എൻ്റെ മോൾ ഒറ്റക്കായി പോകുമോ എന്ന് മാത്രമേ എനിക്ക് വിഷമം ഉള്ളൂ. അംബിക പിള്ളയുടെ ഇപ്പോഴത്തെ ജീവിതം.

in News 34 views

ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ മുറിയുടെ എസിയുടെ തണുപ്പല്ല ഭയമാണ് പൊതിയുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. പരിശോധനാഫലം നോക്കി ഡോക്ടർ ശാന്തമായി പറഞ്ഞു. കാൻസറാണ്.സ്തനാർബുദം. ആ ഒറ്റനിമിഷംകൊണ്ട് ലോകം കീഴ്മേൽ മറഞ്ഞു.മരണത്തോടുള്ള ഭയം ആയിരുന്നില്ല എന്നെ കീഴടക്കിയത്. എൻ്റെ മകൾ തനിച്ചായി പോകുമല്ലോ എന്നാണ് അപ്പോൾ ഓർത്തത്. കുറച്ചുകാലമായി സമാധാനപൂർണമായ ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ. കൊവിഡ് വരുന്നതിനു തൊട്ടുമുൻപാണ് അംബിക പിള്ള എന്ന പേരിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ അവതരിപ്പിച്ചത്. ഓൺലൈനിലൂടെ ആയിരുന്നു ആദ്യവില്പന. അടുത്തിടെ ഈ ഉത്പന്നങ്ങൾ കൊച്ചിയിലും തിരുവനന്തപുരത്തും ലുലുമാളിലും നേരിട്ട് വിൽക്കാൻ തുടങ്ങി. ആ നേട്ടം ഊർജ്ജം പകർന്ന സമയത്താണ് കൊവിഡിൻ്റെ വരവും എല്ലാം തകിടം മറിയുന്നതും.

ലോക്ഡൗൺ കാലത്ത് മുഴുവൻ ബ്യൂട്ടിപാർലർ അടഞ്ഞുകിടന്നു. പിന്നീട് തുറക്കാൻ അനുമതി കിട്ടിയപ്പോഴും കൊവിഡ് ഭീതി കൊണ്ട് പാർലറിൽ പോകുന്നത് എനിക്ക് ഒഴിവാക്കേണ്ടിവന്നു. ഡൽഹിയിലും കൊച്ചിയിലും ഉണ്ടായിരുന്ന ബ്യൂട്ടിപാർലർ അടച്ചു പൂട്ടി. സലോണുകളിൽ നിന്നുള്ള വരുമാനം ഇല്ലാതായതോടെ പ്രതിസന്ധികൾ തുടങ്ങി. തിരുവനന്തപുരത്തെ പാർലർ മാത്രമാണ് പ്രവർത്തിക്കുന്നത്. ആ പാർലർ എൻ്റെ കസിനും പാർട്ണറുമായ ഗോവിന്ദാണ് നോക്കുന്നത്. മറ്റു പാർലറുകൾ അടച്ച ആ സമയത്ത് ഞാൻ ജീവിതത്തി ഏറ്റവും വലിയ തീരുമാനമെടുത്തു. ഇനി വിരമിക്കാമെന്ന്. പതിനേഴാമത്തെ വയസ്സിലായിരുന്നു എൻ്റെ വിവാഹം.ഇരുപത്തി രണ്ടാമത്തെ വയസിൽ അമ്മയായി ഇരുപത്തിനാലാമത്തെ വയസ്സിൽ വിവാഹമോചനം നേടി. സ്വന്തം വീട്ടിൽ എത്ര കാലം വേണമെങ്കിലും എനിക്ക് കഴിയാമായിരുന്നു.

കൊല്ലത്തെ വ്യവസായി ഗോപിനാഥൻപിള്ളയുടെയും ശാന്ത പിള്ളയുടെയും മകളായ ഞാൻ പക്ഷേ സ്വന്തം കാലിൽ നില്ക്കാൻ ആണ് മോഹിച്ചത്. ബ്യൂട്ടീഷനായി ജോലിനോക്കുന്നതിന് ഡൽഹിയിൽ എത്തുമ്പോൾ എൻ്റെ സ്വപ്നങ്ങളും രണ്ടുവയസ്സുള്ള മോളും മാത്രമായിരുന്നു ഊർജം. പരിചയമില്ലാത്ത നാട്. ഭാഷ അറിയില്ല. ജോലിയിൽ കയറിയ ദിവസം തന്നെ മുടി വെട്ടാൻ അറിയില്ല എന്ന് പറഞ്ഞ പുറത്താക്കി. അതൊന്നും എന്നെ തളർത്തിയില്ല. നമ്മൾ മാത്രം ആശ്രയമായ ഒരാൾക്ക് തണലൊരുക്കേണ്ടി വരുമ്പോഴാണ് ഏതൊരാളും ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുക. ഹെയർസ്റ്റൈലിസ്റ്റ് മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയ ആയതോടെ കഷ്ടപ്പാടുകൾ മാറി. എല്ലാ വെല്ലുവിളികളെയും കഠിനാധ്വാനം കൊണ്ടാണ് അതിജീവിച്ചത്. ഇനി വിശ്രമിക്കാൻ സമയമായി എന്ന തോന്നലിലാണ് പാർലറുകൾ അടച്ചുപൂട്ടിയതും, ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതും.

