ഏറെനാളത്തെ കാത്തിരിപ്പിനുശേഷം അ സന്തോഷവാർത്തയുമായി മന്ത്രി അവരെ തേടിയെത്തി.

in News 28 views

സമൂഹമനസാക്ഷിയെ ചു.ട്ടു.പൊ.ള്ളിച്ച കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ തീ പൊ.ള്ള.ലേ.റ്റ് മ.രി.ച്ച സംഭവത്തിൽ രാജൻ – അമ്പിളി ദമ്പതികളുടെ മൂത്ത മകൻ ആർ രാഹുൽ രാജന് ജോലി ലഭിച്ചു. നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിൽ സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. ജോലി സംബന്ധിച്ച രേഖ രാഹുലിന് മന്ത്രി വി എൻ വാസവൻ കൈമാറി. 2020 ഡിസംബർ 22നാണ് നെയ്യാറ്റിൻകര വെൺപകൽ നട്ടുത്തോട് ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിക്കും കുടിയൊഴുപ്പിക്കലിനിടെ ഗു.രു.ത.രമായി പൊള്ളലേറ്റത്. ഇരുവരും പിന്നീട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മ.രി.ച്ചു. അവകാശത്തർക്കം ഉള്ള ഭൂമിയിൽ പിതാവിനെയും,മാതാവിനെയും സം.സ്ക.രി.ക്കാൻ ഇളയമകൻ രഞ്ജിത്ത് കുഴി വെട്ടിയതും കേരളം വേദനയോടെ കണ്ട കാഴ്ചയായിരുന്നു.

അ.തി.ധാ.രു.ണമായ സംഭവത്തെ തുടർന്ന് സർക്കാർ ഈ കുട്ടികൾക്ക് വീട് നൽകാമെന്നും, നെല്ലിമൂട് സർവീസ് കോ ഓപ്പറേറ്റ് ബാങ്കിൽ ഇവരിൽ ഒരാൾക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ ജോലി എന്ന വാഗ്ദാനം പാലിക്കപ്പെട്ടെങ്കിലും വീടെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോൾ ഇന്ന് ശരിയാകും, നാളെ ശരിയാകും എന്ന് മറുപടിയാണ് ലഭിക്കുന്നതെന്നും, രാഹുല്യം, രഞ്ജിത്തും പറയുന്നു. വീട് നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനവുമായി വ്യവസായി ബോബി ചെമ്മണ്ണൂർ അന്ന് സമീപിച്ചെങ്കിലും, സർക്കാർ സഹായിക്കും എന്ന പ്രതീക്ഷയിൽ കുട്ടികൾ അന്ന് അത് കൈപ്പറ്റാൻ വിസമ്മതിച്ചു. ഇത് കാരണം വൈദ്യുതി കടന്നു ചെല്ലാത്ത വീട്ടിലാണ് അവർ ഇപ്പോഴും താമസിക്കുന്നത്.

ഭൂമിയുടെ അവകാശികളെ സംബന്ധിച്ച റിപ്പോർട്ട് കളക്ടർ നവജിയോദർ ഹോസ സർക്കാരിന് സമർപ്പിച്ചെങ്കിലും ആ ഫയലുകളും ചുവപ്പുനാടയിൽ കിടക്കുന്നു എന്നാണ് അറിയുന്നത്. ചേട്ടൻ രാഹുലിന് ജോലി ലഭിച്ചതിൽ രഞ്ജിത്തും സന്തോഷവാനാണ്. അന്ന് മുടങ്ങിയ പ്ലസ് ടു പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജിത്ത്. ഇടവേളകളിൽ ഡ്രൈവിംഗ് പഠനവും നടക്കുന്നുണ്ട്. പി എസ് സി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. അച്ഛനുമമ്മയും അന്തിയുറങ്ങുന്ന ഭൂമിയിൽ ഒരു വീട് എന്നതുപോലെതന്നെ ഒരു സർക്കാർ ജോലിയും രഞ്ജിത്തിൻ്റെ സ്വപ്നമാണ്.
All rights reserved News Lovers.

Share this on...