ഒടുവിൽ ഈ ഭർത്താവിനെയും മക്കളുടെയും ഇപ്പോഴത്തെ സ്ഥിതി കണ്ട് കണ്ണു തള്ളി ഭാര്യ

in News 1,077 views

ഫിലിപ്പൈൻസിലെ റിയൽ എസ്റ്റേറ്റ് ഏജൻറായ ജനാൽ എന്ന യുവാവും, ഉച്ച ഭക്ഷണം കഴിക്കാനായാണ് ആ മൊന്തിയ ഹോട്ടലിൽ കയറിയത്.ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ തൊട്ടടുത്തെത്തിയവരിൽ അയാൾ ഒരു അസാധാരണ കാഴ്ച കണ്ടു. ടേബിളിൽ ഒരു അച്ഛനും പെൺമക്കളും അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. പഴകിയ വസ്ത്രങ്ങൾ ധരിച്ച സാമ്പത്തിക ശേഷി കുറഞ്ഞവരായി തോന്നുന്ന അവർ എങ്ങനെ ഇവിടെ എത്തി എന്ന ജനാലിൻ്റെ പിന്നിലുള്ള ചിന്ത. എന്നാൽ അയാൾ അവരെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആച്ഛൻ തൻ്റെ മക്കൾക്ക് വിളമ്പി കൊടുക്കുന്നതല്ലാതെ ഒരു തരി പോലും അദ്ദേഹം കഴിയുന്നുണ്ടായിരുന്നില്ല.

മക്കൾ രണ്ടു പേരും വളരെ സന്തോഷത്തോടെയും അൽപം ആർത്തിയോടെയും ഭക്ഷണം കഴിക്കുന്നു. ഇനി എന്തെങ്കിലും ഓർഡർ ചെയ്യണോ എന്ന് മക്കളോട് ഇടയ്ക്കിടയ്ക്ക് അദ്ദേഹം ചോദിക്കുന്നുണ്ട്. അതുകൂടാതെ അയാൾ തൻ്റെ കയ്യിലുള്ള ചില്ലറ കെട്ടുകൾ എണ്ണി നോക്കുന്നുണ്ട്. ജനാൽ അവരറിയാതെ അവരുടെ ഒരു ഫോട്ടോ എടുത്ത ശേഷം അയാൾ ആ അച്ഛനോട് പോയി സൗഹൃദം പങ്കുവെച്ചു. ആ അച്ഛൻ തൻ്റെ കഥ അയാളോടായി പറഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു സ്ട്രോക്ക് വന്ന് അദ്ദേഹത്തിൻ്റെ ഒരു വശം തളർന്നു പോയി. അതോടെ അയാൾക്ക് ജോലി ചെയ്യാൻ പറ്റാതായി.ആ കുടുംബം പട്ടിണിയിലുമായി. അതോടെ ഭാര്യ അയാളെയും രണ്ട് പെൺമക്കളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയി. അയാൾ കുറച്ചു പൈസ കടം മേടിച്ച ഒരു ചെറിയ കട തുടങ്ങി.

എന്നാൽ അവിടുന്ന് കിട്ടുന്ന വരുമാനം ആഹാരത്തിനു പോലും തികയുന്നുണ്ടായിരുന്നില്ല. ബ്രണ്ടായിരുന്നു അവരുടെ സ്ഥിര ഭക്ഷണം. അയാൾ വരുമാനത്തിൽ നിന്ന് ഒരു ചെറിയ തുക എന്നും മാറ്റിവെച്ചിരുന്നു. അങ്ങനെ മാറ്റിവെച്ച ആ തുക കൊണ്ടാണ് തൻ്റെ മക്കളുടെ ആഗ്രഹം നിറവേറ്റാൻ അയാൾ ആ ഹോട്ടലിലെത്തിയത്. അയാളുടെ കഥകേട്ട് ജനാലിന് അടുത്തദിവസം ഉറങ്ങാനായില്ല. ജനാൽ താൽ എടുത്ത ഫോട്ടോയും അവരുടെ കഥയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് അല്ലേ എന്തെങ്കിലും ചെയ്യുന്നതെന്ന് ആ യുവാവിന് തോന്നി. ജനാൽ പങ്കുവെച്ച ആ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. പലരും ആ കുടുംബത്തെ സഹായിക്കാൻ എത്തി.

ഒരു കമ്പനി അയാൾക്ക് ഒരു ചെറിയ പലചരക്കു കട ഇട്ടുകൊടുത്തു. മക്കളുടെ ചിലവുകൾ ഒരു സംഘടന ഏറ്റെടുത്തു. സർക്കാർ അയാൾക്ക് വീട് വെച്ചു കൊടുത്തു. എന്നാൽ തനിക്ക് ഇതെല്ലാം സാധ്യമാക്കി തന്ന അപരിചിതനായ സുഹൃത്തിനെ അയാൾ മറന്നില്ല. അയാൾ ജനാലിനെ തേടി കണ്ടു പിടിച്ചു. അവർ ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ് ഈ വാർത്ത. .

Share this on...