പക്ഷേ ജീവിതത്തിലുടനീളം ഉണ്ടായ പ്രതിസന്ധികൾ ഒന്നും ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീട് വന്നത്. കുറേ പണം ഉണ്ടാക്കുന്നതോ വലിയ വീടുകളും കാറുകളും വാങ്ങുന്നതോ ഒന്നുമല്ല ജീവിതത്തിൽ പ്രധാനം. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. എന്ന് ഞാൻ വിശ്വസിച്ചിരുന്നു. അതുകൊണ്ടാകും എന്നെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന രോഗമാണ് ക്യാൻസർ. സ്തനാർബുധം തിരിച്ചറിയേണ്ട പരിശോധന നടത്തേണ്ടത് എങ്ങനെയെന്ന് പഠിച്ച് കൃത്യമായി ചെയ്തിരുന്നു. 40 വയസ്സിനു ശേഷം എല്ലാ വർഷവും പോപ്സ് മിയർ. രണ്ടു വർഷത്തിലൊരിക്കൽ മാമോഗ്രാം ഇവ മുടങ്ങാതെ ചെയ്തു. ഇടയ്ക്ക് ഫുൾ ബോഡി ചെക്കപ്പ് ചെയ്തു.കൊവിഡിൻ്റെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയതേ ഇല്ല. പലപ്പോഴും അമ്മയെ കാണാൻ കൊല്ലത്ത് മാത്രം പോകും. ഹോസ്പിറ്റലിൽ പോയുള്ള പതിവ് പരിശോധനകളെല്ലാം മുടങ്ങി. ഒരു ദിവസം കിടന്നത് എഴുന്നേൽക്കുമ്പോൾ തലകറങ്ങുന്നതുപോലെ തോന്നി. അതിനുമുൻപ് ഉണ്ടായിട്ടില്ല. ഞാൻ ഫിസിഷ്യനെ വിളിച്ചു.

ബിപി നിലയിലെ വ്യത്യാസം കൊണ്ടാകാം തലകറക്കം അനുഭവപ്പെടുന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്. വീട്ടിൽ ബിപി മോണിറ്ററിൽ പരിശോധിച്ചപ്പോൾ ഓരോ തവണ നോമ്പോഴും ബിപി നിലയിൽ വ്യത്യാസമുണ്ട്. ഇക്കാര്യം പറഞ്ഞപ്പോൾ ഡോക്ടർ നിർദ്ദേശിച്ച രണ്ടു മരുന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും തലകറക്കം മാറിയില്ല. ചെക്കപ്പ് ചെയ്ത് ഇ എൻ ടി ഡോക്ടറെ കണ്ടപ്പോൾ വെർട്ടി ഗോ ആണ് തലകറക്കത്തിന് കാരണമെന്ന് കണ്ടെത്തി. ഡോക്ടർ പറഞ്ഞ വ്യായാമം രണ്ടുദിവസം ചെയ്തതോടെ തലകറക്കം മാറി. ഇതോടെ ടെസ്റ്റുകളുടെ കാര്യം മറന്നു. ടെസ്റ്റുകളുടെ പരിശോധനാഫലം വന്നപ്പോൾ ആശുപത്രിയിൽ നിന്ന് വിളിച്ചു. പറഞ്ഞതനുസരിച്ചാണ് ഞാൻ ഡോക്ടറെ കണ്ടു.പരിശോധനകൾ നോക്കി ഡോക്ടർ പറഞ്ഞു. മാമോഗ്രാമിൽ ഒരു മുഴ കണ്ടെത്തിയിട്ടുണ്ട്. ഞാൻ അമ്പരന്നു. അപ്പോയ് എടുത്ത് ഡോക്ടറെ കാണേണ്ടതുണ്ടോ എന്ന് ഞാൻ ചോദിച്ചു.

