ഇന്നസെന്റിന്റെ നില അധീവ ഗുരുതരം.. മെഡിക്കൽ റിപ്പോർട്ട് പുറത്ത്…

in News 1,408 views

മലയാളികളുടെ അഭിമാനം തന്നെയാണ്, മലയാളികളുടെ പ്രിയതാരമായ ഇന്നസെൻറ്. പ്രിയപ്പെട്ട നടൻ തന്നെയാണ് ഇന്നസെൻറ്. നിരവധി തമാശ രൂപേണയുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച നടനെ ഒരിക്കലും മലയാളികൾ മറക്കില്ല. കാൻസറിനെ പലവട്ടം തോൽപ്പിച്ച് എല്ലാവർക്കും ചിരി പകർന്നു നൽകിയ ഒരു മനുഷ്യൻ തന്നെയാണ് ഇന്നസെൻറ്. ഇപ്പോൾ അദ്ദേഹം ആശുപത്രിയിലാണെന്ന് ഒരുപാട് പേർക്ക് അറിയാം .എന്നാൽ ഇതുവരെ അദ്ദേഹത്തിൻ്റെ സ്ഥിതീകരിച്ച യഥാർത്ഥ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിട്ടില്ല. ഇപ്പോൾ ആ ബുള്ളറ്റിൻ പുറത്തുവരികയാണ്. അതോടൊപ്പം എല്ലാവരെയും ഞെട്ടിക്കുന്ന വാർത്ത പോലെ അദ്ദേഹം ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തന്നെ ആണ് എന്നുള്ളതാണ് പുറത്തു വരുന്നത്.

അദ്ദേഹം ഇപ്പോഴും അതീവ ഗുരുതരാവസ്ഥ എന്ന നിലയിൽ തന്നെയാണെന്നും, അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനുവേണ്ടി ആരാധകർ എല്ലാവരും പ്രാർത്ഥിക്കണമെന്നും ആണ് ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. ചികിത്സയിൽ കഴിയുന്ന നടനും മുൻ എംപിയുമായ ഇന്നസെൻ്റിൻ്റെ നില അതീവഗുരുതരം എന്നുള്ള മെഡിക്കൽ റിപ്പോർട്ട് തന്നെയാണ് ഇപ്പോൾ എല്ലാവരെയും വിഷമിപ്പിച്ചു കൊണ്ടും ഞെട്ടിച്ചുകൊണ്ടും പുറത്തുവരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെത്തുടർന്ന് നില മോശമായതോടു കൂടി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ഇനി കൂടുതൽ വിസിറ്റേഴ്സിനെ അനുവദിച്ചു കഴിഞ്ഞാൽ അതിൽ നിന്ന് അണുബാധ കൂടുമെന്നുള്ളതുകൊണ്ട് തന്നെയാണ് വിസിറ്റേഴ്സിനെ അധികമൊന്നും ഈ വാർഡിലോട്ട് അധികമൊന്നും അനുവദിക്കാത്തത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ നില അതുപോലെ തന്നെയാണ് എന്നും, വലിയ മാറ്റമൊന്നുമില്ല എന്നും, മരുന്നിനോട് ചെറുതായി മാത്രമാണ് പ്രതികരിക്കുന്നതെന്നും ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ക്യാൻസറിനെ പലവട്ടം തോൽപ്പിച്ച വ്യക്തി തന്നെയാണ് ഇന്നസെൻ്റ്. എന്നാൽ അദ്ദേഹത്തിന് മൂന്നു തവണയോളം കൊറോണ വന്നത് തന്നെയാണ് അദ്ദേഹത്തിൻ്റെ ശരീരത്തെ ആകെ ബാധിച്ചത്.

ക്യാൻസർ വന്ന് അതിൻ്റെ മരുന്നുകളെല്ലാം തന്നെ ശരീരത്തെ ബാധിച്ചിരിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിന് കൊറോണ വരുന്നത്. ഒരു വട്ടമല്ല, രണ്ടു വട്ടമല്ല.അത് കൂടുതൽ ശരീരത്തെ കാർന്നു തിന്നുകയായിരുന്നു. അതാണ് ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് പ്രധാനമായി അദ്ദേഹത്തിനെ കൊണ്ട് എത്തിച്ചത്. താരത്തിൻ്റെ നിലയെ കുറിച്ചുള്ള ചർച്ചകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതും. ഇന്നസെൻറിൻ്റെ അതീവഗുരുതരം നില എങ്ങനെയെങ്കിലും തരണം ചെയ്യണം എന്നും, അദ്ദേഹത്തിന് ദീർഘായുസിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ടെന്നും ,എന്നും ആരോഗ്യവാനായ ഞങ്ങളുടെ മുന്നിലേക്ക് ചിരി പകർത്താനായി വരണം എന്നുമാണ് ഞങ്ങളുടെ ആഗ്രഹമെന്നും മലയാളികൾ എല്ലാവരും അവരുടെ പ്രാർത്ഥനകൾ ഇതിനു താഴെ ഇന്നസെൻറിന് രേഖപ്പെടുത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ താരത്തിൻ്റെ വാർത്തകൾ അധികം നിറയാറില്ലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തന്നെ താരത്തിൻ്റെ വാർത്ത വരാത്തതുകൊണ്ട് മലയാളികൾ എല്ലാവരും ഇതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അദ്ദേഹത്തിൻ്റെ നില ഗുരുതരാവസ്ഥയിൽ മാറുന്നുവെന്നും,ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തുവെന്നും, റിപ്പോർട്ടുകൾ പുറത്തുവന്നത്. അർബുദത്തോട് പടപൊരുതി അതിനോട് അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെൻ്റ. ക്യാൻസർ വാർഡിലെ ചിരി എന്നതുൾപ്പെടെയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള സിനിമയിൽ ഇന്നസെൻറ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Share this on...