറ് മുതൽ പതിനൊന്ന് മണിവരെ ഭക്ഷണം വിതരണം ചെയ്യുന്നത് ഇല്ലെങ്കിൽ തൻ്റെ കുടുംബം പട്ടിണിയാകും.അച്ഛന് വയ്യാതായതോടെ കുടുംബത്തിന്റ കാര്യങ്ങൾ നോക്കുന്നത് ഈ ഏഴു വയസ്സുകാരനാണ് ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട് സൊമാറ്റോയുടെ ഡെലിവറി ബോയിയായിട്ടാണ് ഈ കുട്ടി എത്തിയത്.

Share this on...