എല്ലാം മനസ്സിലാക്കുന്ന ഭാര്യ. പ്രണയവിവാഹം. ഭാര്യയും മകളും ന്യൂസിലാൻഡിൽ. കുടുംബവിശേഷം പറഞ്ഞു ബിപിൻ.

in News 212 views

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ബിബിൻ ജോസ്. 2013-ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഭാഗ്യദേവത എന്ന പരമ്പരയിലൂടെയാണ് വിപിൻ സീരിയലിൽ എത്തുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടന് കഴിഞ്ഞിരുന്നു. ചിന്താവിഷ്ടയായ സീത, സീത, ചോക്ലേറ്റ് തുടങ്ങിയവയാണ് വിവിൻ്റെ മറ്റ് പരമ്പരകൾ.നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കൂടെവിടെ’ യി ലാണ് നടൻ അഭിനയിക്കുന്നത്. ഋഷി എന്ന കഥാപാത്രത്തെയാണ് വിപിൻ അവതരിപ്പിക്കുന്നത്. രണ്ടായിരത്തി ഇരുപത്തൊന്ന് ജനുവരി നാലിന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊണ്ട് തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.നടി അൻഷിതയാണ് നായിക. മികച്ച കഥാപശ്ചാതലത്തിലൂടെ എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി കൊണ്ടാണ് കൂടെവിടെ മുന്നോട്ടുപോകുന്നത്.

സൂര്യയ്ക്കും, ഋഷിക്കും കൈനിറയെ ആരാധകരും ഉണ്ട്. വിദേശത്തുള്ള നല്ല ജോലി ഉപേക്ഷിച്ചാണ് ബിപിൻ അഭിനയത്തിലേക്ക് ഇറങ്ങുന്നത്. എല്ലാവരെയും പോലെ തന്നെ സിനിമ തന്നെയായിരുന്നു നടൻ്റെയും സ്വപ്നം. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത ഭാഗ്യദേവതയായിരുന്നു ബിപിൻ്റെ ആദ്യത്തെ പരമ്പര.ഈ സീരിയലിനു ശേഷം ഒന്നിന് പിറകെ ഒന്നായി മികച്ച പരമ്പരകൾ നടനെ തേടിയെത്തുകയായിരുന്നു. ചെയ്ത നാലു കഥാപാത്രങ്ങളും പ്രേക്ഷകരുടെയിടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ തൻ്റെ കുടുംബവിശേഷം പങ്കുവയ്ക്കുകയാണ് താരം. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻ്റെ പ്രണയത്തെ കുറിച്ചും,നല്ല ജോലി വിട്ടിട്ട് അഭിനയത്തിലേക്ക് വന്നപ്പോഴുള്ള വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ചുമൊക്കെ താരം മനസ്സുതുറന്നു.

നിലവിൽ അമ്മയ്ക്കും അച്ഛനും ഒപ്പമാണ് ബിപിൻ താമസിക്കുന്നത്. ഭാര്യയും മകളും ന്യൂസിലൻഡിൽ ആണ്. നല്ല ജോലി രാജി വെച്ചതിനു തുടക്കത്തിൽ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് ബിപിൻ പറയുന്നത്.നടൻ്റെ വാക്കുകൾ ഇങ്ങനെ. ‘ആരോടും പറയാതെയാണ് ജോലി രാജിവെച്ചത് വീട്ടിൽ സമ്മതിക്കില്ല എന്ന് അറിയാമായിരുന്നു. അതു കൊണ്ട് രാജി വെച്ചതിനു ശേഷമാണ് എല്ലാവരോടും പറയുന്നത്. ആദ്യം നല്ല പ്രശ്നമായിരുന്നു. കുറേ വർഷം അത് തുടർന്നു. ഇപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ആരും പറയാറില്ല എന്നും ബിപിൻ പറയുന്നു. ഇപ്പോൾ പുറത്തു പോകുമ്പോൾ അച്ഛനെയും അമ്മയെയും പ്രേക്ഷിക തിരിച്ചറിയാറുണ്ട്.

തന്നെ കുറിച്ച് നല്ലത് കേൾക്കുന്നത് അവർക്ക് വലിയ സന്തോഷമാണ്. കൂടാതെ തനിക്ക് പുരസ്കാരം ലഭിച്ചപ്പോൾ ഏറെ സന്തോഷം തോന്നി എന്നും ബിപിൻ പറയുന്നു. റൊമാൻറിക് സീനുകൾ അഭിനയിക്കുമ്പോൾ ഉള്ള ഭാര്യയുടെ പ്രതികരണത്തെക്കുറിച്ചും അഭിമുഖത്തിൽ ബിപിൻ പറയുന്നുണ്ട്. അധികം അങ്ങനെ ഒന്നും ഭാര്യ പറയാറില്ല. ഇത്തരത്തിലുള്ള ഒരാൾ അല്ല. കുവൈറ്റിലാണ് ജനിച്ചതും വളർന്നതും. ഇപ്പോൾ പത്ത് പന്ത്രണ്ട് വർഷമായി ന്യൂസിലൻഡിൽ വർക്ക് ചെയ്യുകയാണ്. ഞങ്ങൾ തമ്മിൽ പരസ്പരം ബഹുമാക്കുന്നവരാണ്. പിന്നെ എൻ്റെ ജോലി അതാണെന്ന് അവൾക്ക് നന്നായി അറിയാം.

എന്നാൽ ഇപ്പോൾ അധികം റൊമാൻറിക് സീനുകൾ ഒന്നും അഭിനയിച്ചിട്ടില്ല. ഇനി അങ്ങനെ വന്നാലും എൻ്റെ ജോലി ആണെന്നുള്ള രീതിയിൽ ആൾക്ക് കാണാൻ കഴിയുമെന്നും താരം പറയുന്നു. പേഴ്സണൽ ലൈഫും,കരിയറും രണ്ടായി കൊണ്ടു പോകുന്ന വ്യക്തിയാണ് താൻ അതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഇതുവരെയും തക്കളുടെ കുടുംബ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പ്രണയ വിവാഹമായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. ഞങ്ങൾക്ക് ഒരു മകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു നിർത്തി.
All rights reserved News Lovers.

Share this on...