അപ്പോയ്മെൻ്റ് എടുത്തു തരാം. ഉടനെ ഓമോളജിസ്റ്റിനെ കാണണം. മനസ്സിൽ ആശങ്കകൾ നിറഞ്ഞ ദിവസം. ബയോപ്പ്സി പരിശോധന നടത്തുകയും ചെയ്തു. രണ്ടുദിവസത്തിനകം റിസൾട്ട് വന്നു.സ്തനാർബുദം ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഒരു മുഖമേ എൻ്റെ മനസിൽ തെളിഞ്ഞുള്ളൂ. കവിയുടേത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ മോൾക്ക് ആര് ഉണ്ടാകും. വലിയ കുടുംബമാണ് എൻ്റേത്. അമ്മ മൂന്ന് സഹോദരിമാർ കസിൻ എല്ലാവരും കൂടെ ഉണ്ടാകും എന്ന് ഉറപ്പാണ്. എന്നാലും എൻ്റെ അമ്മ മനസ്സ് പിടഞ്ഞു.കവി ഒറ്റ കുട്ടിയാണ്. മാതാപിതാക്കൾ വിവാഹമോചിതരും. എൻറെ മുഖത്തെ തകർന്ന ഭാഗങ്ങൾ ഡോക്ടർ ആശ്വസിപ്പിച്ചു. അംബിക u are luckey. വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിഞ്ഞല്ലോ. അതുകൊണ്ട് പേടിക്കേണ്ടതില്ല. തലകറക്കം ഉണ്ടായിരുന്നില്ല എങ്കിൽ നാലോ അഞ്ചോ വർഷം കഴിഞ്ഞ് ചെക്കപ്പ് ചെയ്യുമ്പോഴേ അർബുദം കണ്ടെത്താൻ സാധിക്കുകയുള്ളു.

അപ്പോഴും കൂടുതൽ ഭാഗങ്ങളിലേക്ക് രോഗം പടർന്നേനെ. കാര്യങ്ങൾ കൈ വിട്ടു പോയേനെ.നേരത്തെ കണ്ടെത്തിയതുകൊണ്ട് കീമോതെറാപ്പി വേണ്ടിവന്നില്ല. അഞ്ചോ പത്തോ വർഷം ഹോർമോൺ തെറാപ്പി വേണം. ആദ്യ രണ്ട് വർഷം മൂന്നുമാസം കൂടുമ്പോഴും പിന്നീട് മൂന്നു വർഷം ആറുമാസം കൂടുമ്പോഴും പരിശോധനയുണ്ട്. പ്രശ്നങ്ങളൊന്നുമില്ലാതെ അഞ്ചു വർഷം കടന്ന ശേഷം ഡോക്ടർ പറയും. നീ ക്യാൻസറിനെ അതിജീവിച്ചെന്ന്. ഞാൻ ശക്തമായി പൊരുതുകയാണ് ഈ ലോകത്തോട് .എനിക്ക് ഉറപ്പുണ്ട് രോഗത്തെ അതിജീവിച്ച് ഏറ്റവും കരുത്തോടെ ഞാൻ തിരികെ വരും. കവി എൻ്റെ ജീവിതത്തിൽ ആയിരുന്നെങ്കിൽ ഞാൻ തകർന്നു പോയേനെ. മോളാണ് എന്നെ കാര്യങ്ങളെല്ലാം നോക്കിയത്. എൻ്റെ കുടുംബത്തിൻ്റെ സ്നേഹവും എനിക്ക് ആശ്വാസമേകി. രോഗവിവരം അറിഞ്ഞു മുംബൈ, ഡൽഹി ഇങ്ങനെ പല ഇടങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് വീഡിയോ കോളിൽ എത്തി പ്രാർത്ഥന നടത്തി. ആ കാഴ്ച കണ്ട് കണ്ണുകൾ നിറയും.

സ്വയം പരിശോധനയിൽ വ്യത്യാസമൊന്നും തോന്നിയില്ലല്ലോ ഡോക്ടറോട് ചോദിച്ചിരുന്നു. ട്യൂമർ എല്ലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നത് കൊണ്ട് പരിശോധനയിൽ അറിയാൻ കഴിയില്ല. എന്നാണ് ഡോക്ടർ പറഞ്ഞത് പതിവായി സ്വയം പരിശോധന നടത്തുന്നത് കൂടാതെ സ്ത്രീകൾ 40 വയസ്സ് കഴിഞ്ഞാൽ മാമോഗ്രാം പരിശോധന നടത്തേണ്ടത് പ്രധാനമാണ്. നേരത്തെ കണ്ടെത്തിയാൽ അതിജീവനം എളുപ്പമാകും. സർജറി, പരിശോധനകൾ റേഡിയേഷൻ തെറാപ്പി എല്ലാം ചിലവേറിയതാണെന്ന് എൻ്റെ അനുഭവം. ഓരോ ആഴ്ചയും പരിശോധനയുണ്ട്. ക്യാൻസർ അകറ്റാൻ പുസ്തകത്തിൽ നിർദ്ദേശിക്കുന്നത് നമ്മുടെ നാടൻ ഭക്ഷണമാണ്. മരുന്നുകൾ ആരോഗ്യത്തെ ബാധിക്കുന്നത് ഒഴിവാക്കാൻ ശരീരഭാരം കുറക്കണം എന്ന് ഡോക്ടർ പറഞ്ഞു. ഇപ്പോൾ ദിവസവും നടക്കാൻ പോകും അംബിക പിള്ള പറയുന്നു.
All rights reserved News Lovers.

Share this on...