എന്നെ ചതിച്ചു…വേറെ ആരും ഇനി ഇങ്ങനെ പറ്റിക്കപ്പെടരുത്… പൊട്ടികരഞ്ഞ് നടി ലക്ഷ്മിപ്രിയ

in News 132 views

ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപാട് ആരാധകരുള്ള ഒരു താരം തന്നെയാണ് ലക്ഷ്മിപ്രിയ. മിനിസ്ക്രീനിൽ പരമ്പരകളിൽ തിളങ്ങുന്നതോടൊപ്പം തന്നെ ഇപ്പോൾ ബിഗ് സ്ക്രീനിൽ സിനിമകളിലും താരം ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്.ഇപ്പോൾ ഏഷ്യാനെറ്റിലെ പളുങ്ക് എന്ന പരമ്പരയിൽ നല്ലൊരു വേഷം തന്നെയാണ് ലക്ഷ്മിപ്രിയ ചെയ്തു വരുന്നതും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ലക്ഷ്മിപ്രിയ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. കേരള സർക്കാരിൻ്റെ കെഎസ്എഫ്ഇ ചിട്ടിക്കെതിരെ ആണ് ലക്ഷ്മിപ്രിയ രംഗത്തുവന്നിരിക്കുന്നത്.ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെയാണ്. ‘പ്രിയമുള്ളവരെ അതീവ ദുഃഖകരമായ ഒരു സാഹചര്യത്തിൽ കൂടിയാണ് ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

37 വയസ്സിലെ ജീവിതത്തിൽ ഇത്രയും മോശം സാഹചര്യം ആദ്യമായാണ് അനുഭവിക്കുന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ ഓരോരോ സ്വപ്നങ്ങൾ ഉണ്ടാകും. ആ സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മളെപ്പോലുള്ള സാധാരണക്കാർ ലോൺ എടുക്കുകയോ ചിട്ടി കൂടുകയോ ചെയ്യും. അത്തരത്തിൽ എൻ്റെ സ്വപ്നസാക്ഷാത്കാരത്തിനായി തൃപ്പൂണിത്തുറ കെഎസ്എഫ്ഇൽ ഞാൻ മെയ്ൻ ബ്രാഞ്ചിൽ ഒരു ചിട്ടിയെ കുറിച്ചും അതിൻ്റെ വിശദാംശക്കൾ അന്വേഷിക്കാനും ചെല്ലുന്നു. ഹൃദയപൂർവ്വം അവരെന്നെ സ്വീകരിക്കുകയും ഉടനെ തുടങ്ങുന്ന വലിയ ചിട്ടിയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു ചിട്ടിയിൽ ചേരാം എന്ന ഉറപ്പിൽ ഞാൻ മടങ്ങുന്നു. എന്നാൽ അവർക്ക് ഏതാനും ടിക്കറ്റ് കൂടി പോകാനുണ്ട് നമ്മുടെ പരിചയത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ ചേർക്കാമോ എന്ന് ചോദിച്ചു വിളി വരുന്നു.

ഞാൻ സമ്മതിച്ച് ഒരു കുറിയുടെ 200000 അടയ്ക്കുവാൻ ചെല്ലുമ്പോൾ ഞാനെൻ്റെ ഒരു വലിയ ആഗ്രഹം സാധിക്കാൻ ഉണ്ട് എന്നും,അതിലേക്ക് ഒരു വലിയ ഫണ്ടിൻ്റെ ആവശ്യം കുറച്ചു നാളുകൾക്കുള്ളിൽ ഉണ്ടെന്നും അതിനാൽ നാല് നറുക്കുകൾ ചേരാൻ ഞാനൊരുക്കമാണ് എന്നും, എന്നാൽ ആദ്യത്തെ ഒരു നറുക്കിൻ്റെ തുക എനിക്ക് റോളിങ്ങിനായി ആവശ്യമുണ്ടെന്നും അവരെ അറിയിച്ചു. അവർ സന്തോഷത്തോടെ ആദ്യത്തെ നറുക്കുകൾ 30% ലേല കീഴിലാണ് പോകുന്നതെന്നും, 70 ലക്ഷം സുഖമായി മാഡത്തിന് എടുക്കാം എന്നും പറഞ്ഞു. ഞാൻ 4 കുറിയും ഒരു സുഹൃത്തിനെ കൊണ്ട് ഒരു കുറിയും ചേർക്കുന്നു. ടോട്ടൽ അഞ്ചുകുറികൾ എനിക്ക് 70 ലക്ഷം വേണ്ട എന്നും 50 ലക്ഷം തന്നാൽ മതി എന്നും 20 ലക്ഷം കെഎസ്എഫ് ഇയിൽ ഡെപ്പോസിറ്റ് ചെയ്യാം എന്നു സമ്മതിക്കുന്നു.

