ഏക മകൻ ആയിരുന്നു അഫീൽ – അന്ന് ആ മാതാപിതാക്കൾ കരഞ്ഞത് ഇന്ന് മറക്കാതെ മലയാളികൾ – ഇപ്പോഴിതാ സന്തോഷം

in News 29 views

ഏക മകൻ ആയിരുന്നു അഫീൽ – അന്ന് ആ മാതാപിതാക്കൾ കരഞ്ഞത് ഇന്ന് മറക്കാതെ മലയാളികൾ – ഇപ്പോഴിതാ സന്തോഷം പാലാഴിയിൽ നടന്ന സംസ്ഥാന ജൂനിയർ അറ്റ്‌ലറ്റിക് ചാമ്പ്യൻഷിപ്പിനു ഇടയിൽ ഹാമർ തലയിൽ പതിച്ചു മ,രി,ച്ച ഹഫീൽ ജോണ്സന് അനുജത്തി പിറന്നു.ചൊവ്വൂർ കുറിഞ്ഞാംകുളത്ത് ജോൺസൺ ജോർജ് – ഡാർളി ജോൺസൺ ദമ്പതികൾക്ക് ഇന്നലെ രാവിലെ 9.30നാണ് പെൺകുഞ്ഞ് പിറന്നത്.ദമ്പതിമാരുടെ ഏക മകനായിരുന്നു അഫീൽ (16). പ്രകാശം എന്നായിരുന്നു അഫീൽ എന്ന പദത്തിന്റെ അർഥം. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. 2019 ഒക്ടോബർ 4ന് ഉച്ചയ്ക്ക് 12നാണ് മത്സരങ്ങൾക്ക് ഇടയിൽ മത്സരാർഥി എറിഞ്ഞ ഹാമർ തലയിൽ പതിച്ച് അഫീൽ ജോൺസണു പ,രു,ക്കേ,ൽക്കുന്നത്. ചികിത്സയ്ക്കിടെ ഒക്ടോബർ 21ന് അഫീൽ മ,ര,ണ,ത്തിനു കീഴടങ്ങി.

അന്നു മുതൽ തീരാവേ,ദ,നയിലായിരുന്നു കുടുംബം. അഫീലിന്റെ ഓർമകൾ എന്നുമുണ്ടെന്നു ജോൺസൺ പറയുന്നു. വീട്ടിൽ ബൈബിൾ വായിച്ചിരുന്നത് അഫീലാണ്. ബൈബിൾ എടുക്കുമ്പോൾ തന്നെ ഡാർളി കരഞ്ഞു തുടങ്ങും. പ്രസവ വാർഡിലേക്ക് പോകുമ്പോഴും അഫീലിന്റെ ചിത്രം ഡാർളി ചേർത്തു പിടിച്ചിരുന്നെന്നു ജോൺസൺ പറയുന്നു. ‘പ്രതീക്ഷയായിരുന്നു അഫീൽ. കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീമിൽ അടക്കം അഡ്മിഷൻ കിട്ടി അവൻ വളർന്നു തുടങ്ങുകയായിരുന്നു’ – ജോൺസന്റെ വാക്കുകളിൽ വേദന തിങ്ങുന്നു.അഫീലിന്റെ കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വിചാരണ ആരംഭിച്ചിട്ടില്ല. 48 സാക്ഷികൾ ഉള്ള കേസിൽ ഭൂരിഭാഗവും സംഘാടകരുടെ വീഴ്ച എടുത്തു പറഞ്ഞിട്ടുണ്ടെന്നും അഫീലിനു നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അല്ലെങ്കിൽ ഹൈക്കോടതിയെ അടക്കം സമീപിക്കുമെന്നും ജോൺസൺ പറഞ്ഞു.

Share this on...