എന്റെ ലിനിയുടെ ഓർമ്മകൾ എന്നും ഉണ്ടാകും അവളെ മറക്കാൻ പറ്റില്ല – ഇതാണ് പ്രതിഭയോട് സജീഷ് ആദ്യം പറഞ്ഞത്

in News 8,641 views

‘സജീഷ് ഏട്ടാ, അയാം ഓൾ മോസ്റ്റ് ഓൺ ദ വേ നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ.പാവം കുഞ്ചു. അവനെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ച് ആകരുത്. പ്ലീസ്, വിത്ത് ലോട്ട്സ് ഓഫ് ലൗ.’ ഈ വാക്കുകൾ കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്ന ഒരു മുഖമുണ്ട്. മലയാളികളുടെ മനസ്സിൽ. അത് മറ്റാരുടേതുമല്ല. സിസ്റ്റർ ലിനിയുടേതാണ്.നിപ്പ എന്ന മഹാ രോഗത്തോട് പോരാടി തൻ്റെ ജീവൻതന്നെ വെടിഞ്ഞ കേരളത്തിന് ഇന്നും ഒരു നൊമ്പരം ആയി തന്നെ നില കൊള്ളുകയാണ്. ഈ വാക്കും ഈ കത്തും ഇന്നും സജീഷ് മയിൽപ്പീലി പോലെ സൂക്ഷിച്ചിട്ടുണ്ട്.

തൻ്റെ വീട്ടിലേക്ക് ആദ്യം കയറുന്നവർ ആദ്യം കാണുന്നത് ലിനിയുടെ കൈപ്പടയിലെഴുതിയ ഈ കത്ത് തന്നെയാണ്. താൻ വിവാഹിതനായ ശേഷം തൻ്റെ രണ്ടാം ഭാര്യയുമായി വീട്ടിലേക്ക് കയറിയപ്പോൾ സജീഷ് ആദ്യം കാണിച്ച് നൽകിയതും ഇതേ കത്തുതന്നെയാണ്. തൻ്റെ മനസ്സിൽ ഇന്നും ലിനിയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നു എന്ന് സജീഷ് കണ്ണീരോടെ പറയുന്നു. ഇനി ജീവിച്ച് കാണിക്കണം. തൻ്റെ മക്കൾക്കൊപ്പം.തൻ്റെ മക്കളെ പൊന്നുപോലെ നോക്കണം എന്ന് മാത്രമാണ് സജീഷിന് പ്രതിഭയോട് പറയാനുള്ളത്. ഈ ലോകത്തിനു തന്നെ മാതൃക ആക്കുന്ന ഒരു അച്ഛനും അമ്മയും ആകാൻ ഇരുവർക്കും കഴിയട്ടെ എന്നാണ് ഓരോരുത്തരും ആശംസിക്കുന്നത്. നിപ്പാ വൈറസ് സമ്മാനിച്ച മ,ര,ണ,ക്കിടക്കയിൽ കിടന്ന് ലിനി കുറിച്ച ആ വാക്കുകൾ ഇന്നും സജീഷിനെ മുന്നോട്ട് നയിക്കുകയാണ്.

മക്കളുടെ ശോഭനമായ ഭാവി എന്ന ലിനിയുടെ സ്വപ്നത്തെ ജീവിതവ്രതമാക്കി കാലം കഴിക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ.നാലുവർഷത്തോളം ഈ മക്കൾക്ക് അമ്മയായും അച്ഛനായും സജീഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ അവർക്ക് ഒരു അമ്മയുടെ കൂട്ട് വേണം എന്ന് തോന്നിയപ്പോഴാണ് സജീഷ് മറ്റൊരു വിവാഹത്തിന് തയ്യാറായത്. നിരവധി പേർ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും തൻ്റെ മക്കൾക്ക് ഒരു അമ്മയെ ആവശ്യമാണെന്ന് സജീഷിന് തോന്നി. അതുകൊണ്ട് തന്നെ പ്രതിഭയെ തൻ്റെ ജീവിത സഹചാരിയായി കൂടെ കൂട്ടുകയാണ് സജീഷ്. പ്രതിഭയ്ക്കും ഒരു മകളുണ്ട്.

