ഉര്‍വ്വശിയുടെ മകള്‍ പുതിയ ജീവിതത്തിലേക്ക്.. മനംനിറഞ്ഞ് അനുഗ്രഹിച്ച് അച്ഛനും അമ്മയും

in News 901 views

മനോജ് കെ ജയൻ്റെയും ഉർവശിയുടെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ ലക്ഷ്മി ജയൻ. ടിക്ക് ടോക്കിലൂടെയാണ് ഈ താരപുത്രി പ്രേക്ഷകരുടെ സ്വീകാര്യത നേടിയത്. മനോജ് കെ ജയനും ഉർവശിയും തമ്മിൽ പിരിഞ്ഞെങ്കിലും രണ്ടുപേരുടെ അടുത്തും കുഞ്ഞാറ്റ ഓടിയെത്താറുണ്ട്. പക്ഷേ മനോജ് കെ ജയൻ്റെ കൂടെയാണ് കുഞ്ഞാറ്റ ഇപ്പോൾ താമസിക്കുന്നത്. രണ്ടായിരത്തിൽ ആയിരുന്നു മനോജ് കെ ജയനും ഉർവശിയും കല്യാണം കഴിച്ചത്. കുഞ്ഞാറ്റയ്ക്ക് എട്ടു വയസ്സുള്ളപ്പോൾ ഇവർ വേർപിരിഞ്ഞു. അന്നുമുതൽ കുഞ്ഞാറ്റ അച്ഛനൊപ്പം ആണ് താമസിക്കുന്നത്. അതുകൊണ്ട് താരപുത്രിയുടെ വിശേഷങ്ങൾ ആരാധകർക്ക് അറിയാൻ തന്നെ വലിയ ഇഷ്ടമാണ്. ഇപ്പോൾ അത്തരത്തിലൊരു പുത്തൻ വിശേഷമാണ് വൈറലാകുന്നത്.

എല്ലാവർക്കും സന്തോഷമുള്ള ഒരു വിശേഷം. ഉർവശി, കല്പന, കലാരഞ്ജിനി മാരുടെ കസിൻ്റെ മകനായ അഭയ് ഇപ്പോൾ ഒരു പുതിയ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി വന്ന അഭിമുഖത്തിന് ഇടയിലാണ് കുഞ്ഞാറ്റയെ കുറിച്ച് അഭി പറയുന്നത്. കുഞ്ഞാറ്റയും സിനിമയിലേക്ക് വരും എന്നാണ് നമ്മളെല്ലാം വിചാരിക്കുന്നത്. എല്ലാവരും ഓരോ വഴിയിലൂടെ ആയി സിനിമയിലേക്ക് വരും. സിനിമ എന്ന് പറയുമ്പോൾ അതിൻ്റേതായ റിസ്ക് ഫാക്ടർ ഉണ്ടല്ലോ. അതുകൊണ്ട് എല്ലാം പതിയെ ആയിരിക്കും എന്നാണ് ഇപ്പോൾ അഭയ് പറയുന്നത്. ഇപ്പോൾ ഈ വാക്കുകൾ ആരാധകർ ഏറ്റെടുക്കുന്നതും. ഈ വാർത്ത പുറത്തുവന്നതോടെ താര പുത്രിയുടെ സിനിമാ പ്രവേശത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. കുഞ്ഞാറ്റയുടെ ഡബ്സ്മാഷ് വീഡിയോകൾ ഒക്കെ നേരത്തെ വൈറലായിരുന്നു.

അങ്ങനെയാണ് ഉർവശിയുടെ മകളെ എല്ലാവരും പിന്നീട് കാണുന്നത്.അമ്മ ഉർവശിയുടെയും, വല്യമ്മ കൽപ്പനയുടെയും തകർപ്പൻ കോമഡി സംഭാഷണങ്ങൾ കുഞ്ഞാറ്റ ഡബ്സ് മാഷിലൂടെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. കൂടാതെ ദിലീപ്,നമിത പ്രമോദ് ,ഹരീഷ്കണാരൻ, നിത്യാ മേനോൻ എന്നിവരുടെയും, ചില തമിഴ് ചിത്രങ്ങളിലെ സംഭാഷണങ്ങളും കുഞ്ഞാറ്റ ഡബ്സ്മാഷുകളിലൂടെ അഭിനയിക്കുന്നുണ്ടായിരുന്നു. എന്നാലും കൽപ്പനയുടെ ശബ്ദത്തിൽ താരം അഭിനയിക്കുന്നത് കാണാൻ നല്ലരസം ആണെന്നും, അതാണ് കൂടുതൽ ചെയ്യുന്നത് നല്ലതെന്നാണ് ആരാധകരുടെ അഭിപ്രായം. മികച്ച പിന്തുണയായിരുന്നു കുഞ്ഞാറ്റയുടെ ഡബ്സ്മാഷ് വീഡിയോകൾക്ക് ലഭിച്ചിരുന്നത്. താര കുടുംബത്തിലെ ഇളം തലമുറക്കാരി ഒട്ടും മോശമാക്കിയിട്ടില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത് പോലും.

ഇപ്പോൾ ഇൻസ്റ്റഗ്രാമിലും നല്ല സജീവമാണ് താരം. അമ്മയുടെ കൂടെയും, അച്ഛൻ്റെ കൂടെയുമൊക്കെ ഉള്ള ചിത്രങ്ങൾ നമുക്ക് ഇൻസ്റ്റഗ്രാമിലൂടെ കാണാൻ സാധിക്കും. കുഞ്ഞാറ്റ അമ്മയോടൊപ്പവും അച്ഛനോടൊപ്പവും ജീവിക്കുന്നത് കാണാൻ തന്നെയാണ് ഞങ്ങൾക്കും ഇഷ്ടമെന്ന് തന്നെയാണ് ആരാധകരും പറയുന്നത്. മനോജ് കെ ജയനും ഉർവശിയും തമ്മിൽ വേർപിരിഞ്ഞെങ്കിലും കുഞ്ഞാറ്റയ്ക്ക് ഉർവശിയെ കാണാൻ തോന്നുമ്പോൾ ഉർവശിയുടെ അടുത്ത് പോകാറുണ്ടെന്ന് മനോജ് കെ ജയൻ വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ഇവർ പിരിയുന്ന സമയം കോടതിയിൽ വച്ച് കുഞ്ഞാറ്റയെ ഉർവശിയുടെ കൂടെ വിടാൻ ആയിരുന്നു തീരുമാനം.

എന്നാൽ അന്നേദിവസം കോടതിയിൽ എത്തിയ ഉർവശിയുടെ രീതി കണ്ടാണ് എനിക്ക് വിടാൻ തോന്നാത്തത് എന്ന് അന്ന് മനോജ് കെ ജയൻ തന്നെ പറഞ്ഞിരുന്നു. കുടിച്ചു ബോധമില്ലാത്ത ഒരു അവസ്ഥയിലാണ് ഉർവശി അവിടെ എത്തിയത്. അതുകൊണ്ട് തൻ്റെ മകൾ അവിടെ സുരക്ഷിതയല്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ കൂടെ കൊണ്ടുപോയതെന്നും,, അതിൽ ഒരിക്കലും ഞാൻ ഉർവശിയെ കുറ്റം പറയില്ല എന്ന് മനോജ് കെ ജയൻ പറയുന്നു.

Share this on...