എൻ്റെ പൊന്നുമോൾ പോയില്ലേ… സുബിയുടെ വിയോഗത്തിൽ പ്രതികരിച്ച് രണ്ടാനച്ഛൻ

in News 1,231 views

നിരവധി നല്ല കാഥാപാത്രങ്ങളും ഹാസ്യ പരമ്പരയും അതിനേക്കാൾ ഉപരി ആരും മറക്കാത്ത നിറചിരി സമ്മാനിച്ച സുബി സുരേഷ് എന്നെന്നേയ്ക്കുമായി യാത്രയായി.സുബിയെ അറിയുന്ന ഏതൊരു ആളുടെയും നെഞ്ച് പിളർക്കുന്ന കാഴ്ച്ച ആയിരുന്നു കഴിഞ്ഞ ദിവസം വരാപ്പുഴയിലെ എന്റെ വീട് എന്ന സുബിയുടെ വീട്ടിൽ വെച്ച് കൊണ്ട് കാണാൻ സാധിച്ചത്.ഇപ്പോ ഇതാ സുബിയുടെ രണ്ടാനച്ഛൻ പറയുന്ന വാക്കുകളാണ് വൈറൽ ആകുന്നത്. താൻ വിവാഹിതയാകേണ്ട പ്രായത്തിൽ അമ്മയുടെ രണ്ടാം വിവാഹം നടത്തിയ വലിയ മനസ്സുള്ള ആളാണ് സുബി.20 വയസ്സ് എന്നത് ഒരു പെൺകുട്ടിയുടെ വിവാഹപ്രായം ആണ്. എന്നാൽ സുബി ചിന്തിച്ചത് തൻ്റെ അമ്മയുടെ വിവാഹത്തെക്കുറിച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സുബിയുടെ മാതാപിതാക്കൾ. ക്രിസ്ത്യാനിയായിരുന്നു പിതാവ്. മാതാവ് ഹിന്ദുവും.

എന്നാൽ മ,ദ്യ,പാ,നി,യാ,യിരുന്നു സുബിയുടെ ഡാഡി. ഒടുവിൽ സുബിയുടെ ഇരുപതാം വയസ്സിൽ അവർ വിവാഹമോചിതരായി. എന്നാൽ അമ്മയെ രണ്ടാമത് വിവാഹം കഴിപ്പക്കാൻ സുബിക്ക് യാതൊരു നാണക്കേടും ഉണ്ടായില്ല. അമ്മയുടെ രണ്ടാം വിവാഹം തീരുമാനിച്ചത് അനിയനും ചേർന്നായിരുന്നു. അമ്മയ്ക്ക് ഒരു കൂട്ട് വേണം എന്ന് അവർ ആഗ്രഹിച്ചു.അങ്ങനെ അമ്മയുടെ കല്യാണം മക്കൾ ചേർന്ന് നടത്തി. ഒത്തിരി സഹായിച്ച കുടുംബ സുഹൃത്തിനെയാണ് അമ്മയ്ക്കായി അവർ കണ്ടെത്തിയത്.

സുബി എപ്പോഴും രണ്ടാനച്ഛനെയും ചേർത്തുനിർത്തി. ഇപ്പോഴിതാ ജന്മം നൽകിയില്ലെങ്കിലും മകളായി സ്നേഹിച്ച സുബിയുടെ വിയോഗത്തിൽ തകർന്നിരിക്കുകയാണ് ആ അച്ഛനും. സുബിയുടെ മ,ര,ണം അവൾ വരുത്തി വച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. ആഹാരം ഒന്നും ശരിക്ക് കഴിച്ചില്ല. എത്ര നിർബന്ധിച്ചാലും മോള് കഴിച്ചിരുന്നില്ല. ജോലിയായിരുന്നു അവൾക്ക് പ്രധാനം. ഒടുവിൽ അവളെ ഞങ്ങൾക്ക് നഷ്ടമായെന്ന് കണ്ണീരടക്കി അദ്ദേഹം പ്രതികരിക്കുന്നു.

Share this on...