എല്ലാം ഭർത്താവിനോട് തുറന്ന് പറഞ്ഞ ആ നിമിഷം.ഹൃദയഹാരിയായ കുറിപ്പ് വൈറൽ.

in News 73 views

ജീവിതത്തിൽ പല സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. തൊഴിൽ സ്ഥലങ്ങളിലും അല്ലാതെയും സ്ത്രീകൾ ചൂഷണങ്ങൾക്ക് ഇരയാകാറുണ്ട്. ചിലർക്ക് ബാല്യത്തിൽ തന്നെ മറക്കാൻ പറ്റാത്ത മുറിവുകളും ഉണ്ടായിട്ടുണ്ടാകും. അത്തരത്തിൽ തൻ്റെ ബാല്യത്തിൽ സംഭവിച്ച ദുരനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചു യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. യഥാർത്ഥ ഹ്യൂമൺസ് ഓഫ് ബോംബെ എന്ന ഫെയ്സ് ബുക്ക് പേജിലാണ് തൻ്റെ ജീവിതകഥ യുവതി പങ്കുവെച്ചത്. യുവതി കുറിച്ച കുറിപ്പ് ഇങ്ങനെ. എനിക്ക് അന്ന് വെറും അഞ്ച് വയസ്സ് മാത്രമാണ് പ്രായം. തിരിച്ചറിവില്ലാതെ പാറിപ്പറന്ന് നടക്കുന്ന കാലം. ആ സമയത്താണ് വീട്ടുജോലികൾക്കും സഹായങ്ങൾക്കു മായി അയാൾ വന്നത്.

വലിയ വീടായതുകൊണ്ടുതന്നെ പലപ്പോഴും ഞാൻ ഒറ്റക്കായിരുന്നു. സദാ സമയവും പൂജ മുറിയിൽ പ്രാർത്ഥനയോടെ കഴിച്ചുകൂട്ടുന്ന മുത്തശ്ശിയും, വീട്ടുജോലികളിൽഎപ്പോഴും ശ്രദ്ധ പതിപ്പിച്ച് നടക്കുന്ന അമ്മയും പലപ്പോഴും എന്നെ വേണ്ട വിധത്തിൽ ശ്രദ്ധിച്ചിരുന്നില്ല. ഇവർ രണ്ടുപേരും ഇല്ലാത്ത തക്കം നോക്കി അയാൾ എന്നെ അടുത്തു വരികയും എൻ്റെ വസ്ത്രങ്ങൾ മാറ്റി സ്പർശിക്കുകയും ചെയ്യുന്നത് പതിവായി. ശരിയാണോ തെറ്റാണോ എന്ന് പോലും എനിക്ക് തിരിച്ചറിയാനുള്ള പ്രായം ഉണ്ടായിരുന്നില്ല. പലപ്പോഴായി അയാളിത് ആവർത്തിച്ചുകൊണ്ടിരുന്നു. ഒരു വർഷത്തോളം അയാൾ എന്നെ ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു. എല്ലാം ചെയ്തിട്ടും അയാൾക്ക് യാതൊരു കൂസലുമില്ലാതെ വീണ്ടും നടന്നുപോയി. വീട്ടിൽ ഞാൻ ഒരിക്കലും സുരക്ഷിത യായിരുന്നില്ല.

ഒരിക്കൽ വാച്ച് മാൻ എന്നെ മോശമായി സ്പർശിച്ചു. അയാൾ വസ്ത്രത്തിൻ്റെ മുകളിലൂടെ മാറിടത്തിൽ അമർത്തിയ ശേഷം എന്നോട് പറഞ്ഞു. പുരുഷനെ തൃപ്തി പെടുത്താൻ ജനിച്ചവളാണെന്ന്. അന്ന് അയാൾ പറഞ്ഞതിൻ്റെ അർത്ഥമോ ഒന്നും മനസ്സിലാകുന്ന പ്രായം ആയിരുന്നില്ല എനിക്ക്. എൻ്റെ അവസ്ഥ മനസ്സിലാക്കി എന്നെ സ്കൂളിൽ പോകാൻ ഹോസ്റ്റലിൽ നിർത്തി.ക്ലാസ് റൂമിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന് എനിക്ക് ബോധ്യമായി. ഒരിക്കൽ പരീക്ഷ നടക്കുമ്പോൾ സൂപ്പർവൈസർ എൻ്റെ അടുത്ത് വന്നിരിന്നു. തുടയിൽ അയാൾ പതുക്കെ സ്പർശിച്ചു. കൈയോടിച്ചു, പേടിയോടെ വിറച്ചിരുന്ന ഞാൻ ആ പരീക്ഷയ്ക്ക് തോറ്റു.

ഒരിക്കൽ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കെത്തി കുളിക്കാൻ കയറിയപ്പോൾ ഒരു ക്യാമറ ബാത്റൂമിൽ നിന്നും കണ്ടെടുത്തു. അകന്ന ബന്ധത്തിലുള്ള ഒരു ബന്ധുവായിരുന്നു അതിന് പിന്നിൽ. സ്ത്രീകളും പെൺകുട്ടികളും എത്രത്തോളം സുരക്ഷിതരല്ലാത്ത ജീവിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞാൻ ചിന്തിച്ചു. ഒരു ഘട്ടത്തിൽ ഞാൻ എൻ്റെ ശരീരത്തെ പോലും വെറുത്തുപോയി. വർഷങ്ങൾ കടന്നുപോയിട്ടും ചിലപ്പോഴൊക്കെ ഈ സംഭവങ്ങൾ എന്നെ അസ്വസ്ഥയാക്കാറുണ്ട്. ഭർത്താവാകാൻ പോകുന്ന ആളോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു.

ഇപ്പോൾ 30 വർഷം കഴിഞ്ഞപ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ്. എങ്കിലും പല സംഭവങ്ങളും എന്നെ ഇന്നും അലട്ടാറുണ്ട്. ഇപ്പോൾ രണ്ട് പെൺമക്കളാണ്. എനിക്കവരുടെ എല്ലാവിധ കാര്യങ്ങളും ഞാൻ ഇപ്പോഴേ പറഞ്ഞു പഠിപ്പിക്കാറുണ്ട്. സമ്മതമില്ലാതെ ആരെയും ശരീരത്തിൽ തൊടാൻ മക്കൾ സമ്മതിക്കാറില്ല. അനുവാദമില്ലാതെ ആരും ശരീരത്തിൽ സ്പർശിച്ചാലും അവർ പ്രതികരിക്കാറുണ്ട്. അത് കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷമുണ്ട്. ഇതായിരുന്നു യുവതിയുടെ കുറിപ്പ്. കുറിപ്പിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

Share this on...