ഇന്ന് ഹോസ്പിറ്റലിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇങ്ങനെ – ദിയ സനയുടെ കുറിപ്പ് വൈറൽ

in News 112 views

ഗുരുതരാവസ്ഥയിലായിരുന്ന നടി മോളിമാനത്തിൻ്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. കൊച്ചിയിലെ ഗൗതംഹോസ്പിറ്റലിലെ വെൻ്റിലേറ്ററിൽ നിന്നും ലക്ഷോർ ആശുപത്രിയിലെ മുറിയിലേക്ക് മാറ്റിയതായും, സുഖം പ്രാപിച്ചു വരുന്നതായും ചലച്ചിത്ര സാമൂഹികപ്രവർത്തകയായ ദിയസന അറിയിച്ചു. മാസ്കിൻ്റെ സഹായത്താൽ മാത്രമേ മോളി കണ്ണമാലിക്ക് സംസാരിക്കാൻ സാധിക്കുകയുള്ളൂ എന്ന് അവർ അറിയിച്ചു.

ഫേസ്ബുക്കിലൂടെയാണ് ദിയസ്റ്റ മോളി കണ്ണമാലിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരം അറിയിച്ചത്. ഇക്കഴിഞ്ഞയാഴ്ച കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ആണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോളിയുടെ മകൻ ജോളിയാണ് ഇവരെ മുറിയിലേക്ക് മാറ്റിയ വിവരമറിയിച്ചത്. ന്യൂമോണിയ ബാധിച്ച് അവസ്ഥ മോശമായതോടെയാണ് മോളിയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയത്.ദിയസനയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ‘മോളി കണ്ണമാലി ചേച്ചിയെ കാണാൻ ആശുപത്രിയിൽ പോയിരുന്നു. എന്നെ കണ്ടപ്പോൾ പതുക്കെ എണീറ്റിരുന്ന് സംസാരിച്ചു. ഇപ്പോൾ ചേച്ചി ചെറുതായി സുഖം പ്രാപിച്ചുവരുന്നു.

ചേച്ചി ഐസിയുവിൽ നിന്ന് മാറ്റി റൂമിൽ കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോഴും മാസ്കിൻ്റെ സഹായത്താൽ മാത്രമേ സംസാരിക്കാൻ സാധിക്കുകയുള്ളൂ. ഗൗതംഹോസ്പിറ്റലിൽ നിന്നും മാറ്റി ലക്ഷോർ ഹോസ്പിറ്റലിൽ കൊണ്ടുവന്നു. ചേച്ചിയുടെ കൂടെ അവരുടെ രണ്ടു മക്കളും ഭാര്യമാരുണ്ട്. എല്ലാവരുടെയും സഹായം കൊണ്ടും, പ്രാർത്ഥന കൊണ്ടും ആണ് ചേച്ചിയെ ഇതുവരെയെങ്കിലും എത്തിക്കാൻ സാധിച്ചത്, ഇനിയും നിങ്ങളുടെയൊക്കെ പിന്തുണയും ഉണ്ടാവണം. മോളി ചേച്ചിയുടെ മകൻ ജോളിയാണ് ചേച്ചിയെ റൂമിലേക്ക് മാറ്റിയ വിവരമറിയിച്ചത്.

2009-ൽ അന്തോളജി ചിത്രമായ കേരള കഫേയിലൂടെ സിനിമയിലെത്തിയ താരമാണ് മോളി കണ്ണമാലി. തുടർന്ന് പുതിയതീരങ്ങൾ എന്ന ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ടു. അമർ അക്ബർ അന്തോണി,അന്നയും റസൂലും, ദ ഗ്രേറ്റ്‌ ഫാദർ, ചാപ്പ കുരിശ്, ചാർളിഎന്നീ ചിത്രങ്ങളും, ചുമാനോ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ മോളി അഭിനയിക്കുന്നു എന്ന വാർത്ത ഈയ്യിടെ പുറത്തുവന്നിരുന്നു. ജോയ് കെ. മാത്യു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോളിക്ക് അവസരം ലഭിച്ചത്.

Share this on...