ആ ഉറപ്പിൽ എൻ്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം ആദ്യതവണ 8 ലക്ഷം, പിന്നീട് 30 ശതമാനം കിഴിവിൽ ആറു ലക്ഷം വീതം മൂന്ന് മാസവും അടച്ചു. മൂന്നാമത്തെ നറുക്ക് എനിക്ക് വീണു. ജാമ്യം കൊടുക്കാനുള്ള പ്രോപ്പർട്ടി തൃശ്ശൂരത്തെ ഞങ്ങളുടെ പ്രോപ്പർട്ടി ആണ്. ആ വീടിൻ്റെ മാർക്കറ്റ് വാല്യു ഒരു കോടി 15 ലക്ഷം ആണ്. എന്നാൽ കെഎസ്എഫ്ഇ തൃപ്പൂണിത്തുറ മാനേജറും വാല്യേറ്ററും 76 ലക്ഷം മാത്രമാണ് വിലയിട്ടത്. എന്നാൽ അതിൻ്റെ പകുതി 38 ലക്ഷം മാത്രമേ തരാൻ കഴിയൂ എന്നും, ആ തുക കഴിച്ചുള്ള തുക കെഎസ്എഫ്ഇൽ ഡെപോസിറ്റ് ചെയ്യണമെന്നുമാണ് മാനേജ് പറയുന്നത്. മാസം ഞങ്ങളുടെ ആറു ലക്ഷം രൂപ വച്ച് അടച്ചിടും 38 ലക്ഷം വേണ്ട ആ തുക കിട്ടിയിട്ട് ഒന്നിനും ഞങ്ങൾക്ക് തികയില്ല എന്ന് അറിയിക്കുകയും ചെയ്തു .

ശേഷം ഒരു ഒന്നൊന്നര ലക്ഷം കൂടി അടച്ചു. പിന്നീടുള്ള തുകകൾ ഒന്നും അടയ്ക്കാൻ സാധിക്കുന്നില്ല. വേറെ ഏതെങ്കിലും ഒരു പ്രോപ്പർട്ടി കൂടി നൽകിയാൽ 70 ലക്ഷം എടുക്കാം എന്ന്, അവർ പറഞ്ഞതനുസരിച്ച് തിരുവനന്തപുരത്ത് ജയേഷേട്ടൻ്റെ ഫ്രണ്ടിൻ്റെ ഒരു പ്രോപ്രർട്ടി കാണുകയും അദ്ദേഹം മുൻകൂർ കാശ് വാങ്ങാതെ ഞങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാം.കെഎസ്എഫ്ഇ എ മൗണ്ട് കിട്ടുമ്പോൾ കാശ് കൊടുത്താൽ മതിയെന്നു പറയുകയും ചെയ്തു.ഇതനുസരിച്ച് തിരുവനന്തപുരം ശാസ്തമംഗലം കെ എസ്എഫ്ഇ മാനേജർ സെൻ്റിന് 17.5 ലക്ഷം വിലയുള്ള സ്ഥലത്തിന് 8 ലക്ഷം മാത്രമേ വിലയിടുകയുള്ളൂവെന്ന് പറയുകയും, ഞാൻ നേരിട്ട് അദ്ദേഹത്തെ കാണുകയും, അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് അവിടെ ശാസ്തമംഗലം ബ്രാഞ്ചിൽ ഞാൻ 2 ലക്ഷം വീതം മൂന്ന് നറുക്ക് ചേർന്നാൽ മാത്രം ഞാൻ മാന്യ വാല്യു ഇട്ടു നൽകാമെന്നുമാണ്.
All rights reserved News Lvoers.

Share this on...