ഈ കുഞ്ഞ് ചേട്ടനും ചേച്ചിയും അനിയനെ രക്ഷിക്കാൻ ചെയ്തത് കണ്ടോ – കൈയടിച്ച് സോഷ്യൽ മീഡിയ

in News 77 views

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്
രണ്ടുകുട്ടികൾ. ഇരുവരുടെയും സമയോചിതമായ ഇടപെടലിൽ സ്വന്തം സഹോദരൻ്റെ ജീവൻ തന്നെ തിരിച്ചു കിട്ടുകയായിരുന്നു. ജസ്മിനും, ജിയയുമാണ് ആ രണ്ടുപേർ. സംഭവം ഇങ്ങനെ. കുട്ടനാട് പമ്പയാറ്റിൽ വീണ കുഞ്ഞനുജനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയാണ് ഈ സഹോദരങ്ങൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നെടുമുടി പഞ്ചായത്ത് ഒൻപതാം വാർഡിൽ ആണ് സംഭവം നടക്കുന്നത്. ചമ്പക്കുളത്ത് സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസ് സമീപത്തുള്ള ജനസേവ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് ഈ സംഭവം ഉണ്ടാകുന്നത്. ജോൺസൻ്റെയും സിമിയുടെയും മക്കളാണ് വാർത്തകളിൽ നിറയുന്ന ഈ കൊച്ചു മിടുക്കർ.

ജസ്റ്റിൻ, ജസ്ലിൻ, ജിയ എന്നാണ് കുട്ടികളുടെ പേര്.ഏറ്റവും ഇളയ കുട്ടിയായ ജസ്റ്റിനെണ് സഹോദരങ്ങൾ കുട്ടനാട് പമ്പയാറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്. അമ്മയ്ക്കൊപ്പം ജനസേവ കേന്ദ്രത്തിൽ പോയ കുട്ടികൾ തിരക്ക് കണ്ടു പുറത്തുള്ള ആറ്റിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ കാൽ വഴുതിയാണ് ഇളയകുട്ടി വെള്ളത്തിൽ വീഴുന്നത്. മക്കളെ പുറത്തു നിർത്തിയിട്ട് സിമി ജനസേവകേന്ദ്രത്തിനകത്തേക്ക് പോവുകയായിരുന്നു. ഏറ്റവും ഇളയ മകൻ വെള്ളത്തിൽ വീണത് സിമി അറിഞ്ഞതേയില്ല.

സഹോദരൻ വെള്ളത്തിൽ വീണ കണ്ട ഉടൻ തന്നെ മൂത്ത രണ്ടുപേരും രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ജസ് ലിൻ സംരക്ഷണ ഭിത്തിയിൽ ഇരുന്ന് കാലുകൊണ്ട് അനിയനെ കോരി മുകളിൽ എത്തിക്കുകയും ജിയ ഈ സമയം അടുത്തുള്ളവരെ അറിയിക്കാൻ വേണ്ടി ഉറക്കെ ക,ര,യു,കയും ചെയ്തു കുട്ടിയെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും കടവിൽ തെന്നിവീ,ണ,തിനാൽ ആ സമയം രക്ഷിക്കുകയായിരുന്നു. കാൽ കൊണ്ട് അനുജനെ ജസ്ലിൻ കരയോട് ചേർക്കുകയും കരയിൽനിന്ന് ജിയ കുട്ടിയുടെ കൈപിടിച്ച് കരയിലേക്ക് വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയും ആയിരുന്നു.

ഈ സംഭവം നടന്നതിനു ശേഷമാണ് അമ്മ ഈ സംഭവം അറിഞ്ഞ് ഓടി സംഭവസ്ഥലത്ത് എത്തിയത്. എല്ലാവരു ഒടിടി വന്നപ്പോഴേക്കും സഹോദരങ്ങൾ അനിയനെ രക്ഷപ്പെടുത്തിയിരുന്നു. ചമ്പക്കുളം സെൻറ് തോമസ് യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ജസ്വിൻ. അതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മകൾ ജിയ.വാർത്ത നാടു മുഴുവൻ അറിഞ്ഞതോടെ പ്രമുഖ മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ സഹോദരങ്ങൾക്ക് കയ്യടികൾ ആണ് നിരവധി പേർ നൽകിയത്.

ഇത്ര ചെറുപ്പത്തിൽ തന്നെ ജീവിതത്തിലുണ്ടാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്ത് കുഞ്ഞുങ്ങൾക്കുണ്ട് എന്നും രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായ മറ്റുള്ളവർക്ക് സല്യൂട്ട് നൽകി കൊണ്ട് പേരായിരുന്നു സോഷ്യൽ മീഡിയയുടെ വാർത്തകൾക്കു താഴെ കമൻറുകൾ അറിയിച്ചത്.

Share this on...