എല്ലാ ദിവസവും ഉങ്ങാതെ തന്നെയും നോക്കിയിരിക്കുന്ന നായ. സത്യം പറഞ്ഞാൽ അയാൾ പൊട്ടിക്കരഞ്ഞുപോയി. മനുഷ്യനെക്കാൾ നന്ദിയുള്ള മൃഗമാണ് നായ എന്ന് നമുക്കറിയാം. എന്നാൽ മനുഷ്യനെ പോലെ തന്നെ സ്നേഹവും സങ്കടവും ദേഷ്യവും എല്ലാം അവർക്കുമുണ്ട്. ഒരാൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച തൻ്റെ അനുഭവമാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നയിക്കുന്നത്. കാരണമെന്തെന്നാൽ, രാത്രിയിൽ അത് നായ ഉറങ്ങുന്നില്ല. പകരം അതിൻ്റെ യജമാനനെ തന്നെ നോക്കി നിൽക്കുന്നു.
അദ്ദേഹത്തിന് ഒരു പിടിയും കിട്ടിയില്ല. എന്നാൽ അവസാനം ഇതിൻ്റെ സത്യാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം പൊട്ടിക്കരഞ്ഞു പോയി.അദ്ദേഹം തൻ്റെ നായയെ ഒരു ഡോഗ് റസ്ക്യു ഹോമിൽ നിന്നും വാങ്ങിയതാണ്. അപ്പോഴാണ് അദ്ദേഹം തൻ്റെ നായയുടെ വിചിത്ര സ്വഭാവം ശ്രദ്ധിച്ചത്.അന്ന് രാത്രിയിൽ ഉറങ്ങാതെ തന്നെ നോക്കി ഇങ്ങനെ നിൽക്കുന്നു. എന്നാൽ എന്തിനാ ഇങ്ങനെ നോക്കി നിൽക്കുന്നത് എന്ന ചോദ്യം അയാളെ വല്ലാതെ കൊതിപ്പിച്ചു. അവസാനം അതിനെ ഡോക്ടർമാരെ കാണിച്ചു നോക്കി. നായയുടെ ആരോഗ്യം എല്ലാം ഒക്കെയാണ്. ഒരു കുഴപ്പവും ഇല്ല എന്നാണ്. പിന്നെ എന്താണ് പ്രശ്നം എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവസാനം നായയെ ദത്തെടുത്ത റസ്ക്യു ഹോമിൽ തന്നെ പോയി.
അദ്ദേഹം കാര്യം തിരക്കി.അവർക്ക് വ്യക്തമായി ഒന്നും അറിയില്ലെങ്കിലും, അവർ ഒരു കാര്യം അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ടതും അയാൾക്ക് കരച്ചിൽ വന്നു. എന്തുകൊണ്ടാണ് നായ ദിവസവും രാത്രി ഉറങ്ങാതെ തന്നെ നോക്കി നിൽക്കുന്നത് എന്ന് മനസ്സിലായി. അതു കേട്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു.റസ്ക്യു ഹോമിലുള്ളവർ പറഞ്ഞത് ഇങ്ങനെയാണ്. ഈ നായയുടെ മുൻപത്തെ യജമാനൻ തൻ്റെ ഭാര്യ ഗർഭിണിയായതോടെ ഇതിനെ നോക്കാൻ ആകെ ബുദ്ധിമുട്ടായി. അതുകൊണ്ടാണ് ഇവിടെ അതിനെ ഉപേക്ഷിച്ചത്. രാത്രി ഈ നായ ഉറങ്ങിയപ്പോഴാണ് അതിനെ ഉണർത്താതെ എടുത്തുകൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചു പോയത്.
അത് ഉറങ്ങിയാൽ തൻ്റെ പുതിയ യജമാനൻ തന്നെ ഉപേക്ഷിക്കുമെന്ന ഭയം കൊണ്ടാണ് എല്ലാദിവസവും രാത്രി ഉറങ്ങാതെ തൻ്റെ യജമാനനെ തന്നെ നോക്കി നിന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. അയാൾ ഫേസ്ബുക്കിൽ തൻ്റെ അനുഭവം പങ്കു വച്ചപ്പോൾ തന്നെ നിമിഷനേരം കൊണ്ട് വൈറലായ ഈ സംഭവം,ഒരുപാടുപേർ വളരെ സങ്കടത്തോടെയാണ് അദ്ദേഹത്തോട് അഭിപ്രായം പറഞ്ഞത്. ആ നായയെ നന്നായി നോക്കണം കമൻറ് ചെയ്തു. നായ്ക്കൾ മനുഷ്യരെ പോലെ തന്നെയാണ്. പക്ഷേ ഒരു വ്യത്യാസം എന്തെന്നാൽ, അവരെ സ്നേഹിച്ചാൽ അവർ ചങ്കു പറിച്ചു നൽകുമെന്നതാണ്.