പ്രതിഭയും മകളും ഇന്ന് സജീഷിന് നിഴലായി കൂടെ നിൽക്കുകയാണ്. ഒപ്പം റിതുലിനും, സിദ്ധാർത്ഥിനുമൊപ്പം. അവരും ഏറെ സന്തോഷത്തിലാണ് .നാലുവർഷമായി അനുഭവിക്കാതെ ഇരുന്ന അമ്മയുടെ വാത്സല്യം അവർക്ക് ഇപ്പോൾ ലഭിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ മക്കളെ പൊന്നുപോലെ നോക്കണം എന്ന് മാത്രമാണ് മലയാളികൾ ഓരോരുത്തരും പ്രതിഭയോട് ആവശ്യപ്പെടുന്നതും. പ്രതിഭയോട് സജീഷ് പറഞ്ഞത് ഒരേയൊരു കാര്യം മാത്രം. ലിനിയെ ഒരിക്കലും മാറ്റിനിർത്താനാവില്ല. അവൾ എന്നും എൻ്റെ മനസ്സിൽ തന്നെയുണ്ട്. അവളുടെ ഓർമ ഈ വീടിനുള്ളിൽ എന്നും ഉണ്ട്. അവളെ സ്നേഹിച്ചതുപോലെ നീയും എൻ്റെ മക്കളെ സ്നേഹിക്കണം. അവരെ പൊന്നുപോലെ നോക്കണം.

ഇതു മാത്രമാണ് സതീഷിൻ്റെ ആവശ്യം. പ്രതിഭ വാക്ക് നൽകുകയും ചെയ്തു. മക്കളെ പൊന്നുപോലെ നോക്കും. ലിനി എന്ന അമ്മയുടെ അതേ സ്നേഹം നൽകാൻ താൻ ശ്രമിക്കുമെന്ന് പ്രതിഭ പറയുന്നു. ഈ കുടുംബത്തെയും മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. ഈ മക്കളെയും. ലിനി എന്ന മാലാഖ ഈ ലോകത്തോട് വിടപറഞ്ഞു എങ്കിലും ഓരോ ദിവസവും ലിനിയെ ഓർക്കാത്ത ആരും തന്നെ ഉണ്ടാകില്ല. മാലാഖ എന്ന വാക്ക് കേൾക്കുമ്പോൾ ഓരോ മലയാളിയുടെ മനസ്സിലേക്ക് ഓടിവരുന്നത് ലിനിയുടെ ചിരിക്കുന്ന മുഖം തന്നെയാണ്. എപ്പോഴും കുഞ്ഞുങ്ങളെയും ഭർത്താവിനെയും ജീവനുതുല്യം സ്നേഹിച്ച, തൻ്റെ ജീവൻ നഷ്ടപെടുമെന്ന് പോലും അറിഞ്ഞിട്ടും മറ്റൊരാളെ പരിചരിക്കാൻ തയ്യാറായ ഏറ്റവും നല്ല മനസ്സിന് ഉടമയായിരുന്നു ലിനി.

രംഗബോധമില്ലാത്ത മരണം നല്ല പാതിയെ തട്ടിയെടുത്ത് അകന്നപ്പോൾ തീർത്തും നിസ്സഹായനായ അവസ്ഥയിലായിരുന്നു സജീഷ്. പക്ഷേ ജീവിതത്തിൻ്റെയും മരണത്തിൻ്റെയും നൂൽപ്പാലത്തിനിടയിൽനിന്നും പങ്കുവെച്ച് ആഗ്രഹത്തിനു മുന്നിൽ എല്ലാ വേദനകളും മറന്നു, മരിക്കാത്ത വേദനയ്ക്ക് മീതെ ജീവിത ലക്ഷ്യങ്ങളുടെ മൂടുപടമണിഞ്ഞ് സജീഷ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. സർവ്വസ്വവും മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് സജീഷ് പറയുന്നു. ലിനിയുടെ എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കിയതിനുശേഷമാണ് ഇപ്പോൾ ഒരു കുടുംബ ജീവിതത്തിലേക്ക് കയറി ഇരിക്കുന്നത്. തനിക്ക് സന്തോഷത്തിനുവേണ്ടി അല്ല, എൻ്റെ മക്കളുടെ സന്തോഷത്തിനു വേണ്ടി മാത്രമാണെന്ന് സജീഷ് പറയുന്നു. ഈ കുടുംബത്തെ ചേർത്തുപ്പിടിക്കുകയാണ് ഓരോ മലയാളികളും.

Share this on...